kodiyeri – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Jan 2022 04:12:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kodiyeri – malayalees.ch https://malayalees.ch 32 32 അധികാരം നിലനിര്‍ത്തുന്നതിനായി കോടിയേരിയും സി പിഐഎമ്മും കൊടിയ വിഷം തുപ്പുകയാണ്; വിമര്‍ശനവുമായി കെ സുധാകരന്‍ https://malayalees.ch/k-sudhakaran-against-kodiyeri-balakrishnan/ Mon, 17 Jan 2022 04:12:04 +0000 https://malayalees.ch/?p=55586 അധികാരം നിലനിര്‍ത്തുന്നതിനായി കോടിയേരിയും സി പിഐഎമ്മും കൊടിയ വിഷം തുപ്പുകയാണെന്ന് കെ പിസിസി പ്രസ്ഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സിപിഐഎം ദേശീയ നേതൃത്വം തയ്യാറാവണം. ഈ ജീര്‍ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും സിപിഐഎം മാറണമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്‍ കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

സിപിഐഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും സുധാകരന്‍ ചോദിച്ചു.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

വര്‍ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സിപിഎം. അതേ സി പി എമ്മിന്റെ നേതാവ് കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്! ശരിക്കും നിങ്ങള്‍ക്ക് എത്ര നിലപാടുണ്ട്?

സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. യജമാനന്‍ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നത്. അധികാരം നിലനിര്‍ത്താനായി സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിന്‍മാറണം.

]]>
ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പി.കെ ഫിറോസ് https://malayalees.ch/pk-firos-says-against-beneesh-kodiyeri/ Wed, 02 Sep 2020 09:17:13 +0000 https://malayalees.ch/?p=31209 ”ബംഗളുരുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്”

ബിനിഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ് ആരോപിച്ചു. ”ബംഗളുരുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്. ഹോട്ടൽ വ്യവസായത്തിന് പണം നൽകിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപനയുണ്ട്. കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്ന അറസ്റ്റിലായത്”. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

]]>
കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം https://malayalees.ch/cpim-central-leadership-about-complaint-against-binoy-balakrishnan/ Sat, 22 Jun 2019 09:38:47 +0000 https://malayalees.ch/?p=10427 കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്.

അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.

]]>
അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമെന്ന് കോടിയേരി https://malayalees.ch/kodiyeri-balakrishnan-against-udf-and-rss/ Tue, 16 Apr 2019 05:54:57 +0000 https://malayalees.ch/?p=5826 സംസ്ഥാനത്തെ അഞ്ച് മണ്ഡ‍ലങ്ങളില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകരയില്‍ കെ മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആക്കിയത് ആര്‍.എസ്.എസിനോട് ചോദിച്ചിട്ടാണെന്ന് കോടിയേരി മീഡിയവണിനോട് പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലും യു.ഡി.എഫ് – ആര്‍.എസ്.എസ് ധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു.

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് മറിക്കാന്‍ യു.ഡി.എഫ് ആര്‍.എസ്.എസ് ധാരണയുണ്ടെന്ന ആരോപണം പ്രചാരണ രംഗത്ത് കൂടുതല്‍ ശക്തമാക്കാനാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം. കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ ധാരണയെ കുറിച്ച് കടുത്ത ആരോപണങ്ങളാണ് കോടിയേരി ഉന്നയിക്കുന്നത്.

എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ കൂടെ ആര്‍.എസ്.എസുകാര്‍ പ്രചരണത്തിന് ഇറങ്ങുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. നേതാവിനൊപ്പം എന്ന പരിപാടില്‍ സംസാരിക്കവെയാണ് കോടിയേരി ആരോപങ്ങള്‍ ആവര്‍ത്തിച്ചത്.

]]>