Kolkata Knight Riders – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:28:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kolkata Knight Riders – malayalees.ch https://malayalees.ch 32 32 വീണ്ടും അവസാന ഓവര്‍ ത്രില്ലര്‍; ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത https://malayalees.ch/sunrisers-hyderabad-and-kolkata-knight-riders-ipl-live-updates/ Fri, 05 May 2023 04:28:38 +0000 https://malayalees.ch/?p=80729 അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. അവസാന ഓവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ ഒന്‍പത് റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അടിവാരം മത്സരമെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ആറാമത്തെ തോല്‍വി നേരിടാനായിരുന്നു ഹൈദരാബാദിന്റെ വിധി. (SunRisers Hyderabad and Kolkata Knight Riders ipl live updates)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 35 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിധീഷ് റാണയുടേയും റിങ്കു സിങിന്റേയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്ക് നാല് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് തകര്‍ന്നതാണ്. പക്ഷേ ക്യാപ്റ്റന്‍ എയ്ഡന്‍ മക്രത്തിന്റേയും ക്ലാസന്റേയും ബാറ്റിംഗ് മത്സരം അവസാന പന്തിലെത്തിച്ചു. പക്ഷേ വിജയം മാത്രം അകന്നുനിന്നു.

നിലവില്‍ എട്ടാമതാണ് കൊല്‍ക്കത്തയുടെ സ്ഥാനം. ഹൈദരാബാദാകട്ടെ ഒന്‍പതാമതും. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്ത ബൗളിംഗ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറിലെ ഹൈദരാബാദിന്റെ വിജയ പ്രതീക്ഷ വിക്കറ്റ് നേട്ടത്തിലൂടെ തകര്‍ക്കാനും ചക്രവര്‍ത്തിക്കായി.

]]>
നിതീഷ് റാണയോ നരേനോ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇവരെ https://malayalees.ch/kolkata-knight-riders-captain-ipl/ Fri, 24 Mar 2023 13:56:11 +0000 https://malayalees.ch/?p=78520 ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇന്ത്യൻ മധ്യനിര ബാറ്റർ നിതീഷ് റാണയെയും വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ നരേനെയുമെന്ന് റിപ്പോർട്ട്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. (kolkata knight riders captain)

യുഎഇ ടി20 ലീ​ഗിൽ അബുദാബി നൈറ്റ് റൈഡേഴ്സിനെ നയിച്ചത് നരേനായിരുന്നു. എന്നാൽ, ലീഗിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. നിതീഷ് റാണ ആവട്ടെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഡൽഹിയെ 12 തവണ നയിച്ചിട്ടുണ്ട്. ഇതിൽ 8 മത്സരങ്ങളിൽ വിജയിക്കാനായി.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല. പഞ്ചാബ് കിംഗ്സ് താരമായ ബെയർസ്റ്റോ കാലിനു പരുക്കേറ്റ് ചികിത്സയിലാണ്. അതുകൊണ്ട് തന്നെ താരത്തിന് ഐപിഎൽ കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ബെയർസ്റ്റോയെ പഞ്ചാബ് ടീമിലെത്തിച്ചത്.

അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് സന്ദീപ് ശർമയെ ടീമിലെത്തിച്ചു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.

]]>
ഐപിഎൽ: ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്; മുംബൈ കൊൽക്കത്തയ്ക്കെതിരെ https://malayalees.ch/ipl-mumbai-indians-kolkata-knight-riders-2/ Mon, 09 May 2022 12:29:56 +0000 https://malayalees.ch/?p=61548 ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ 4 ജയം സഹിതം 8 പോയിൻ്റുള്ള കൊൽക്കത്ത പട്ടികയിൽ 9ആമതും 10 മത്സരങ്ങളിൽ രണ്ട് ജയം സഹിതം 4 പോയിൻ്റുള്ള മുംബൈ 10ആം സ്ഥാനത്തുമാണ്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പാറ്റ് കമ്മിൻസിൻ്റെ റെക്കോർഡ് ഫിഫ്റ്റിയുടെ ബലത്തിൽ കൊൽക്കത്ത വിജയിച്ചിരുന്നു.

