kochi water metro – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Oct 2023 08:07:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kochi water metro – malayalees.ch https://malayalees.ch 32 32 കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ https://malayalees.ch/kochi-water-metro-kmrl-response/ Wed, 18 Oct 2023 08:07:23 +0000 https://malayalees.ch/?p=89634 കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മട്ടാഞ്ചേരി ടെർമിനൽ നിർമ്മാണം സംയബന്ധിതമായി തുടങ്ങുവാൻ പരാജയപ്പെട്ടതിനാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാറിൽ നിന്ന് മുൻപ് തന്നെ പിന്മാറിയിരുന്നു എന്നും കെഎംആർഎൽ അറിയിച്ചു. (water metro kmrl response)

മട്ടാഞ്ചേരി ടെർമിനലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട റീ-ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമ്മാണത്തിന്റെ ഭാഗമായി മാത്രമാണ് നിർമ്മാണ കരാർ ഏറ്റെടുത്ത മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആർ കെ മഷീൻ ടൂൾസ് ലിമിറ്റഡിന് ചില ജോലികൾ സബ് കോൺട്രാക്റ്റ് നൽകിയതായി കെഎംആർഎല്ലിന് അറിവുള്ളത്. മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നിർമ്മാണ കരാർ നൽകിയിട്ടുള്ള മറ്റ് ടെർമിനലുകളിൽ ഒന്നും തന്നെ ആരോപണ വിധേയരായ കമ്പനിക്ക് സബ് കോൺട്രാക്റ്റ് നൽകിയതായി അറിവുള്ളതല്ല. ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കെഎംആർഎൽ, ജനറൽ കൺസൾട്ടന്റ് ആയ എഇകോം എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേൾനോട്ടത്തിലാണ് നിർമ്മാണം. നിർമ്മാണത്തിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് മുഖാന്തരം അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെഎംആർഎൽ പറയുന്നു.

Read Also: വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്; പൊലീസ് കേസെടുത്തു

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു. ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം. ടെർമിനലിന്റെ റാഫ്റ്റുകളിൽ വളവ് കണ്ടെത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന റെക്കോർഡ് പിന്നിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഗുരുതര ആക്ഷേപം. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.

മൂവാറ്റുപുഴ ആസ്ഥാനമായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ടെർമിനൽ നിർമ്മാണത്തിന് കരാർ എടുത്തത്. പിന്നീടിത് പഞ്ചാബിലെ ലുധിയാന ആസ്ഥാനമായ ആർ.കെ.മെഷീൻ ടൂൾസ് എന്ന കമ്പനിക്ക് ഉപകരാർ നൽകി. ഇവർ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. ആകെ രണ്ടര കോടിയിലേറെ രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.

]]>
കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് https://malayalees.ch/number-of-people-traveled-in-kochi-water-metro-reached-near-to-10-lakh/ Mon, 16 Oct 2023 05:46:08 +0000 https://malayalees.ch/?p=89499 കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം. 9,99,241 പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ ഈ കണക്ക് പത്ത് ലക്ഷം കടക്കുമെന്നാണ് വാട്ടര്‍ മെട്രോ അധികൃതര്‍ കണക്കുകൂട്ടുന്നത്.

പത്ത് ലക്ഷം തികയ്ക്കുന്ന ആള്‍ക്ക് സര്‍പ്രൈസ് സമ്മാനവും വാട്ടര്‍ മെട്രോ ഒരുക്കിയിട്ടുണ്ട്. വൈറ്റില-കാക്കനാട് റൂട്ടിലും ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലും മാത്രമാണ് നിലവില്‍ വാട്ടര്‍ മെട്രോയ്ക്ക് സര്‍വീസ് ഉള്ളത്.

സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എട്ടു ബോട്ടുകളുണ്ട് വാട്ടര്‍ മെട്രോയ്ക്ക്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി ടിക്കറ്റ് നിരക്ക് നാല്പത് രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്.

]]>
ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ആദ്യ വാട്ടർ മെട്രോ; അഭിമാനമാകാൻ കൊച്ചി https://malayalees.ch/indias-first-water-metro-to-be-inaugurated-by-pm-in-kochi-html/ Sat, 22 Apr 2023 04:18:57 +0000 https://malayalees.ch/?p=80044 കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് കൊച്ചിയിൽ. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഓൺലൈൻ ആയി വാട്ടർ മെട്രോ കമ്മീഷൻ ചെയ്യും. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്കാണ് കൊച്ചിയിൽ തുടക്കമാവുന്നത്. സ്വന്തം ഡിസൈനിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഒൻപത് ബോട്ടുകൾ സർവീസ് ആരംഭിക്കുക. കൊച്ചികായലിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ് ആരംഭിക്കുക.

ഓരോ റൂട്ടിലും മിനിമം 20 രൂപയും പരമാവധി 40 രൂപയുമാകും ചാർജ് ഈടാക്കുക. 747 കോടി രൂപ ചിലവിലാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. വാട്ടർ മെട്രോ പ്രവർത്തന സജ്ജമായിട്ട് ഒരു വ‍ർഷത്തോളമായി. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 38 ടെർമിനലുകളുമായി 76 കിലോ മീറ്റർ ദൂരത്തിൽ കൊച്ചിയെ വാട്ടർ മെട്രോ ബന്ധിപ്പിക്കും

]]>