Kodakara hawala case – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Jun 2021 04:59:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kodakara hawala case – malayalees.ch https://malayalees.ch 32 32 ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പ്, അവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്: വി ടി ബല്‍റാം https://malayalees.ch/v-t-balram-about-bjp-kodakara-hawala-case-and-ayodhya-land-deal/ Mon, 14 Jun 2021 04:59:28 +0000 https://malayalees.ch/?p=45492 ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴല്‍പ്പണ കേസൊക്കെ എന്ത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അയോധ്യയില്‍ 5.8 കോടിയോളം വിലവരുന്ന ഭൂമി 2 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റ് എജന്റുമാര്‍ വാങ്ങുകയും അവര്‍ അഞ്ച് മിനിട്ടിനുള്ളില്‍ രാമജന്മഭൂമി ട്രസ്റ്റിന് ഭൂമി 18.5 കോടിക്ക് മറിച്ച് വില്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചാണ് വി ടി ബല്‍റാം പരാമര്‍ശിച്ചത്. രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആളുകള്‍. ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ചമ്പത് റായിയുടെ കാർമ്മികത്വത്തിലാണ് മൊത്തം ഡീലുകളെന്നു വി ടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാമിന്‍റെ കുറിപ്പ് അയോധ്യയിൽ 5.8 കോടിയോളം ന്യായവില വരുന്ന സുമാർ 3 ഏക്കർ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10ന് സ്ഥലമുടമകളിൽ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളിൽ അതായത് 7.15ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുന്നു. ഉടൻ തന്നെ 17 കോടി രൂപ ആര്‍ടിജിഎസ് വഴി കൈപ്പറ്റുന്നു.

രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആൾക്കാർ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയർ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായിയുടെ കാർമ്മികത്വത്തിലാണ് മൊത്തം ഡീലുകൾ.

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!

]]>
കൊടകര കള്ളപ്പണ കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂർ ജില്ലാ ട്രഷററെന്ന് മൊഴി https://malayalees.ch/enforcement-enquiry-in-muttil-tree-looting-case/ Thu, 10 Jun 2021 03:22:42 +0000 https://malayalees.ch/?p=45347 ബിജെപി കള്ളപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്റെ മൊഴിപ്പകർപ്പ് മീഡിയവണിന്. കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനന്‍ ആണെന്ന് ഷംജീറിന്റെ മൊഴിയിലുണ്ട്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനോട് ഇന്ന് ചോദ്യംചെയ്യലിനായി ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹരജി നൽകും. കൊടകരയിൽ കവർച്ച നടന്നതിന് ശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഷംജീർ നൽകിയ മൊഴിയിലുള്ളത്. കൊടകരയിൽ നിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായികാണെന്നും എറണാകുളത്ത് ധർമ്മരാജന് നൽകാൻ വേണ്ടിയാണ് പണം കൊടുത്തയച്ചതെന്നും ഷംജീറിന്‍റെ മൊഴിയില്‍ പറയുന്നു.

കള്ളപ്പണക്കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

]]>
ബിജെപി കള്ളപ്പണക്കേസ്: കേസന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും https://malayalees.ch/bjp-money-laundering-case-ed-to-take-over-case-probe-today/ Wed, 09 Jun 2021 04:06:04 +0000 https://malayalees.ch/?p=45297 ബിജെപി കള്ളപ്പണക്കേസിൽ ധർമരാജന്‍റെ മൊഴികളിൽ വൈരുധ്യം. പോലീസിന് നൽകിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലുമാണ് വ്യത്യസ്ത വിവരങ്ങൾ ഉള്ളത്. ഇക്കാര്യം ചൂണ്ടി കാണിച്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ധർമ്മരാജന്‍റെ കർണാടകയിലെ സുഹൃത്ത് സുധീർ സിങിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസിന്‍റെ അന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കാര്യത്തിൽ നേരത്തെ നൽകിയ മൊഴിയിലും കോടതിയിൽ നൽകിയഹർജിയിലും വലിയ വൈരുധ്യമുണ്ട്. കവർച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര ആവശ്യത്തിന് കാെണ്ട് പോവുകയായിരുന്നു എന്നും ധർമരാജൻ കോടതിക്ക് നൽകിയ ഹർജിയിൽ വിശദീകരിക്കുന്നു. എന്നാൽ കുഴൽ പണക്കടത്തിലെ ഇടനിലക്കാരനാണ് താനെന്നും അതിന് കമ്മീഷൻ ലഭിക്കാറുണ്ടെന്നുമാണ് പോലീസിന് നൽകിയ മാെഴി.

