KODIYERI BALKRISHNAN – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jun 2022 12:35:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KODIYERI BALKRISHNAN – malayalees.ch https://malayalees.ch 32 32 തൃക്കാക്കര യു.ഡി.എഫിന്റെ കോട്ട, ജനവിധി അം​ഗീകരിക്കുന്നു; കോടിയേരി https://malayalees.ch/kodiyeri-admits-defeat-in-thrikkakkara-election/ Fri, 03 Jun 2022 12:34:55 +0000 https://malayalees.ch/?p=62861 തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അം​ഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകൾ വർദ്ധിച്ചത്. ബിജെപി വോട്ടുകൾ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അം​ഗീകരിച്ച് തുടർപ്രവർത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വാസ്തവമാണ്.

ജാ​ഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ ജനവിധി നൽകുന്നത്. ബൂത്ത് തലത്തിൽ ഇതനുസരിച്ചുള്ള പരിശോധന നടത്തും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20ൽ 19 എണ്ണവും തോറ്റ ശേഷമാണ് എൽഡിഎഫ് 99 സീറ്റുമായി കേരളത്തിൽ അധികാരത്തിലെത്തിയത്. അതുപോലെ ശക്തമായി പാർട്ടി തിരിച്ചുവരും. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയിൽ വെച്ചല്ല, പാർട്ടി ഓഫീസിൽ വെച്ചാണ്. സിൽവർ ലൈൻ ചർച്ചയായ മണ്ഡലമല്ല തൃക്കാക്കര. ബന്ധപ്പെട്ട അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെ റെയിൽ ഹിതപരിശോധനയല്ല ഇവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയ കാരണമായി മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത് ഇടതുവിരുദ്ധ വോട്ടുകള്‍ ഉമ തോമസിലേക്ക് ഏകീകരിച്ചു എന്നാണ്. യുഡിഎഫിലേക്ക് കേന്ദ്രീകരിച്ച വോട്ടുകള്‍ ഏതെന്ന് പരിശോധിക്കുന്നതിനൊപ്പം തങ്ങളില്‍ നിന്ന് എങ്ങോട്ടെന്നറിയാതെ ചോര്‍ന്ന വോട്ടുകള്‍ കണ്ടെത്തുന്നതിന്റെ തിരക്കില്‍ കൂടിയാണ് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകള്‍.

മൂന്ന് മുന്നണികള്‍ക്ക് തൊട്ടുപിന്നില്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് നോട്ടയാണ്. ഉമ തോമസ് 72767, ജോ ജോസഫ് 47752, എ എന്‍ രാധാകൃഷ്ണന്‍ 12955 എന്നിങ്ങനെ വോട്ടുനേടിയപ്പോള്‍ മേല്‍പ്പറഞ്ഞവരില്‍ ആര്‍ക്കും വോട്ട് നല്‍കാന്‍ താല്‍പര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്. മത്സരരംഗത്തുണ്ടായിരുന്ന പല സ്വതന്ത്ര സ്വാനാര്‍ത്ഥികളേക്കാള്‍ മുന്നിലാണ് നോട്ടയുടെ ഈ നില.

]]>
സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരെന്ന് കോടിയേരി https://malayalees.ch/k-rail-authorities-should-decide-silver-line-talk-kodiyeri/ Tue, 26 Apr 2022 05:31:30 +0000 https://malayalees.ch/?p=60703 സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാർ കെ റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും അവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്.

ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയാറാക്കിയത്. ജോസഫ് സി. മാത്യുവിനു പകരം പരിസ്ഥിതി പ്രവർത്തകൻ ഡോ. ആർ. ശ്രീധറിനെ ഉൾപ്പെടുത്തി. ജോസഫ് സി. മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസൽ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉൾപ്പെടുത്തി. 28ന് താജ് വിവാന്തയിലാണ് സംവാദം.

സംവാദത്തിൽ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചിരുന്നതായി ജോസഫ് സി. മാത്യു ട്വന്റിഫോർ എൻകൗണ്ടറിൽ പറഞ്ഞു. തനിക്ക് സർക്കാർ പിആർ നോട്ട് അയച്ചിരുന്നു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയട്ടെയെന്നും ഒഴിവാക്കിയ വിവരം അറിയിക്കാൻ സർക്കാർ മാന്യത കാണിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