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ കൂറ്റൻ പരാജയം നേരിട്ടാണ് കൊൽക്കത്തയുടെ വരവ്. പരീക്ഷിച്ചിട്ടും പരീക്ഷിച്ചിട്ടും ശരിയാവാത്ത ബാറ്റിംഗ് നിര ഒരിക്കൽ കൂടി ചതിച്ചപ്പോൾ കഴിഞ്ഞ കളിയിൽ കൊൽക്കത്ത തോറ്റത് 75 റൺസിന്. ഇനിയും ശരിയാവാത്ത ബാറ്റിംഗ് നിര തന്നെയാണ് കൊൽക്കത്തയുടെ തലവേദന. ഓപ്പണിംഗിൽ പലരെയും മാറ്റിപ്പരീക്ഷിച്ചു. പക്ഷേ, രക്ഷയില്ല. ആന്ദ്രേ റസലും ശ്രേയാസ് അയ്യരും മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്. ബൗളിംഗ് നിര തരക്കേടില്ല. ഉമേഷ് യാദവ്, ടിം സൗത്തി, സുനിൽ നരേൻ എന്നിവരൊക്കെ ഭേദപ്പെട്ട പ്രകടനങ്ങൾ കളിക്കുന്നു. ടീമിൽ ഇന്നും മാറ്റങ്ങളുണ്ടായേക്കും.

മറുവശത്ത് തുടരെ 8 മത്സരങ്ങൾ പരാജയപ്പെട്ടതിനു ശേഷം അവസാനം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് മുംബൈയുടെ വരവ്. കഴിഞ്ഞ കളി ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഓവറിൽ 9 റൺസ് പ്രതിരോധിച്ച് നേടിയ ജയം അവർക്ക് തീർച്ചയായും ആത്മവിശ്വാസം നൽകും. ഇഷാൻ കിഷൻ, രോഹിത് ശർമ്മ എന്നിവർ ഫോമിലേക്ക് മടങ്ങിയെത്തിയത് അവർക്ക് ആശ്വാസമാണ്. ബൗളിംഗിൽ ഇപ്പോഴും പരാധീനതകളുണ്ടെങ്കിലും മുംബൈ ആത്മവിശ്വാസത്തിലാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

]]>
ഐപിഎൽ; ഇന്ന് രണ്ട് മത്സരങ്ങൾ https://malayalees.ch/ipl-rr-pbks-kkr-lsg/ Sat, 07 May 2022 09:06:40 +0000 https://malayalees.ch/?p=61456 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30 ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും തമ്മിലാണ് ആദ്യത്തെ മത്സരം. രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഈ മത്സരം.

തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് സമ്മർദ്ദത്തിലാണ് രാജസ്ഥാൻ. സീസണിൽ ഇതുവരെ ടീമിനെ ചുമലിലേറ്റിയ ജോസ് ബട്‌ലറും യുസ്‌വേന്ദ്ര ചഹാലും നിറം മങ്ങിയതാണ് ടീം പരാജയപ്പെടാൻ കാരണം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ചഹാൽ ആകെ വീഴ്ത്തിയത് ഒരേയൊരു വിക്കറ്റാണ്. ബട്‌ലർ നേടിയതാവട്ടെ 97 റൺസ്. അതുകൊണ്ട് തന്നെ ബട്‌ലർ-ചഹാൽ സഖ്യത്തിൻ്റെ പ്രകടനം രാജസ്ഥാൻ്റെ സാധ്യതകളിൽ നിർണായകമാണ്. ഇരുവർക്കും നല്ല പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ പോലും മറ്റ് താരങ്ങൾ അവസരത്തിനൊത്തുയരേണ്ടതുണ്ട്. എന്നാൽ, ബാറ്റിംഗ് നിരയിൽ സഞ്ജുവും ഹെട്‌മെയറും ഒഴികെയുള്ള താരങ്ങൾ നിരാശപ്പെടുത്തുകയാണ്. ദേവ്ദത്ത് പടിക്കൽ, ഡാരിൽ മിച്ചൽ, കരുൺ നായർ എന്നിവരൊക്കെ മോശം പ്രകടനങ്ങളാണ് നടത്തുന്നത്. ബൗളിംഗിൽ ട്രെൻ്റ് ബോൾട്ട് വിക്കറ്റ് കോളത്തിലെത്തുന്നില്ല. അശ്വിൻ, പ്രസിദ്ധ് എന്നിവ ഭേദപ്പെട്ട രീതിയിൽ കളിക്കുന്നു. ദേവ്ദത്തിനെ പുറത്തിരുത്തി ഇന്ന് രാജസ്ഥാൻ യശസ്വി ജയ്സ്വാളിനെ ഓപ്പണിംഗിൽ പരീക്ഷിച്ചേക്കും. കരുൺ നായർക്ക് പകരം റസ്സി വാൻഡർ ഡസ്സനും കളിച്ചേക്കും.

