Kodiyeri Balakrishnan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Sep 2023 05:55:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kodiyeri Balakrishnan – malayalees.ch https://malayalees.ch 32 32 കോടിയേരി ബാലകൃഷ്‌ണന് സ്‌മാരകമൊരുങ്ങുന്നു; സ്‌മൃതി മണ്ഡപമൊരുങ്ങുന്നത്‌ പയ്യാമ്പലത്ത് https://malayalees.ch/smriti-mandapam-for-kodiyeri-balakrishnan-in-payyambalam/ Thu, 28 Sep 2023 05:55:32 +0000 https://malayalees.ch/?p=88539 സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്‌മാരകം അനാച്ഛാദനം ചെയ്യും.പ്രശസ്‌ത ശിൽപി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകൽപ്പനയും നിർമാണവും നടത്തുന്നത്.(smriti mandapam for kodiyeri balakrishnan in payyambalam)

സംസ്കാരം നടന്ന കടൽത്തീരത്ത്‌ തന്നെയാണ് സ്‌മൃതിമണ്ഡപം ഒരുങ്ങുന്നതും.വിടപറഞ്ഞ്‌ ഒരു വർഷമാകുമ്പോഴും പ്രിയ നേതാവിന്റെ ഓർമകൾ തിരയടിക്കുന്ന പയ്യാമ്പലത്ത്‌ എത്തുന്നവരേറെയാണ്‌. ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയായ നേതാവിനെ അടയാളപ്പെടുത്തുന്ന സ്‌തൂപം ശിൽപി ഉണ്ണി കാനായിയാണ്‌ ഒരുക്കുന്നത്‌.

പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്‌തൂപത്തിന്റെ അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്‌. ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതിമണ്ഡപങ്ങൾക്കിടയിലാണ്‌ കോടിയേരിയുടെ സ്മാരകം നിർമിച്ചിരിക്കുന്നത്.

പാറിപ്പറക്കുന്ന ചെങ്കൊടിയും വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകർഷണം. എട്ടടി വീതിയും നീളവുമുള്ള തറയിലാണ്‌ 11 അടി ഉയരമുള്ള സ്‌തൂപം ഒരുക്കിയത്‌. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിലാണ് കോടിയേരിയുടെ മുഖം കൊത്തിയെടുത്തത്. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ കോടിയേരിയുടെ ചിരിക്കുന്ന മുഖം തന്നെയാണ് ഗ്രാനൈറ്റിൽ ഉളി കൊണ്ട് ശിൽപി കാർവ് ചെയ്തെടുത്തത്.

]]>
ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമിയില്‍ പ്രിയനേതാവിന് അന്ത്യനിദ്ര…കോടിയേരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും https://malayalees.ch/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%89%e0%b4%b1%e0%b4%99/ Mon, 03 Oct 2022 03:55:57 +0000 https://malayalees.ch/?p=68884 ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയടക്കമുള്ള ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമി… എകെജി, അഴീക്കോടന്‍ രാഘവന്‍, ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്‍സി ശേഖര്‍, പാമ്പന്‍മാധവന്‍, എംവി രാഘവന്‍, കെ ജിമാരാര്‍, ഒ ഭരതന്‍ തുടങ്ങി പയ്യാമ്പലത്തെ ഓരേ തിരയിലും ഉണരുന്ന സ്മരണയ്ക്ക് സാംസ്‌കാരിക, രാഷ്ട്രീയ കേരളത്തിന്റെ ആഴവും പരപ്പുമുണ്ട്.

മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായി കോടിയേരിക്ക് ചിതയൊരുക്കും. ഇവിടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി വലിയ പന്തലുയര്‍ന്നിട്ടുണ്ട്. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍സ്റ്റേജില്‍ അനുശോചനയോഗം ചേരും. അവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. അനുശോചനയോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയുടെ ഭൗതികശരീരം സ്വവസതിയില്‍ എത്തിക്കും. രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. ധീരസഖാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരക്കണക്കിനാളുകള്‍ കണ്ണൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

]]>
മുഖ്യമന്ത്രി ചെന്നൈയിലേക്ക്; കോടിയേരിയെ സന്ദർശിക്കും https://malayalees.ch/pinarayi-vijayan-chennai-kodiyeri-balakrishnan/ Fri, 09 Sep 2022 04:28:51 +0000 https://malayalees.ch/?p=67792 മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലേക്ക്. അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ സന്ദർശിക്കുന്നതിനായാണ് മുഖ്യമന്ത്രി ചെന്നൈയിലെത്തുക. ചെന്നൈയിൽ എത്തുന്ന മുഖ്യമന്ത്രി പകൽ മുഴുവൻ നഗരത്തിൽ ഉണ്ടാവും.