]]>
സ്വർണക്കടത്ത് കേസിൽ എൽഡിഎഫ് ഗവൺമെന്റിനും സിപിഐഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ല; കോടിയേരി ബാലകൃഷ്ണൻ https://malayalees.ch/office-of-the-chief-minister-gold-smuggling-case-kodiyeri-balakrishnan/ Fri, 17 Jul 2020 12:47:12 +0000 https://malayalees.ch/?p=28663 സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയിട്ടുള്ള സ്വർണം ഒരു ഡിപ്ലമാറ്റിക് പാഴ്‌സലായി യുഎഇ നയതന്ത്ര പ്രതിനിധി അറ്റാഷിടെ പേരിൽ വന്നിട്ടുള്ള പാഴ്‌സലിലാണ് സ്വർണം കണ്ടെത്തിയത്. ആ സ്വർണം പിടികൂടിയത് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുള്ള ഒരു ധീരമായ നിലപാടായിരുന്നു ഇതെന്നും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

വിമാനത്താവളങ്ങളിൽ പലപ്പോഴും എത്തുന്ന സ്വർണങ്ങൾ പിടിക്കപ്പെടാതെ പോകുന്ന സാഹചര്യം ധാരാളം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ , ഡിപ്ലമാറ്റിക് പാഴ്‌സലിൽ വന്ന സ്വർണം പിടികൂടിയ നടപടിയെ തുടർന്നാണ് കസ്റ്റംസ് മാത്രം ഈ കേസ് അന്വേഷിച്ചാൽ പോരെന്നും എൻഐഎ കൂടി ഈ കേസ് അന്വേഷിക്കണമെന്ന് തൂരുമാനത്തിലെത്തുന്നത്. ഇത്തരം കേസുകൾ എൻഐഎ പോലൊരു ഏജൻസി അന്വേഷിച്ചാൽ മാത്രമാണ് കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ പറ്റുന്നത്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിന് എൻഐഎയ്ക്ക് വിപുലമായ അധികാരം ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഈ കേസിൽ പഴുതടതച്ച ഒരന്വേഷണത്തിനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇത്തരത്തിൽ വരുന്ന സ്വർണം ഏതെല്ലാം കാര്യങ്ങൾക്കാണ് പോകുന്നതെന്ന് സമഗ്ര പരിശോധനയ്ക്കും സഹായകമാകുന്ന അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്. ഇക്കാര്യത്തിൽ എൽഡിഎഫ് ഗവൺമെന്റിനും സിപിഐഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ല. അതുകൊണ്ടാണ് കസ്റ്റംസ് അന്വേഷിക്കുന്ന ഈ കേസിൽ വേറെ ഏത് കേന്ദ്ര ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്നും കൊടിയേരി ബാലകൃഷ്ണൻ ആരാഞ്ഞു. യുക്തമായ ഏജൻസിയെകൊണ്ട് കേസ് അന്വേഷിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത്.

എന്നാൽ. ഈ കേസിൽ അന്വേഷണം തുടങ്ങുന്നതിനു മുൻപ് തന്നെ സിപിഐഎമ്മിനും ഗവൺമെന്റിനും എതിരായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഒീഫീസ് ഇടപെട്ടിട്ടുണ്ടന്ന് ബിജെപി സംസ്ഥാന പ്രസിഡന്റാണ്. എന്നാൽ ഇതുമായിബന്ധപ്പെട്ടാരും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം കസ്റ്റംസിലെ ഉന്നതനായ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയതുമാണ്. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് പുറത്ത് വന്നതെന്ന് പിന്നീട് മനസിലായെന്നും കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

നിലവിൽ ഉയർന്ന് വന്നിരിക്കുന്ന സമരങ്ങൾ സിപിഐഎമ്മിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പ്രശ്‌നത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചപ്പോൾ തന്നെ എം ശിവശങ്കരനെ സർവീസിൽ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിക്കോ സർക്കാറിനോ ആരെയും സംരക്ഷിക്കാൻ ഉദ്ദേശമില്ല. സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. സോളാർ കേസ് പൊലെയാണ് ഈ കേസും എന്ന് സ്ഥാപിക്കാനാണ് ശ്രമം നടത്തുന്നത്. സോളാർ കേസിൽ ആരോപണ വിധേയൻ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കോ ഓഫീസിനോ ബന്ധമില്ല, ഇക്കാര്യം ഉയർത്തിപ്പിടിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി ഗൃഹ സന്ദർശനം നടത്താനും കാര്യങ്ങൾ വിശദീകരിക്കാനുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതോടൊപ്പം പ്രതിപക്ഷം ഭരിക്കുന്ന പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നിസ്സഹകരണ നിലപാടാണുള്ളത്. ഇത്തരം സ്ഥലങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടപെട്ട് അതിനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ചു നിർത്തി ഇതൊരു ജനകീയ പ്രശ്‌നമാക്കി കാണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

]]>