കോടതിയിൽ നൽകിയ ഹർജിയിൽ മൂന്ന് കോടി 25 ലക്ഷം രൂപ സ്വന്തം പണമാണെന്നും 25 ലക്ഷം രൂപ ബിസിനസ്സ് പങ്കാളിയായ സുനിൽ നായികിന്‍റേതാണെന്നുമാണെന്നാണ് ധർമ്മരാജൻ പറയുന്നത്. പണത്തിന് മറ്റ് അവകാശികൾ ഇല്ല. എന്നാൽ ഡൽഹിയിലെ മാർവാടിയിൽ നിന്നാണ് പണം ലഭിച്ചതെന്നാണ് നേരത്തെ നൽകിയ മൊഴി. പണവും വാഹനവും തിരിച്ചു നൽകണമെന്ന ധർമ്മരാജന്‍റെ ഹർജിയ്ക്കെതിരെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടി കാട്ടി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. കുഴൽ പണ കവർച്ച കേസ് അവസാന ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. . ഇഡി അന്വേഷണം ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരും.

]]>
കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും https://malayalees.ch/k-surendran-arrives-in-delhi-will-meet-the-central-leaders/ Wed, 09 Jun 2021 03:47:18 +0000 https://malayalees.ch/?p=45275 കുഴൽപ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം എന്നീ വിവാദങ്ങള്‍ക്കിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി സുരേന്ദ്രൻ ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരനും സുരേന്ദ്രനോടൊപ്പം നേതാക്കളെ കാണും. നേരത്തെ തന്നെ കേരളത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനെ വിളിപ്പിച്ചതല്ലെന്നും പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ബിജെപി വേട്ടയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കാന്‍ സമയം ചോദിച്ച് അത് അനുവദിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയതെന്നാണ് ബിജെപി നേതൃത്വം നല്‍ക്കുന്ന വിശദീകരണം.

]]>
കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു; അന്വേഷണത്തിനായി മൂന്നംഗ സംഘം https://malayalees.ch/a-three-member-team-led-by-e-sreedharan-is-investigating/ Mon, 07 Jun 2021 04:59:02 +0000 https://malayalees.ch/?p=45164 കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട്‌ നൽകണം. അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മൊഴികൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കവർച്ച കേസിലെ പരാതിക്കാരാനായ ധർമരാജന്‍റെ ഫോൺ രേഖകൾ പരിശോധച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന ദിവസവും അതിന് ശേഷവും ധർമരാജന്‍റെ ഫോണിലേക്ക് വന്ന കോളുകളാണ് പരിശോധിക്കുന്നത്. കവർച്ച ചെയ്ത മൂന്നരക്കോടി രൂപയിൽ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കെ.സുരേന്ദ്രന്‍റെ മകൻ കെ.എസ് ഹരികൃഷ്ണനും ധർമരാജനും ഫോണിൽ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്‍റെ മകനും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്.

