Kohli – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Jul 2023 05:21:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kohli – malayalees.ch https://malayalees.ch 32 32 അച്ഛനെയും മകനെയും പുറത്താക്കി അശ്വിൻ; കോഹ്‌ലിക്ക് മറ്റൊരു റെക്കോർഡ് https://malayalees.ch/r-ashwin-becomes-first-indian-bowler-to-dismiss-father-son-duo/ Thu, 13 Jul 2023 05:21:15 +0000 https://malayalees.ch/?p=84305
ക്രിക്കറ്റിൽ നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സ്വന്തം രവിചന്ദ്ര അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെയാണ് അപൂർവ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്.ടാഗ്‌നരെയ്‌നെ പിതാവും മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരവുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റും നേരത്തെ അശ്വിൻ സ്വന്തമാക്കിയിരുന്നു.

അച്ഛൻ, മകൻ റെക്കോർഡിൽ അശ്വിനൊപ്പം കൊഹ്ലിയുമുണ്ട്, അത് പക്ഷെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തിലല്ല എന്ന് മാത്രം. ലോക ക്രിക്കറ്റിലെ റെക്കോർഡ് നേട്ടം കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച താരമാണ് കോഹ്ലി . ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങിയപ്പോൾ അച്ഛനും മകനുമെതിരെ കളിക്കാൻ ഭാഗ്യമുണ്ടായ താരമായി മാറി കോഹ്ലി.

ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെതിരെ നേരത്തെ കളിച്ചിട്ടുള്ള കോഹ്ലി ഇന്ന് അദ്ദേഹത്തിന്റെ മകൻ ടാഗ്‌നരെയ്‌നെതിരെ കളിച്ചു. നേരത്തെ അച്ഛനും മകനും എതിരെ കളിക്കാൻ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിന് കഴിഞ്ഞിരുന്നു. അച്ചൻ മാർഷിനെതിരെ കളിച്ച സച്ചിൻ മകൻ ഷോൺ മാർഷിനെതിരെയും കളിച്ചു.

]]>
Virat Kohli: ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി അതിയായി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി പോണ്ടിംഗ് https://malayalees.ch/cricket-sports-ricky-ponting-says-virat-kohli-was-passionate-to-continue-as-india-s-test-captain/ Mon, 31 Jan 2022 08:05:11 +0000 https://malayalees.ch/?p=56282 മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലി(Virat Kohli) അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ(IPL 2021) കോലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് ഐസിസി(ICC) വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും പോണ്ടിംഗ് വ്യക്തമാക്കി. ടി20 ക്രിക്കറ്റിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് അത്രമേല്‍ പ്രാധാന്യം നല്‍കിയ നായകനായിരുന്നു കോലി. നാട്ടിലെന്ന പോലെ വിദേശത്തും വിജയം നേടാനായി എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഏറ്റവും വലിയ നേട്ടം.

കോലി വരുന്നതുവരെ നാട്ടിലെ പരമ്പരകളെല്ലാം ജയിക്കുകയും വിദേശത്ത് വല്ലപ്പോഴും ജയിക്കുകയും ചെയ്യുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ കോലി വന്നതോടെ അതിന് മാറ്റം വന്നു. കോലി നായകനായതോടെ ഇന്ത്യ വിദേശത്ത് കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാന്‍ തുടങ്ങി. അത് മാത്രമല്ല, കോലിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. അത് ക്രിക്കറ്റിന് തന്നെ നല്ലതായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് കോലി സ്വന്തമാക്കിയത്.

Ricky Ponting says Virat Kohli was passionate to continue as India's Test captain

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഐപിഎല്ലിനിടെ കണ്ടപ്പോള്‍ ടെസ്റ്റ് നായകസ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് വളരെ ആവേശത്തോടെയാണ് കോലി സംസാരിച്ചത്. ഏകദിന, ടി20 നായകസ്ഥാനം കൈവിടുന്നതിനെക്കുറിച്ചും അന്ന് സൂചിപ്പിച്ചിരുന്നു. ടെസ്റ്റ് നായകനായി തുടരുന്നത് എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും കോലി അന്ന് വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍സി അയാള്‍ അത്രമാത്രം ആസ്വദിച്ചിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ അയാള്‍ക്ക് കീഴില്‍ ഇന്ത്യ ഒരുപാട് നേട്ടങ്ങളുണ്ടാക്കി.

കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞുവെന്ന് കേട്ടപ്പോള്‍ ഞാൻ ശരിക്കും ഞെട്ടിപ്പോയി. പിന്നീട് ആലോചിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ ഞാനും ഇതുപോലെയായിരുന്നു എന്ന് എനിക്ക് തോന്നി. റെക്കോര്‍ഡുകള്‍ നോക്കിയാല്‍ എനിക്കും ഏതാനും വര്‍ഷം കൂടി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാമായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കുമെല്ലാം ഒരു കാലാവധിയുണ്ട്. കോലി ഏഴ് വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നു.

