kodakara – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Oct 2021 12:59:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kodakara – malayalees.ch https://malayalees.ch 32 32 കൊടകര കള്ളപ്പണ കവർച്ചാ കേസ്; 1.40 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി https://malayalees.ch/kodakara-hawala-case-investigation-followup/ Wed, 06 Oct 2021 12:59:05 +0000 https://malayalees.ch/?p=50571 കൊടകര കള്ളപ്പണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തുക കണ്ടെത്തിയാതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ സംഘം 1.40 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ സുഹൃത്തിന് കൈമാറിയ പണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

സ്ഥലം വിറ്റ വകയിൽ ലഭിച്ച തുകയെന്ന പേരിലാണ് സുഹൃത്തിന് പണം കൈമാറിയത്. പ്രതിയുടെ ചാലക്കുടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മൂന്നരക്കോടി കവർന്ന കേസിൽ ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു.

കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം 22 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. പ്രതികളെ വീണ്ടും ഓരോ ദിവസവും പൊലീസ് ക്ലബിലേക്ക്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. നഷ്ടപ്പെട്ട പണം കണ്ടത്തുകയാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി.

ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു, മൂന്നരക്കോടി രൂപയാണ് കവർന്നത്. മുഖ്യ പ്രതിയായ രഞ്ജിത്, ഭാര്യ ദീപ്തി രണ്ടുപേരും കേസിൽ പ്രതികളാണ്. ചാലക്കുടിയിലുള്ള ദീപ്തിയുടെ സുഹൃത്ത് ഷിന്റോയുടെ പക്കൽ പണം സൂക്ഷിക്കുന്നതിനായി കൊടുത്തു. അന്വേഷണ സംഘം ദീപ്തിയുടെ മൊഴിയെടുത്തപ്പോൾ ഷിന്റോയുടെ പക്കൽ നിന്നും പണം കണ്ടെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പണം കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

]]>
കൊടകര കുഴല്‍പ്പണക്കേസ്: പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്തതും പണമടച്ചതും ബിജെപി ജില്ലാ ഓഫീസ് https://malayalees.ch/more-evidence-of-bjp-involvement-in-kodakara-hawala-money-laundering-case-141388/ Thu, 27 May 2021 04:40:58 +0000 https://malayalees.ch/?p=44679 കൊടകര കുഴൽപ്പണക്കേസിലെ ബി.ജെ.പി ബന്ധത്തിന് കൂടുതൽ തെളിവുകൾ. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശ്ശൂർ ജില്ലാ ഓഫിസിൽ നിന്ന്.. ഹോട്ടൽ ജീവനക്കാരൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.. നേരത്തെ ഈ കേസില്‍ ബിജെപി ജില്ലാ നേതാക്കളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം വന്ന വിവരമോ പണം തട്ടിയ പ്രതികളെ കുറിച്ചോ തങ്ങള്‍ക്കറിയില്ലെന്നാണ് ജില്ലാ നേതാക്കള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പണവുമായി വന്ന സംഘത്തിന് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി തന്നെയാണെന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബിജെപി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ട് മുറികളാണ് നല്‍കിയിട്ടുള്ളത്. റൂം നമ്പര്‍ 215ഉം 216ഉം. നേരത്തെയും ബിജെപി ഓഫീസില്‍ നിന്ന് റൂമുകള്‍ ആവശ്യമുണ്ടെങ്കില്‍ ഇതേ ഹോട്ടലിലേക്ക് വിളിച്ചു പറയാറുണ്ട്. തങ്ങള്‍ മുറികള്‍ ഒഴിച്ചിടാറുമുണ്ട് എന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നത്. ഇത്തവണയും ബിജെപി ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് റൂം നല്‍കിയതെന്ന് ഹോട്ടലിലെ ജീവനക്കാരന്‍ മീഡിയവണിനോട് പ്രതികരിച്ചു. മൂന്ന് പേര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി പത്തുമണിയോടെയാണ് വന്നത്. രാവിലെ അവര്‍ തിരിച്ചുപോയി. പെയ്‍മെന്‍റ് ക്രെഡിറ്റ് സിസ്റ്റത്തിലാണ്. ഓരോരോ ബില്ലുകള്‍ എത്തിക്കുന്നതിന് അനുസരിച്ച് അവര്‍ തുക നല്‍കാറാണ് പതിവെന്നും ജീവനക്കാരന്‍ പറഞ്ഞു. ആ സമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്.