]]>
കൊടകരകേസില്‍ 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി https://malayalees.ch/high-court-directs-ed-to-reply-within-10-days-in-kodakara-case/ Fri, 04 Jun 2021 08:18:43 +0000 https://malayalees.ch/?p=45119 കൊടകര കുഴൽപ്പണ കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 10 ദിവസത്തിനകം മറുപടി നൽകാൻ ഇ.ഡിക്ക് ഹൈക്കോടതി നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ഹരജി നൽകിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. അതെ സമയം കൊടകര കള്ളപ്പണക്കേസിൽ കഴിഞ്ഞ ദിവസം ഒരാൾ കൂടി അറസ്റ്റിലായിരുന്നു. മങ്കട സ്വദേശി സുൽഫിക്കർ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. ധര്‍മ്മ രാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂര്‍ ജില്ലാ പ്രസഡിന്‍റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

]]>
കൊടകര കുഴല്‍പ്പണക്കേസ്: പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്തതും പണമടച്ചതും ബിജെപി ജില്ലാ ഓഫീസ് https://malayalees.ch/more-evidence-of-bjp-involvement-in-kodakara-hawala-money-laundering-case-141388/ Thu, 27 May 2021 04:40:58 +0000 https://malayalees.ch/?p=44679 കൊടകര കുഴൽപ്പണക്കേസിലെ ബി.ജെ.പി ബന്ധത്തിന് കൂടുതൽ തെളിവുകൾ. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശ്ശൂർ ജില്ലാ ഓഫിസിൽ നിന്ന്.. ഹോട്ടൽ ജീവനക്കാരൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.. നേരത്തെ ഈ കേസില്‍ ബിജെപി ജില്ലാ നേതാക്കളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം വന്ന വിവരമോ പണം തട്ടിയ പ്രതികളെ കുറിച്ചോ തങ്ങള്‍ക്കറിയില്ലെന്നാണ് ജില്ലാ നേതാക്കള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പണവുമായി വന്ന സംഘത്തിന് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി തന്നെയാണെന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബിജെപി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ട് മുറികളാണ് നല്‍കിയിട്ടുള്ളത്. റൂം നമ്പര്‍ 215ഉം 216ഉം. നേരത്തെയും ബിജെപി ഓഫീസില്‍ നിന്ന് റൂമുകള്‍ ആവശ്യമുണ്ടെങ്കില്‍ ഇതേ ഹോട്ടലിലേക്ക് വിളിച്ചു പറയാറുണ്ട്. തങ്ങള്‍ മുറികള്‍ ഒഴിച്ചിടാറുമുണ്ട് എന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നത്. ഇത്തവണയും ബിജെപി ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് റൂം നല്‍കിയതെന്ന് ഹോട്ടലിലെ ജീവനക്കാരന്‍ മീഡിയവണിനോട് പ്രതികരിച്ചു. മൂന്ന് പേര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി പത്തുമണിയോടെയാണ് വന്നത്. രാവിലെ അവര്‍ തിരിച്ചുപോയി. പെയ്‍മെന്‍റ് ക്രെഡിറ്റ് സിസ്റ്റത്തിലാണ്. ഓരോരോ ബില്ലുകള്‍ എത്തിക്കുന്നതിന് അനുസരിച്ച് അവര്‍ തുക നല്‍കാറാണ് പതിവെന്നും ജീവനക്കാരന്‍ പറഞ്ഞു. ആ സമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്.

പണം വരുന്നുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വത്തിന് അറിവുണ്ടായിരുന്നു എന്ന്തന്നെ വേണം അനുമാനിക്കാന്‍. അല്ലാതെ ഇത്തരത്തില്‍ റൂം നേരത്തെ എടുത്ത് നല്‍കുകയില്ലായിരുന്നു. എന്തായാലും സുനില്‍ നായക്കിനെയും ധര്‍മരാജനെയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ധര്‍മരാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശൂര്‍ ജില്ലാ നേതാക്കളെയും സംസ്ഥാനനേതാക്കളെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രെഷറര്‍ കെ ജി കര്‍ത്തയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അന്വേഷസംഘത്തിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നേരത്തെ ധര്‍മരാജനും ധര്‍മരാജന്റെ ഡ്രൈവറും കര്‍ത്തയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. അത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കര്‍ത്ത നല്‍കിയിട്ടില്ല. സംസ്ഥാന സംഘടനാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

]]>