ക്രിക്കറ്റ് വികാരമായി കൊണ്ടുനടക്കുന്ന ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. അതില്‍ വിജയിച്ചാണ് കോലിയുടെ പടിയറിക്കമെന്നും പോണ്ടിംഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെയാണ് വിരാട് കോലി അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ടി20 ലോകകപ്പിന് പിന്നാലെ ടി20 ടീമിന്‍റെ നായകസ്ഥാനം രാജിവെച്ച കോലിയെ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തു നിന്ന് പിന്നീട് നീക്കിയിരുന്നു. രോഹിത് ശര്‍മയാകും ടി20യിലും ഏകിദിനത്തിലുമെന്നപോലെ ടെസ്റ്റിലും കോലിയുടെ പിന്‍ഗാമിയാകുക എന്നാണ് കരുതപ്പെടുന്നത്.

]]>
ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി https://malayalees.ch/arrest-virat-kohli-petition/ Sat, 01 Aug 2020 04:46:33 +0000 https://malayalees.ch/?p=29420 ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിലാണ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനാൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് ഹർജിയിൽ അഭിഭാഷകൻ ആരോപിക്കുന്നു. യുവാക്കളെ ആകർഷിക്കുന്നതിനായി കോലിയെയും തമന്നയെയും പോലുള്ള സെലബ്രിറ്റികളെ ആപ്പുകൾ ഉപയോഗിക്കുന്നു. ഇവരെ ഉപയോഗിച്ച് ആപ്പുകൾ യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. അതു കൊണ്ട് തന്നെ അവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.

]]>
കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്ന് കോഹ്‌ലി https://malayalees.ch/wasnt-selected-once-as-dad-didnt-pay-bribe-virat-kohli/ Tue, 19 May 2020 08:18:18 +0000 https://malayalees.ch/?p=25769 സ്വന്തം സംസ്ഥാനമായ ഡല്‍ഹിയില്‍ അത്രവെടിപ്പായല്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് സ്വന്തം അനുഭവത്തില്‍ കോഹ്‌ലി വെളിപ്പെടുത്തുന്നത്…

ഇപ്പോള്‍ ക്രിക്കറ്റിലെ ഏത് ലോക ഇലവനിലേക്ക് പോലും കയ്യും വീശി നടന്നുകയറാന്‍ മാത്രം പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍, അദ്ദേഹത്തിനും കരിയറിന്റെ തുടക്കത്തില്‍ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുമായി നടത്തിയ വെബ് ചാറ്റിനിടെയായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശങ്ങള്‍.

‘എന്റെ സ്വന്തം സംസ്ഥാനത്ത് ചിലപ്പോള്‍ കാര്യങ്ങള്‍ അത്ര വെടിപ്പായല്ല നടക്കുന്നത്. ഒരിക്കല്‍ നിയമാനുസൃതമല്ലാതെ ടീം തെരഞ്ഞെടുപ്പ് നടത്തിയതിനും സാക്ഷിയായി. നിങ്ങളുടെ മകന് പ്രതിഭയുണ്ടെങ്കിലും ടീമിലെത്തണമെങ്കില്‍ ‘എക്‌സ്ട്രാ’ നല്‍കണമെന്നാണ് ഒരാള്‍ എന്റെ പിതാവിനോട് പറഞ്ഞത്’ കോഹ്‌ലി വെളിപ്പെടുത്തി.

സാധാരണക്കാരനും സത്യസന്ധനുമായ കോഹ്‌ലിയുടെ പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘വിരാടിനെ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അത് കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം മതി. കൂടുതലായൊന്നും ഞാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.’ അഭിഭാഷകന്‍ കൂടിയായ പിതാവ് കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്ന് കോഹ്‌ലിക്ക് ഡല്‍ഹി ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചില്ല.

അന്ന് അസാധാരണ പ്രകടനങ്ങളിലൂടെ മാത്രമേ തനിക്ക് ഉയരങ്ങളിലെത്താനാകൂ എന്ന് താന്‍ മനസിലാക്കിയെന്നും കോഹ്‌ലി പറയുന്നു. വാക്കുകള്‍കൊണ്ടല്ല പ്രവര്‍ത്തികൊണ്ടാണ് പിതാവ് തനിക്ക് വഴികാട്ടിയായത്. ഇത്തരത്തിലുള്ള ചെറിയ ചെറിയ പല സംഭവങ്ങളുമാണ് തന്നെ പരുവപ്പെടുത്തിയത്.

2006ല്‍ പതിനെട്ടാംവയസില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് കോഹ്‌ലിക്ക് പിതാവിനെ നഷ്ടമാകുന്നത്. കര്‍ണ്ണാടകക്കെതിരായ നിര്‍ണ്ണായക മത്സരമായിരുന്നു അത്. രാത്രിയില്‍ പിതാവിന്റെ മരണം നടന്നതിന്റെ പിറ്റേന്ന് രാവിലെ കോഹ്‌ലി രഞ്ജി കളിക്കാന്‍പോയി.

