kodikunnil suresh – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Mar 2022 07:38:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kodikunnil suresh – malayalees.ch https://malayalees.ch 32 32 കോൺഗ്രസ് ഒറ്റക്കെട്ട്, കെ-റെയിൽ പ്രക്ഷോഭം നേതൃത്വത്തെ ധരിപ്പിച്ചു; കൊടിക്കുന്നിൽ സുരേഷ് https://malayalees.ch/kodikunnil-suresh-says-congress-united/ Tue, 22 Mar 2022 07:37:48 +0000 https://malayalees.ch/?p=58897 സിൽവർലൈൻ വിഷയത്തിൽ യുഡിഎഫിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം ദേശീയ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ നേതൃത്വവുമയി വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എം.എം മണി പറഞ്ഞിരുന്നു. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം.എം മണി കൂട്ടിച്ചേർത്തു.

അതേസമയം ശക്തമായ പ്രതിഷേധങ്ങൾക്കിടെ സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു.

]]>
കാക്കിയെന്നും ഉണ്ടാകില്ല, ഇങ്ങനെയാണെങ്കിൽ മാന്യമായി പോകില്ല; കൊടിക്കുന്നിൽ https://malayalees.ch/kodikunnil-against-police/ Fri, 18 Mar 2022 09:03:29 +0000 https://malayalees.ch/?p=58772 പൊലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവരെ പിണറായുടെ പൊലീസ് തെരുവിൽ വലിച്ചിഴക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു.

ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി DYSP കേരളത്തിൽ അറിയപ്പെടുന്ന അഴിമതിക്കാരനാണ്. അഴിമതി കേസിൽ ഒന്നിലധികം തവണ നടപടി നേരിട്ടയാളാണ് ശ്രീകുമാർ. സിപിഐഎമ്മിന് വേണ്ടി എന്ത് വിടുപണി ചെയ്യാനും മടിയില്ലാത്തയാളാണ് DYSP. ഇത് തുടർന്നാൽ ചങ്ങനാശേരിയിൽ നിന്ന് മാന്യമായി പോകാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ ഓർമ്മിപ്പിച്ചു.

ജനങ്ങളുടെ മേൽ കുതിരകയറാൻ പൊലീസിനെ അനുവദിക്കില്ല. കാക്കിയും തൊപ്പിയും എക്കാലത്തും ഉണ്ടാകില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. അതേസമയം ചങ്ങനാശേരിയിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.

]]>