kochi water logging – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Sep 2023 05:12:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kochi water logging – malayalees.ch https://malayalees.ch 32 32 കൊച്ചിയിൽ ശക്തമായ മഴ; ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് https://malayalees.ch/water-logging-at-edappally/ Sat, 23 Sep 2023 05:12:36 +0000 https://malayalees.ch/?p=88256 കൊച്ചിയിൽ ശക്തമായ മഴ. ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരെല്ലാം ദുരിതത്തിലായി. ( water logging at edappally )

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. എന്നാൽ പാലക്കയത്ത് നിന്ന് ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. പാലക്കയത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞു. ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു നിൽക്കുകയാണ്. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി.

അതേസമയം, സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. എന്നാൽ ജില്ലകളിൽ പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

സെപ്റ്റംബർ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽപടിഞ്ഞാറൻ ജാർഖണ്ഡിനും തെക്കൻ തമിഴ്‌നാടിനു മുകളിലും സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

]]>
കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്; മൂന്ന് വാഹനങ്ങൾ കുടുങ്ങി https://malayalees.ch/kalamassery-container-road-water-logging-html/ Fri, 28 Apr 2023 04:20:26 +0000 https://malayalees.ch/?p=80348 കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഓടയിലേക്ക് വെള്ളം ഒഴുകുന്ന വശത്ത് പ്ലാസ്റ്റിക്കുകൾ വന്നു അടഞ്ഞതാണ് കാരണം. ഒരു കാർ ഉൾപ്പടെ മൂന്ന് വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. 

ഇന്നലെയാണ് ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ വേനൽ മഴ എത്തിയത്. രാത്രി 8 മണിയോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തു. ഒറ്റ മഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

നന്നായി പെയ്യുന്ന ഒരു മഴയോടെ തന്നെ കൊച്ചിയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാകുന്ന കാഴ്ചയാണ് ഈയിടെയായി കണ്ടുവരുന്നത്.

]]>
കാനകളിലേക്ക് മാലിന്യം തള്ളി; കൊച്ചിയിലെ 5 ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഉത്തരവ് https://malayalees.ch/5-hotels-in-mg-road-shut-down/ Wed, 02 Nov 2022 07:59:46 +0000 https://malayalees.ch/?p=70612 കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടലുമായി നഗരസഭ. ശുചീകരണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം സ്‌ക്വാഡുകൾ. വെള്ളക്കെട്ട് പരിഹരിക്കാൻ കളക്ടർ ഉന്നതല യോഗം വിളിക്കണം എന്നും ആവശ്യം. കനാലിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് നഗരസഭ അറിയിച്ചു. 

ഒറ്റ മഴയിൽ വെള്ളക്കെട്ടിൽ ആവുന്ന കൊച്ചി നഗരത്തിന്റെ ദുരിതത്തിന് പരിഹാരം കാണാൻ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് നഗരസഭ. ഇന്നലെ അഞ്ച് ഹോട്ടലുകൾക്ക് നഗരസഭ നോട്ടിസ് നൽകിയിരുന്നു. എംജി റോഡിലെ അഞ്ച് ഹോട്ടലുകൾ കാനകളിലേക്ക് മാലിന്യങ്ങൾ തള്ളിയത് കാരണമാണ് അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകിയത്. കാനകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കർശന നടപടി സ്വീകരിക്കും.

രാത്രികാലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി റാപിഡ് ടാസ്‌ക് ഫോഴ്‌സിനെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളിൽ വൈകുന്നേരം 5 മുതൽ 10 വരെയാണ് ശുചീകരണം. മേൽനോട്ടത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ അഞ്ച് സ്‌ക്വാഡായി തിരിച്ചിട്ടുണ്ട്. വെള്ളക്കെട്ട് മേഖലയിലെ കാനകളിലെ ചെളി നീക്കം ചെയ്തു തുടങ്ങി.നടപടി സ്വീകരിക്കാൻ കളക്ടർ അടിയന്തരയോഗം വിളിക്കണമെന്ന് ടി ജെ വിനോദ് ആവശ്യപ്പെട്ടു.

നഗരത്തിലെ വെള്ളക്കെട്ട് ജനങ്ങളെ ചെറുതായി ഒന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.

]]>