]]>
കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന https://malayalees.ch/kodiyeri-balakrishnan-may-resign-as-party-secretary/ Sat, 27 Aug 2022 12:27:42 +0000 https://malayalees.ch/?p=67206 സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും.

യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. താൽക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കൾ അറിയിക്കുന്നത്.

സർക്കാർ – ഗവർണർ പോരും അവൈലബിൾ പിബി യോഗത്തിൽ ചർച്ചയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ മോദിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും വളയമില്ലാതെ ചാടരുതെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി.

ആര്‍.എസ്.എസ്-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്താനാണ് മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സ്ഥലംവിട്ടത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമം. ഗവര്‍ണര്‍ക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാല്‍, അത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല. ഇത് മനസ്സിലാക്കുന്നതില്‍ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ടെന്നും കോടിയേരി ലേഖനത്തിൽ ആരോപിച്ചിരുന്നു.

]]>
‘മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫും’; ഗവര്‍ണര്‍ക്കെതിരെ കോടിയേരി https://malayalees.ch/kodiyeri-balakrishnan-against-arif-mohammad-khan/ Thu, 25 Aug 2022 04:25:32 +0000 https://malayalees.ch/?p=67044 സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത്’ എന്ന പേരില്‍ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ഗവര്‍ണര്‍ സമാന്തരഭരണം അടിച്ചേല്‍പ്പിക്കേണ്ടെനന്നും ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുന്നുവെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു.

‘ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍സഭയില്‍ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പരിശ്രമിക്കുകയാണ്. സഭയ്ക്ക് പുറത്ത് ആക്ഷേപവ്യവസായത്തില്‍ കോണ്‍ഗ്രസുകാരേക്കാള്‍ മുന്നിലാണെന്നു വരുത്താന്‍ ബിജെപിയുമുണ്ട്. അതിനുവേണ്ടി സര്‍വകലാശാലയില്‍ നടക്കുന്ന നിയമനങ്ങളെ വന്‍ക്രമക്കേടായി ചിത്രീകരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷകക്ഷികള്‍ താങ്ങ് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു.

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അയ്യായിരത്തിലധികം നിയമനം നടന്നിട്ടുണ്ട്. എന്നാല്‍, അതില്‍ മൂന്നോ നാലോ വേര്‍തിരിച്ചുയര്‍ത്തി സിപിഐ എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ചട്ടംലംഘിച്ച് നിയമനമെന്ന് ആക്ഷേപം ഉന്നയിക്കുകയാണ്. വിവാദമാക്കുന്ന ഈ നിയമനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉയര്‍ന്ന അക്കാദമിക് യോഗ്യതയും മതിയായ പ്രാഗത്ഭ്യവുമുണ്ട്. എന്നിട്ടും സര്‍വകലാശാലകളെ സിപിഐ എം നേതാക്കളുടെ ഭാര്യമാര്‍ക്കുമാത്രം ജോലി കിട്ടുന്ന ഇടമെന്നു സ്ഥാപിക്കാനുള്ള കുത്സിതശ്രമമാണ് നടക്കുന്നത്.

ഇതിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണറും ചെയ്യുന്നത്. ഇവിടെ ഗവര്‍ണറും മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളല്ല ഉള്ളത്. മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവര്‍ണര്‍ക്ക് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ് പ്രതിപക്ഷമെങ്കിലും ഗവര്‍ണര്‍–സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും. ഗവര്‍ണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ വൈസ്ചാന്‍സലര്‍ക്കെതിരായ ആക്രോശവും ചുവടുവയ്പും.

കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന മുന്‍നിര ചരിത്രകാരനാണ്. ഡല്‍ഹി ജാമിയ മിലിയ കേന്ദ്രസര്‍വകലാശാലയില്‍ ചരിത്രവിഭാഗം തലവനായിരുന്ന അദ്ദേഹം കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലും ജനസംഖ്യാശാസ്ത്രപഠനത്തിലും ചരിത്രത്തിലും അവഗാഹത അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക് ലോകത്തെ യശസ്സാര്‍ന്ന ഈ വ്യക്തിത്വത്തെയാണ് ക്രിമിനലെന്ന് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. അതിന്‍മേല്‍ ദേശവ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും അതുപോലും മാനിക്കാതെ ലോകം ബഹുമാനിക്കുന്ന ചരിത്രകാരനായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിക്കുന്നതിലേക്ക് ഗവര്‍ണറുടെ അവിവേകം എത്തിയിരിക്കുകയാണ്.

ഗവര്‍ണര്‍ പദവിയെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും ഹാനികരമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ വളരെ വിപുലമാണ്. അവയെ മുഖവിലയ്‌ക്കെടുത്താല്‍ അവ ഗംഭീരമാണെന്ന് തോന്നാമെങ്കിലും ഗവര്‍ണര്‍ സാധാരണഗതിയില്‍ സംസ്ഥാനത്തിന്റെ ‘വ്യവസ്ഥാപിത’ തലവന്‍ മാത്രമാണെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം കൃത്യനിര്‍വഹണത്തില്‍ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് എന്നപേരില്‍ അറിയപ്പെടുന്നുവെങ്കിലും യഥാര്‍ഥ അധികാരങ്ങള്‍ മന്ത്രിസഭയുടെ കൈയിലാണെന്ന് അര്‍ഥം. ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ ഗവര്‍ണര്‍ യഥാര്‍ഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണ്.’. ലേഖനത്തില്‍ പറയുന്നു.

]]>
സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്; നാളെ ഇടത് മുന്നണി യോഗം https://malayalees.ch/cpim-calls-for-leadership-meeting-to-resist-gold-smuggling-controversy/ Mon, 13 Jun 2022 04:17:47 +0000 https://malayalees.ch/?p=63265 സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ജനകീയ ക്യാമ്പയിൻ നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. ഈ മാസം 24 മുതൽ 26 വരെയാണ് നേതൃയോഗങ്ങൾ ചേരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയത്. കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള യാത്ര മധ്യേ മുഖ്യമന്ത്രി വ്യാപകമായ കരിങ്കൊടി പ്രതിഷേധമാണ് നേരിട്ടത്.

പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കിയിരിക്കുകയാണ് പൊലീസ്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇന്ന് കണ്ണൂരിലെ പൊതു പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഇതിന്റെ പശ്ചാതലത്തിൽ കണ്ണൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങളെ വഴിതിരിച്ചുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക.

]]>
‘സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ അന്വേഷണം നിലച്ചു’ : കോടിയേരി ബാലകൃഷ്ണൻ https://malayalees.ch/kodiyeri-balakrishnan-press-meet-about-gold-smuggling/ Fri, 10 Jun 2022 12:27:28 +0000 https://malayalees.ch/?p=63208 സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വർണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

‘സ്വർണക്കടത്ത് വിവാദം ആദ്യം ഉയർന്ന് വന്നത് 2020 ജൂൺ 5 നാണ്. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വർണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണ്’- കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്ന് കോടിയേരി ആരോപിച്ചു. സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുതെന്നാണ് ലക്ഷ്യം. അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

]]>
‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാർ, അധമരാഷ്ട്രീയം വാഴില്ല’; കോടിയേരി https://malayalees.ch/inferior-politics-will-not-rule-kodiyeri/ Fri, 10 Jun 2022 06:16:56 +0000 https://malayalees.ch/?p=63174 സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമമെന്നും കോടിയേരി ആരോപിച്ചു.

എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ പ്രതിപക്ഷം അധാർമിക മാർഗങ്ങൾ സ്വീകരിക്കുന്നു. മോദി ഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്‌ പിണറായി വിജയനും, എൽഡിഎഫ് സർക്കാരും. സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ കോൺഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ലെന്നും കോടിയേരി.

