kolkata – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Jan 2023 06:47:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kolkata – malayalees.ch https://malayalees.ch 32 32 കൊൽക്കത്തയിൽ വൻ തീപിടിത്തം https://malayalees.ch/massive-fire-breaks-out-in-kolkata-market/ Thu, 12 Jan 2023 06:47:25 +0000 https://malayalees.ch/?p=74360 കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ വൻ തീപിടിത്തം. ജുപ്രി മാർക്കറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തിനശിച്ചു. പരുക്കേറ്റ ഒരാളെ നഗർ സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് 12 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. സംസ്ഥാന അഗ്നിശമന മന്ത്രി സുജിത് ബോസും മാർക്കറ്റിലെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

]]>
ആംബുലൻസിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ https://malayalees.ch/ambulance-carrying-over-50-kg-drugs-seized-in-kolkata/ Fri, 02 Dec 2022 04:09:39 +0000 https://malayalees.ch/?p=72213 കൊൽക്കത്തയിൽ 50 കിലോ മയക്കുമരുന്ന് പിടികൂടി. ആംബുലൻസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കൊൽക്കത്ത പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മയക്കുമരുന്ന് റാക്കറ്റിക്കിലെ രണ്ടു പേർ അറസ്റ്റിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊൽക്കത്തയിലെ ഹേസ്റ്റിംഗ്സ് ഏരിയയിൽ വച്ച് പശ്ചിമ ബംഗാൾ നമ്പർ പ്ലേറ്റുള്ള ആംബുലൻസ് പൊലീസ് തടഞ്ഞു. പരിശോധനയ്ക്കിടെ ആംബുലൻസിന്റെ പിൻഭാഗത്ത് മൂന്ന് വലിയ നൈലോൺ ഷോപ്പിംഗ് ബാഗുകൾ കണ്ടെത്തി.

53.735 കിലോഗ്രാം തൂക്കമുള്ള കഞ്ചാവാണ് ബാഗിൽ ഉണ്ടായിരുന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒഡീഷ സ്വദേശികളായ 35 കാരനായ ഭോലാനാഥ് സിംഗ് അലോക് ഷാ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ലാൽബസാറിലെ നാർക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.

]]>
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം; ബിജെപി മാര്‍ച്ചിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു https://malayalees.ch/police-jeep-set-fired-during-bjp-protest-in-kolkata/ Tue, 13 Sep 2022 12:28:45 +0000 https://malayalees.ch/?p=68008 കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെയിലായിരുന്നു പൊലീസ് ജീപ്പിന് തീപിടിച്ചത്.

മാര്‍ച്ച് മെഗാറാലിയായി കൊല്‍ക്കത്തയിലേക്ക് നീങ്ങാനുള്ള നീക്കത്തിനിടെ ബിജെപി നേതാക്കളായ സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖ നേതാക്കളെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് ജീപ്പ് കത്തിനശിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മാര്‍ച്ച് പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു.

]]>
കൊൽക്കത്തയിൽ പെരുമഴ: എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു; ഐപിഎൽ പ്ലേഓഫിനു ഭീഷണി https://malayalees.ch/%e0%b4%95%e0%b5%8a%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4-%e0%b4%8e%e0%b4%8e%e0%b4%ab/ Sat, 21 May 2022 12:17:55 +0000 https://malayalees.ch/?p=62179 ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനും ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സും തമ്മിലുള്ള എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു. കൊൽക്കത്തയിലെ കടുത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ മോശം കാലാവസ്ഥ ഐപിഎൽ പ്ലേ ഓഫുകൾക്കും തിരിച്ചടി ആയേക്കുമെന്ന് ആശങ്കയുണ്ട്. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഒന്നാം ക്വാളിഫയറും എലിമിനേറ്ററും നടക്കുക.

രണ്ട് തവണയാണ് മത്സരം തടസപ്പെട്ടത്. ആറാം മിനിട്ടിൽ ശക്തിയായ കാറ്റിനെ തുടർന്ന് സ്റ്റേഡിയത്തിലെ ആഡ് ബോർഡുകൾ മറിഞ്ഞുവീഴുകയും കളി തടസപ്പെടുകയും ചെയ്തു. 12ആം മിനിട്ടിൽ വീണ്ടും കളി നിർത്തിവച്ചു. കളി ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് എടികെ മോഹൻ ബഗാൻ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എടികെയ്ക്ക് ഈ കളിയിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

]]>
കൊല്‍ക്കത്തയില്‍ റെയില്‍വെ ഓഫീസില്‍ വന്‍ തീപ്പിടിത്തം; 9 മരണം https://malayalees.ch/kolkata-9-die-dousing-railways-building-fire-bengal-govt-announces-rs-10-lakh-ex-gratia/ Tue, 09 Mar 2021 04:15:48 +0000 https://malayalees.ch/?p=41244 പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്‌ലാഘട്ട് ബില്‍ഡിംഗിലാണ് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് ആർ‌.പി.‌എഫ് ജവാൻമാർ, കൊൽക്കത്ത പൊലീസ് എ‌.എസ്‌.ഐ എന്നിവരടക്കം 9 പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചതെന്ന് പശ്ചിമബംഗാള്‍ മന്ത്രി സുജിത് ബോസ് അറിയിച്ചു. കെട്ടിടത്തിന്‍റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്‌റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. കൊല്‍ക്കൊത്ത കമ്മീഷണര്‍ സുമന്‍ മിത്ര, മന്ത്രി സുജിത് ബോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മമത പറഞ്ഞു. പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

]]>