പണം വരുന്നുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വത്തിന് അറിവുണ്ടായിരുന്നു എന്ന്തന്നെ വേണം അനുമാനിക്കാന്‍. അല്ലാതെ ഇത്തരത്തില്‍ റൂം നേരത്തെ എടുത്ത് നല്‍കുകയില്ലായിരുന്നു. എന്തായാലും സുനില്‍ നായക്കിനെയും ധര്‍മരാജനെയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ധര്‍മരാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശൂര്‍ ജില്ലാ നേതാക്കളെയും സംസ്ഥാനനേതാക്കളെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രെഷറര്‍ കെ ജി കര്‍ത്തയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അന്വേഷസംഘത്തിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നേരത്തെ ധര്‍മരാജനും ധര്‍മരാജന്റെ ഡ്രൈവറും കര്‍ത്തയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. അത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കര്‍ത്ത നല്‍കിയിട്ടില്ല. സംസ്ഥാന സംഘടനാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
ബിജെപിയുമായി നിലവിലുള്ളത് മിസ്ഡ് കോൾ മെമ്പർഷിപ്പ് മാത്രമെന്ന് സുനിൽ നായിക്ക് https://malayalees.ch/sunil-naik-reaction-to-24/ Fri, 30 Apr 2021 12:12:34 +0000 https://malayalees.ch/?p=43558 ധർമ്മരാജന് താൻ പണം നൽകിയത് കച്ചവട ആവശ്യത്തിനെന്ന് മുൻ യുവമോർച്ചാ നേതാവ് സുനിൽ നായിക്ക് ട്വന്റിഫോറിനോട്. തനിക്ക് ബിജെപയുമായി നിലവിൽ മിസ്ഡ് കോൾ മെമ്പർഷിപ്പ് ബന്ധം മാത്രമാണുള്ളതെന്നും സുനിൽ നായിക്ക് പറഞ്ഞു.

കൊടകര കുഴൽപ്പണ കവർച്ചാ കേസ് ബിജെപി-ആർഎസ്എസ് ഉന്നത നേതൃത്വത്തിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് സുനിൽ നായിക്കിന്റെ വെളിപ്പെടുത്തൽ. നേരത്തെ ബിജെപി ഭാരവാഹിത്വത്തിലുണ്ടായിരുന്നുവെന്നും നിലവിൽ മിസ്ഡ് കോൾ അംഗത്വം മാത്രമാണുള്ളതെന്നും സുനിൽ നായിക്ക് പറഞ്ഞു. ധർമ്മരാജനുമായി പത്ത് വർഷത്തിലേറെയായി പണമിടപാടുകളുണ്ട്. താൻ ധർമ്മരാജന്
നൽകിയത് 25 ലക്ഷം രൂപ മാത്രമാണെന്നും സുനിൽ നായിക്ക് വെളിപ്പെടുത്തി.

അതേസമയം, സുനിൽ നായിക്കിന്റെയും ധർമ്മരാജന്റെയും മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി നിലവിൽ റിമാൻഡിലുള്ള ബിജെപി പ്രവർത്തകൻ ദീപക്ക്
അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. എത്ര പണമാണ് കാറിലുണ്ടായിരുന്നത് എന്നതിനെ കുറിച്ച് പൊലീസിന് ഇപ്പോഴും കൃത്യമായ വിവരമില്ല. 25ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധർമ്മരാജന്റെ ഡ്രൈവർ ഷംജീറിന്റെ പരാതിയിലുള്ളത്. എന്നാൽ ഇതിനേക്കാൾ അധികം തുക കേസിലെ ഒമ്പാതാംപ്രതിയുടെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തു. ഇതോടെയാണ് കൂടുതൽ പണം കടത്തിയിരുന്നെന്ന കാര്യത്തിൽ
പൊലീസിന് വ്യക്തത വന്നത്.