പഞ്ചാബ് ആവട്ടെ, ടേബിൾ ടോപ്പർമാരായ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തിയാണ് എത്തുന്നത്. മായങ്ക് അഗർവാളിൻ്റെയും ജോണി ബെയസ്റ്റോയുടെയും മോശം ഫോം മാറ്റിനിർത്തിയാൽ പഞ്ചാബ് ബാറ്റിംഗ് സെറ്റാണ്. ശിഖർ ധവാൻ, ഭാനുക രാജപക്സ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ എന്നിവരൊക്കെ നന്നായി കളിക്കുന്നു. ബൗളിംഗിൽ കഗീസോ റബാഡ ഫോമിലേക്ക് തിരികെ എത്തിയത് പഞ്ചാബിന് ആശ്വാസമാകും. ഒപ്പം, അർഷ്ദീപ് സിംഗ്, രാഹുൽ ചഹാർ എന്നിവരും നല്ല ഫോമിൽ കളിക്കുന്നു. ടീമിൽ മാറ്റമുണ്ടായേക്കില്ല. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ മൂന്നാമതും പഞ്ചാബ് ഏഴാമതുമാണ്.

ഇടക്ക് പറ്റിയ തിരിച്ചടികൾ അതിജീവിച്ച് തുടരെ മൂന്ന് ജയത്തോടെയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് ഇന്ന് ഇറങ്ങുക. സീസണിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായ ലക്നൗ അതിനനുസരിച്ച് കളിക്കുന്നു. ബാറ്റിംഗ്, ബൗളിംഗ് നിരകളുടെ മിന്നും ഫോം. ആവേശിനു പരുക്കേറ്റപ്പോൾ ടീമിലിടം നേടിയ മൊഹ്സിൻ ഖാൻ്റെ തകർപ്പൻ ബൗളിംഗ്. കാര്യങ്ങളെല്ലാം സെറ്റ്. ആവേശ് ഖാൻ തിരികെവരുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് ചോദ്യം. കൃഷ്ണപ്പ ഗൗതം ആവേശിനു വഴിമാറിയേക്കും.

തുടരെ അഞ്ച് തോൽവികൾക്ക് ശേഷം വിജയവഴിയിലേക്ക് തിരികെയെത്തിയ കൊൽക്കത്തയ്ക്ക് ഓപ്പണിംഗ് ഇതുവരെ സെറ്റായിട്ടില്ല. ശ്രേയാസ് അയ്യർ നിതീഷ് റാണ, റിങ്കു സിംഗ് എന്നിവരാണ് സ്ഥിരതയോടെ സ്കോർ ചെയ്യുന്ന താരങ്ങൾ. ആന്ദ്രേ റസലും ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. ഉമേഷ് യാദവിൻ്റെ ഓപ്പണിംഗ് സ്പെൽ ആവും മത്സരഫലം നിർണയിക്കുക. ടീമിൽ മാറ്റമുണ്ടായേക്കില്ല.

