kodiyeri bala krishnan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Oct 2020 04:40:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kodiyeri bala krishnan – malayalees.ch https://malayalees.ch 32 32 ”ബിനീഷിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല, ഈ ചിത്രമൊക്കെ “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിൽ നിന്നാണ്”- ടി. സിദ്ദിഖ് https://malayalees.ch/bineesh-has-nothing-to-do-with-the-party-siddique/ Fri, 30 Oct 2020 04:40:36 +0000 https://malayalees.ch/?p=34141 ഈ ചിത്രമൊക്കെ യൂണിവേഴ്സിറ്റി യൂനിയൻ കലോൽസവത്തിലെ “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിൽ നിന്നാണ്. പുതിയ നാടകം.” കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ”

ബിനീഷ്‍ കോടിയേരിയുടെ അറസ്റ്റിനെ പരിഹസിച്ച് ടി. സിദ്ദിഖ്. ബിനീഷ് കോടിയേരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കില്‍ ടി. സിദ്ദിഖിന്‍റെ പോസ്റ്റ്. ”ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സിറ്റി യൂനിയൻ കലോൽസവത്തിലെ “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിൽ നിന്നാണ്. പുതിയ നാടകം.” കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ”.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകന്‍റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ അല്‍പ്പസമയം മുമ്പാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരവില്‍ നിന്നും ഇ.ഡി അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലൂര്‍ മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു.

ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസ്നസില്‍ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു പ്രതിയായ അനൂപിന്‍റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍.

]]>