കേസിലെ പ്രധാന പ്രതികളായ അലി, സുജീഷ്, രഞ്ജിത്ത് എന്നിവർക്കായി അന്വേഷണം തുടരുകയാണ് പൊലീസ്. ഒപ്പം കേസിലെ പരാതിക്കാരനായ ഷംജീറിന്റെ സഹായി റഷീദിനായും ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.

]]>
കൊടകര കുഴൽപ്പണ കവർച്ചാ കേസ്: അഞ്ച് പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ് https://malayalees.ch/lookout-notice-against-5-on-hawala-money-case/ Thu, 29 Apr 2021 05:09:02 +0000 https://malayalees.ch/?p=43505 കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 5 പ്രതികൾക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

കുഴൽപ്പണം തട്ടാൻ നിയോഗിക്കപ്പെട്ട ഗുണ്ടാസംഘത്തെ ഏകോപിപ്പിച്ചയാളാണ് ഒന്നാം പ്രതി മുഹമ്മദ് അലി. ഇതിനായി സഹായം നൽകിയവരാണ് രഞ്ജിത്തും സുജേഷും. എഡ്വിൻ പിടിച്ചുപറി സംഘത്തിലുണ്ടായിരുന്നയാളാണ്. കുഴൽപ്പണം കടന്നുപോകുന്ന വാഹനത്തിൽ
ഉണ്ടായിരുന്ന അബ്ദുൾ റഷീദിനായും പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളാണ് പിടിച്ചുപറി സംഘത്തിന് വേണ്ട വിവരങ്ങൾ ചോർത്തി നൽകിയത്. പണം കൊടുത്തുവിട്ടുവെന്ന്
കരുതുന്ന ധർമ്മരാജനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ധർമ്മരാജന്റെ കാറിലായിരുന്നു പണം കടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകിയ
ഷംജീർ ധർമ്മരാജന്റെ ഡ്രൈവറാണ്. കേസിലെ ഒമ്പതാംപ്രതി ബാബുവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിൽ നിന്നും 23 ലക്ഷത്തി 34000 രൂപയും കേരള ബാങ്കിൽ തിരിച്ചടച്ച ലോൺ തുകയായ

ആറ് ലക്ഷം രൂപയും രസീതിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഫ്‌ഐആറിൽ പറയുന്ന തുകയേക്കാൾ ഏറെ പണം കാറിലുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യ മൂന്ന് പ്രതികളെ പിടികൂടിയാൽ കേസിലെ രാഷ്ട്രീയ ബന്ധമടക്കം വ്യക്തമാകുമെന്നാണ് പൊലീസിന്റ കണക്കുകൂട്ടൽ.

അതേസമയം പൊലീസും പ്രതികളും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ കൂടി പുറത്തുവന്നിരിക്കുകയാണ്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി എസ് പി സസ്‌പെൻഡ് ചെയ്തു. വൈശാഖ് രാജൻ എന്ന പൊലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. കുഴൽപ്പണ കേസിലെ പ്രതി മാർട്ടിനിൽ നിന്ന് കഞ്ചാവ് കടത്ത് കേസ് അട്ടിമറിക്കാൻ 30,000 രൂപ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നേരത്തെ സമാനമായ കേസിൽ ഇതേ സ്റ്റേഷനിലെ
പൊലീസ് ഉദ്യോഗസ്ഥനായ വിപിൻലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രതികളെ പിടികൂടിയ ശേഷം ധർമ്മരാജനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇയാൾക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട് എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

]]>