]]>
ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത എതിരാളികൾ https://malayalees.ch/ipl-rajasthan-royals-kolkata-knight-riders/ Mon, 02 May 2022 06:20:06 +0000 https://malayalees.ch/?p=61091 ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ 6 ജയം സഹിതം 12 പോയിൻ്റുള്ള രാജസ്ഥാൻ റോയൽസ് പോയിൻ്റ് പട്ടികയിൽ മൂന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 3 ജയം മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പട്ടികയിൽ എട്ടാം സ്ഥാനത്തുമാണ്. റോയൽസിന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനും നൈറ്റ് റൈഡേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനും ജയം അനിവാര്യമാണ്.

തുടരെ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് കൊൽക്കത്ത എത്തുന്നത്. ടീമിൻ്റെ മോശം പ്രകടനത്തിൽ മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥത തെളിഞ്ഞുകാണുന്നു. ബാറ്റിംഗ് നിരയിൽ തുടർച്ചയായി വരുത്തുന്ന മാറ്റങ്ങൾ ടീമിൻ്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്. ടീമിൽ നിലനിർത്തിയ വെങ്കടേഷ് അയ്യർ, വരുൺ ചക്രവർത്തി എന്നിവരുടെ മോശം ഫോമും ടീമിനെ ബാധിക്കുന്നു. ഉമേഷ് യാദവ്, ടിം സൗത്തി, സുനിൽ നരേൻ തുടങ്ങിയവർ അടങ്ങുന്ന ഭേദപ്പെട്ട ബൗളിംഗ് നിര ഉണ്ടെങ്കിലും ബാറ്റിംഗ് നിരയുടെ അസ്ഥിരത തന്നെയാണ് പ്രശ്നമായി നിലനിൽക്കുന്നത്. ക്യാപ്റ്റൻ ശ്രേയാസ് അയ്യർ പൊരുതുന്നുണ്ടെങ്കിലും അദ്ദേഹവും സ്ഥിരതയോടെയല്ല കളിക്കുന്നത്. ടീമിൽ മാറ്റങ്ങളുണ്ടാവുമോ ഇല്ലയോ എന്നത് ശ്രേയാസ് അയ്യർ പോലും കളിക്ക് മുൻപേ അറിയാനിടയൂ. അതുകൊണ്ട് തന്നെ അതിൽ ടീം മാറ്റങ്ങളെപ്പറ്റി പറയുന്നില്ല.

ഇതുവരെ എല്ലാ മത്സരങ്ങളും തോറ്റ മുംബൈക്ക് മുന്നിൽ വീണിട്ടാണ് രാജസ്ഥാൻ റോയൽസ് എത്തുന്നത്. രാജസ്ഥാൻ്റെ പ്രശ്നങ്ങൾ കൃത്യമായി കഴിഞ്ഞ മത്സരത്തിൽ കണ്ടു. ഓൾറൗണ്ടർ, ഡെത്ത് ഓവർ എന്നീ രണ്ട് കാര്യങ്ങളിലാണ് രാജസ്ഥാൻ വീണുപോയത്. അത് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമാണ്. ടോപ്പ് ഓർഡറിൽ ജോസ് ബട്‌ലറിൻ്റെ പ്രകടനങ്ങൾ തന്നെയാണ് രാജസ്ഥാൻ്റെ കരുത്ത്. സഞ്ജു ചില നല്ല ഇന്നിംഗ്സുകൾ കളിച്ചെങ്കിലും സ്ഥിരതയില്ല. ദേവ്ദത്ത് പടിക്കലും ഇങ്ങനെ തന്നെയാണ്. ഫിനിഷറായി ഷിംറോൺ ഹെട്‌മെയർ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ബൗളിംഗ് നിര ശക്തമാണ്, ഫോമിലുമാണ്. രണ്ട് മത്സരങ്ങൾ കളിച്ചെങ്കിലും ഡാരിൽ മിച്ചലിന് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മിച്ചലിനെ പുറത്തിരുത്തി റസ്സി വാൻ ഡർ ഡസ്സന് അവസരം നൽകിയേക്കാനിടയുണ്ട്.

