kochi police – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Sep 2021 12:16:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kochi police – malayalees.ch https://malayalees.ch 32 32 പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചു വരുത്തി ഹൈക്കോടതി https://malayalees.ch/hc-warn-kochi-police-commisssioner/ Thu, 30 Sep 2021 12:16:08 +0000 https://malayalees.ch/?p=50296 പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറെ വിളിച്ചു വരുത്തി ഹൈകോടതി. നാളെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാനാണ് കോടതിയുടെ നിർദേശം.

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ തേവര എസ്.ഐ, സി.ഐ എന്നിവർക്കെതിരെ അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് കമ്മിഷണർക്കെതിരായ നടപടി. ഇരുവർക്കുമെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കൊച്ചി സ്വദേശി കണ്ടെയ്‌നർ സന്തോഷ്, ഭാര്യ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെതിരെ പരാതി നൽകിയതിന് തേവര സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് സന്തോഷിന്റെ ഹർജി.

]]>