‘അദ്ദേഹത്തിന്റെ മരണം ഞാന്‍ ഉള്‍ക്കൊണ്ട് കരിയറില്‍ മുന്നോട്ട് പോകാനായിരുന്നു തീരുമാനം. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന ബോധ്യമുണ്ടായത് പിതാവിന്റെ മരണശേഷമാണ്. അദ്ദേഹം അര്‍ഹിച്ചിരുന്ന ഒരു വിശ്രമജീവിതം എനിക്ക് നല്‍കാനായില്ല. അക്കാര്യം ചിന്തിക്കുമ്പോള്‍ ഇപ്പോഴും വൈകാരികമായിപോകും’ കോഹ്‌ലി പറയുന്നു.

]]>
റൊണാള്‍ഡോയേയും മെസിയേയും വെട്ടിക്കും കോഹ്‌ലിയുടെ ഓട്ടം https://malayalees.ch/kohli-runs-17-km-during-a-good-knock/ Fri, 07 Feb 2020 08:36:52 +0000 https://malayalees.ch/?p=22838 രു മത്സരത്തില്‍ പിന്നിടുന്ന ശരാശരി ദൂരത്തിന്റെ കണക്കെടുത്താല്‍ കോഹ്‌ലി റൊണാള്‍ഡോയേയും മെസിയേയും ഇരട്ടിയിലേറെ ദൂരം പിന്നിലാക്കുന്നുവെന്നാണ് എം.എസ്.കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍…

കായികതാരങ്ങളുടെ വിജയവും ശാരീരികക്ഷമതയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ശാരീരികക്ഷമതക്ക് പ്രാധാന്യം നല്‍കിയതോടെയാണ് വിരാട് കോഹ്‌ലി ശരാശരി കളിക്കാരനില്‍ നിന്നും ടീം ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത നായകനിലേക്ക് വളര്‍ന്നത്. വിരാടിനെക്കുറിച്ച് ആര്‍ക്കും എളുപ്പത്തില്‍ വിശ്വസിക്കാനാവാത്ത ഒരുകാര്യമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ എം.എസ്.കെ പ്രസാദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ മെസിയും റൊണാള്‍ഡോയും ഓടുന്നതിന്റെ ഇരട്ടി ഒരു മത്സരത്തില്‍ വിരാട് കോഹ്‌ലി ഓടുന്നുണ്ടെന്നാണ് പ്രസാദിന്റെ വെളിപ്പെടുത്തല്‍.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫുട്‌ബോള്‍ മല്‍സരത്തിനിടെ താരങ്ങള്‍ ഓടുന്ന ശരാശരി ദൂരം എട്ടു മുതല്‍ 13 കിലോമീറ്റര്‍ വരെയാണ്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ എത്തുന്ന മിഡ്ഫീല്‍ഡര്‍മാരാണ് ഇക്കൂട്ടത്തില്‍ ഓടി തളരുക. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ശരാശരി 7.6 കിലോ മീറ്ററും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശരാശരി 8.3 കിലോ മീറ്ററുമാണ് ഒരു മത്സരത്തിനിടെ ഓടുന്നത്.

സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ക്രിക്കറ്റും ബി.സി.സി.ഐയും ആരെക്കാളും പിന്നിലല്ല. ബി.സി.സി.ഐയുമായി വാര്‍ഷിക കരാറില്‍ ഏര്‍പെടുന്ന എല്ലാ കളിക്കാരുടേയും കളിക്കളത്തിലെ പ്രകടനം ജി.പി.എസ് ട്രാക്കിംങ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തുന്നുണ്ട്. ഇതു പ്രകാരമാണ് കോഹ്‌ലിയുടെ ഒരു മത്സരത്തിനിടയിലെ ശരാശരി ഓട്ടത്തിന്റെ കണക്ക് പ്രസാദ് വെളിപ്പെടുത്തിയത്. ഒരു മികച്ച ഇന്നിംങ്‌സ് കളിക്കുന്ന മത്സരത്തിനിടെ കോഹ്‌ലി 17 കിലോമീറ്റര്‍ ഓടുന്നുവെന്നാണ് പ്രസാദ് പറഞ്ഞത്.’

കോലി മാത്രമല്ല മറ്റു വിദേശ താരങ്ങളും ബാറ്റിങിനിടെ ഏറെ ദൂരം കവര്‍ ചെയ്യുന്നുണ്ട്. താരങ്ങളുടെ ജോലി ഭാരം അതാത് ടീമുകളുടെ ഫിസിയോമാര്‍ സമാനമായ സംവിധാനങ്ങളുപയോഗിച്ച് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ഫിസിയോ ശങ്കര്‍ ബസുവാണ് ഇതിനു തുടക്കമിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സഹായിച്ച ഫിസിയോയാണ് ശങ്കര്‍ ബസുവെന്നും പ്രസാദ് പറഞ്ഞു.

]]>