]]>
‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ https://malayalees.ch/ipl-kkr-vs-gt-and-rcb-vs-srh/ Sat, 23 Apr 2022 04:26:10 +0000 https://malayalees.ch/?p=60564 ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ നിരയുണ്ട് ഗുജറാത്തിന്. ബാറ്റിംഗിലും ബൗളിംഗിലും ഒപ്പത്തിനൊപ്പം. കൂടാതെ ഇരട്ടി കരുത്തായി ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവും. സീസണിൽ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ടൈറ്റൻസ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്.

മറുവശത്ത് അവസാന മൂന്ന് മത്സരങ്ങളും തോറ്റ കെകെആറിന് ഇന്നത്തെ ജയം അനിവാര്യമാണ്. ശേഷിക്കുന്ന എല്ലാ കളികളിലും ജയിക്കേണ്ട അവസ്ഥയിലാണ് കെകെആറിന്. ഗുജറാത്തിനെതിരെ ഇറങ്ങുന്നതിന് മുമ്പ് തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നത് എന്തുകൊണ്ട് നല്ലതാണ്. പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞു. ഏറ്റവും പ്രധാനം ബൗളിംഗ് ആക്രമണം ശക്തിപ്പെടുത്തലാണ്.

ബ്രാബോൺ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരുങ്ങിക്കഴിഞ്ഞു. രണ്ടുപേരും കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിരുന്നു. കോലിയുടെ ഔട്ട് ഓഫ് ഫോം ഒരു പരിധിവരെ ടീമിനെ ബാധിക്കുന്നില്ല, എന്നാലും അദ്ദേഹം താളം കണ്ടത്തേണ്ടതുണ്ട്. ഈ സീസണിൽ താരത്തിൻ്റെ പ്രകടനം വളരെ മോശമാണ്. അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ കളി കൂടുതൽ മെച്ചപ്പെട്ടു. അച്ചടക്കത്തോടെയുള്ള പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്.

]]>
പൊരുതി തോറ്റ് കെ.കെ.ആർ; ചാഹലിന് ഹാട്രിക്, രാജസ്ഥാന് 7 റൺസ് ജയം https://malayalees.ch/rr-wins-the-match-against-kkr/ Tue, 19 Apr 2022 04:36:50 +0000 https://malayalees.ch/?p=60322 ഐപിഎൽ ആവേശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാൻ ഉയർത്തിയ 218 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഇന്നിംഗ്സ് 19.4 ഓവറിൽ 210 റൺസിൽ അവസാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

ത്രില്ലര്‍ മത്സരത്തില്‍ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്. 51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് 28 പന്തില്‍ 58 റണ്‍സ് നേടി പുറത്തായി. ഉമേഷ് യാദവ് 9 പന്തില്‍ 21 റണ്‍സ് നേടി പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

]]>
ഐ.പി.എല്‍: ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം; ഡല്‍ഹി-കൊല്‍ക്കത്തയെ നേരിടും https://malayalees.ch/qualifier-2-ipl-2021-delhi-vs-kolkatta/ Wed, 13 Oct 2021 09:20:11 +0000 https://malayalees.ch/?p=50927 ഐ.പി.എൽ കിരീട പോരിലെ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്. എന്നാൽ ധോണിയുടെ കരുത്തില്‍ തോറ്റുപോയ ഋഷഭ് പന്തിനും കൂട്ടര്‍ക്കും ഇന്ന് ജയിച്ചാല്‍ സ്വപ്‌ന തുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്.

കൊല്‍ക്കത്തയുമായി 29-ാം മത്സരമാണ് ഡല്‍ഹി കളിക്കാന്‍ ഇറങ്ങുന്നത്. 15ലും ജയിച്ച ഡല്‍ഹിക്കു തന്നെയാണ് മുന്‍തൂക്കം. 12 ജയമാണ് കൊല്‍ക്കത്ത നേടിയത്. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ താളം തെറ്റിയെങ്കിലും യുഎഇയിലേക്ക് എത്തിയതോടെ കൊല്‍ക്കത്ത രൂപം മാറ്റി. മികച്ച ബാറ്റിംഗ് നിരയാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഒപ്പം ഒയിന്‍ മോര്‍ഗനെന്ന ക്യാപ്റ്റന്റെ തന്ത്രവും.

ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ എത്തുമ്പോൾ യുവതാരങ്ങളിലേക്കാണ് ശ്രദ്ധ. പൃഥ്വി ഷാ 14 കളിയില്‍ നിന്ന് 461 റണ്‍സ് കണ്ടെത്തി. ശുഭ്മാന്‍ ഗില്‍ 15 കളിയില്‍ നിന്ന് കണ്ടെത്തിയത് 381 റണ്‍സ്. ഈ സീസണില്‍ ഏറെ കയ്യടി നേടിയ വെങ്കടേഷ് അയ്യരുടെ നിര്‍ണായക മത്സരത്തിലെ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകര്‍.

ശിഖര്‍ ധവാനും പൃഥ്വി ഷായും നയിക്കുന്ന ഓപ്പണിംഗാണ് ഡല്‍ഹിയുടെ കരുത്ത്. മദ്ധ്യനിരയില്‍ ശ്രേയസ്സ് അയ്യരും ഋഷഭ്പന്തും ടീമിന്റെ മുന്നോട്ട് നയിക്കും. ഷിംറോണ്‍ ഹെറ്റമെയറും തകര്‍പ്പന്‍ ഫോമാണ്. കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട് വെങ്കടേഷ് അയ്യരാണ്. കഴിഞ്ഞ മത്സരത്തില്‍ ആര്‍.സി.ബിയെ തകര്‍ത്തുവിട്ട സുനില്‍ നാരെയ്‌നും ലോകോത്തര ഓള്‍റൗണ്ടര്‍ ഷാഖ്വിബ് അല്‍ ഹസനും ഡല്‍ഹിക്ക് വെല്ലുവിളി ഉയർത്തും. യുഎഇയില്‍ വെച്ച്‌ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയും ഡല്‍ഹിയും ഓരോ ജയം നേടിയിട്ടുണ്ട്.

]]>
അനായാസം ആർസിബി; 8 വിക്കറ്റ് ജയം https://malayalees.ch/rcb-won-kkr-ipl-kolkata-knight-riders-royal-challengers-bangalore/ Thu, 22 Oct 2020 04:36:01 +0000 https://malayalees.ch/?p=33683 കൊൽക്കത്ത നൈറ്റ് റൈഡെഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനായാസ ജയം. 8 വിക്കറ്റിന് കൊൽക്കത്തയെ തകർത്ത ബാംഗ്ലൂർ ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം സജീവമാക്കി. 85 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. 25 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ.

rcb won kkr ipl

ഓപ്പണർമാർ ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ തന്നെ കൊൽക്കത്ത ചിത്രത്തിൽ നിന്ന് മാഞ്ഞിരുന്നു. ഏഴാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ ലോക്കി ഫെർഗൂസൻ ആരോൺ ഫിഞ്ചിനെ (16) ദിനേശ് കാർത്തികിൻ്റെ കൈകളിൽ എത്തിച്ചാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ആ ഓവറിൽ തന്നെ ദേവ്ദത്ത് (25) റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ഗുർകീരത് സിംഗ് (21), വിരാട് കോലി (18) സഖ്യം ബാംഗ്ലൂരിനെ അനായാസ വിജയിപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 39 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തി.

]]>
കൊല്‍ക്കത്തയെ 49 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് https://malayalees.ch/49-mumbai-indians-crush-kolkata-knight-riders-by-49-runs/ Thu, 24 Sep 2020 05:12:34 +0000 https://malayalees.ch/?p=32253 മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം. 49 റൺസിനാണ് കൊല്‍ക്കത്തയെ മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ആയുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞില്ല. മുംബൈക്കായി എറിഞ്ഞവരെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചതോടെ വിജയം എളുപ്പമായി. ബുംറ, ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. രോഹിത് ശര്‍മയുടെ അർധസെഞ്ച്വറി വീര്യത്തിലാണ് മുംബൈ ഈ ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്.

]]>