തദ്ദേശഭരണതെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ചർവിതചർവണം ചെയ്ത കേസാണ് വീണ്ടും ജീവൻവയ്‌പിച്ചിരിക്കുന്നത്. ജനങ്ങൾ തള്ളിയ പെരുംനുണ വീണ്ടും എഴുന്നള്ളിക്കുന്നവരെ നാട് ഒറ്റപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എൽഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു.

]]>
എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ല: കോടിയേരി ബാലകൃഷ്ണന്‍ https://malayalees.ch/no-discussion-on-aided-school-appointment-psc/ Fri, 27 May 2022 07:45:55 +0000 https://malayalees.ch/?p=62513 എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂയെന്നും കോടിയേരി പറഞ്ഞു.

അധ്യാപക സംഘടനകളും ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും നിയമനം പിഎസ്‌സിക്ക് വിടണമെന്ന ആവശ്യമറിയിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രായോഗിക വശങ്ങളും പരിശോധിച്ച് അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കൂ. നിലവില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം സിപിഐഎമ്മോ എല്‍ഡിഎഫോ സര്‍ക്കാരോ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട മുന്‍ മന്ത്രി എ കെ ബാലന്റെ പ്രസ്താവനകളെ തള്ളിക്കൊണ്ടായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

എ കെ ബാലന്റെ പ്രസ്താവനയോട് പ്രതികരിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. നീക്കമുണ്ടായാല്‍ നിയമപരമായും ജനങ്ങളെ അണിനിരത്തിയും എതിര്‍ക്കുമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തിയെന്നതിന് അപ്പുറം ഇതിന് എന്തെങ്കിലും പ്രാധാന്യം സഭ നല്‍കുന്നില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഈ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എയ്ഡഡ് സ്‌കൂളുകള്‍ ആകാശത്തുനിന്ന് പൊട്ടി വീണതല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മിപ്പിച്ചു. ഈ സ്ഥാപനങ്ങള്‍ സമുദായം ചോര നീരാക്കി ഉണ്ടാക്കിയതാണ്. ഒരു സുപ്രഭാതത്തില്‍ അതെല്ലാം ഏറ്റെടുക്കുമെന്ന് പറയുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും ഏറ്റെടുക്കലില്‍ തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
നടിയുടെ പരാതിയിൽ ദുരൂഹത; തൃക്കാക്കരയിൽ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ https://malayalees.ch/kodiyeri-balakrishnan-against-actress-harji/ Tue, 24 May 2022 11:47:26 +0000 https://malayalees.ch/?p=62353 നടിയെ ആക്രമിച്ച കേസിൽ, അതിജീവിതയുടെ പരാതിയിൽ ദുരൂഹതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ ഏതുതരം ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമാക്കണം. ഈ സന്ദർഭത്തിൽ ഹർജി വന്നത് ദുരൂഹമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസിൽ അതിജീവിതയുടെ താത്പര്യം ആണ് സർക്കാരിൻറെ താത്പര്യം.

പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താത്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വച്ചത് നടിയുടെ താത്പര്യം നോക്കിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായി സർക്കാർ നിന്നത്. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സിപിഐഎംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

തൃക്കാക്കരയിൽ യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ടെന്ന്. യുഡിഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപി ഓഫിസിൽ പോയത് ഇതിൻറെ ഭാഗമാണ്. യുഡിഫ് തൃക്കാക്കരയിൽ ബിജെപി, എസ് ഡി പി ഐ കൂട്ടുകെട്ട് ഉണ്ടാക്കി. ഈ കൂട്ട്കെട്ട് വിജയിക്കില്ല. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ എസ് എസ്, എസ് ഡി പി ഐ വോട്ട് വേണ്ട എന്ന് വി ഡി സതീശൻ പറയുമോ. ഇടത് മുന്നണി നേരെത്തെ ഈ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്.

തൃക്കാക്കര മുന്നിൽ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് ‘അതിജീവിത’ വിഷയത്തിൽ യുഡിഎഫ് നടത്തുന്നത്. പാർട്ടിയും സർക്കാരും നടിയ്ക്ക് ഒപ്പമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ് എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

]]>