Kodikkunnil Suresh – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 May 2021 12:26:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kodikkunnil Suresh – malayalees.ch https://malayalees.ch 32 32 സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിത്; കുമ്മനത്തിന് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി https://malayalees.ch/kodikkunnil-suresh-reply-to-kummanam/ Tue, 25 May 2021 12:26:36 +0000 https://malayalees.ch/?p=44604 ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി. സ്‌നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കില്‍ നുള്ളിപ്പെറുക്കാന്‍ കഴിയുന്ന നാല് ബി.ജെ.പിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിര്‍ക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണെന്ന് കൊടുക്കുന്നില്‍ പറഞ്ഞു.

അനാവശ്യപരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയത് കോണ്‍ഗ്രസോ സി.പി.എമ്മോ അല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ തന്നെയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാറ്റിലും കോളിലും ഉലയാതെ പേമാരികളെ അതിജീവിച്ച ജനതയാണവര്‍. അവര്‍ അതിജീവിക്കുക തന്നെ ചെയ്യും. ജനാധിപത്യ വിശ്വാസികള്‍ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ഒരേ മനസോടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കോണ്‍ഗ്രസും ലീഗും സി.പി.എമ്മും ചേര്‍ന്ന് ലക്ഷദ്വീപിനെതിരെ വ്യാജപ്രചാരണം നടത്തുകയാണ് എന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. തീവ്രവാദത്തിന്റെ ഹബ്ബായി ദ്വീപ് മാറാതിരിക്കാനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതെയും കുമ്മനം പറഞ്ഞു.

]]>
‘പോരാട്ടത്തിന് പൂർണ പിന്തുണ’; ചിത്രലേഖയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി https://malayalees.ch/chithralekha-from-kannur-cpim-protest-kodikkunnil-suresh/ Sat, 26 Sep 2020 04:45:25 +0000 https://malayalees.ch/?p=32354 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറാണ് ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്. ഇതാണ് ഈ സര്‍ക്കാര്‍ റദ്ദാക്കിയതായി ഉത്തരവിറക്കിയത്.

സര്‍ക്കാര്‍​ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടുമായ കൊടിക്കുന്നില്‍ സുരേഷ്. ആത്മധൈര്യത്തോടെ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നതെന്നും പോരാട്ടത്തിന് പൂർണ പിന്തുണ നല്‍കുന്നതായും കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സി.പി.എം ശക്തി കേന്ദ്രമായ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 2014 ല്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നാല് മാസത്തോളം ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി. തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്. ഇതാണ് ഈ സര്‍ക്കാര്‍ റദ്ദാക്കിയതായി ഉത്തരവിറക്കിയത്.

എടാട്ട് ചിത്രലേഖയുടെ പേരില്‍ ആറ് സെന്റ് ഭൂമി സ്വന്തമായി ഉണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ച് പിടിക്കുന്നതെന്നായിരുന്നു നേരത്തെ സ്റ്റേ ഉത്തരവില്‍ പറഞ്ഞിരുന്നത്. ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചിത്രലേഖക്ക് പതിച്ച് നല്‍കിയതെന്നും ഉത്തരവിലുണ്ട്. എന്നാല്‍ എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മക്ക് സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു. നിലവില്‍ കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണ് ചിത്രലേഖയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫേസ്ബുക്ക് കുറിപ്പ്

തൊഴിലെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തമായി ഒരു കിടപ്പാടത്തിനും വേണ്ടിയുള്ള അവകാശത്തിനായുള്ള ഒരു ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്.

ഈ മനുഷ്യാവകാശങ്ങള്‍ ചിത്രലേഖക്ക് നിഷേധിക്കുന്നത് മറ്റാരുമല്ല “തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്ന” സി.പി.എമ്മാണ്. ആത്മധൈര്യത്തോടെ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നത്. ഇപ്പോഴിതാ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് ഭൂമി ചിത്രലേഖയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിക്കുന്നു.

2005 ൽ ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ച ചിത്രലേഖ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യമാണിത്. പാർട്ടിയുടെ ശത്രുപക്ഷത്തായി മാറിയ അവരുടെ ഓട്ടോ കത്തിച്ചു. സംസ്ഥാനത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ പിന്തുണയും സഹായവും കൊണ്ട് പുതിയൊരു ഓട്ടോറിക്ഷ അവർക്ക് നൽകാനായി. എന്നാല്‍ ഡ്രൈവര്‍മാര്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല. അപ്രഖ്യാപിത ഊരുവിലക്കു മൂലം അവര്‍ക്ക് ഓട്ടോ ഓടിച്ചു ഉപജീവനം നടത്താനായില്ല. അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ദലിത് സ്ത്രീയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാര്‍ച്ച് നടത്തുക വരെ ഉണ്ടായി.

നിരന്തരമായി സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയായ ഇവര്‍ക്ക് വീട് വെക്കാനായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലവും അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വേറെ സ്ഥലമുണ്ടെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഇത് തന്റെ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലമാണെന്നും ഓട്ടോറിക്ഷ വാങ്ങാന്‍ ലോണ്‍ കിട്ടാനാണ് ഈ സ്ഥലം തന്റെ പേരിലേക്ക് മാറ്റിയതെന്നും രാഷ്ട്രീയ വൈരാഗ്യത്തോടെ പിണറായി സര്‍ക്കാര്‍ ഇത് റദ്ദാക്കിയെന്നും ചിത്രലേഖ പറയുന്നു.

ചിത്രലേഖയുടെ പോരാട്ടത്തിന് പൂർണ പിന്തുണ.

]]>