KOCHI AIRPORT – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Aug 2021 08:16:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KOCHI AIRPORT – malayalees.ch https://malayalees.ch 32 32 കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു https://malayalees.ch/flights-from-kochi-uk-restarted/ Wed, 18 Aug 2021 08:16:11 +0000 https://malayalees.ch/?p=48286 കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതൽ കൂടുതൽ സർവീസുകൾ. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ്‌. യൂറോപ്പിലേക്ക്‌ നേരിട്ടുള്ള സർവീസ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കി.

അതേസമയം ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആംബെർ പട്ടികയിലേക്ക്‌ ബ്രിട്ടൻ മാറ്റിയതോടെയാണ് യാത്ര സുഗമമാകുന്നത്. കേരളത്തിൽനിന്ന് ലണ്ടനിലേക്ക്‌ നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും. എല്ലാ ബുധനാഴ്ചയും പുലർച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക്‌ മടങ്ങുമെന്ന്‌ സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു.

യാത്ര പുറപ്പെടുന്നതിന് മൂന്നുദിവസംമുമ്പും എത്തിച്ചേരുന്ന ദിവസവും യാത്രക്കാർ കൊവിഡ് പരിശോധന നടത്തണം. യുകെയിൽ എത്തി എട്ടാംദിവസം വീണ്ടും പരിശോധന നടത്തണമെന്നും മാർഗനിർദേശത്തിലുണ്ട്‌.

]]>
കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട ; 25 കോടിയുടെ ഹെറോയിൻ പിടി കൂടി https://malayalees.ch/heroin-seized-at-kochi-airport/ Mon, 12 Jul 2021 11:43:17 +0000 https://malayalees.ch/?p=46666 കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 4.5 കിലോ ഹെറോയിൻ പിടികൂടി.
ദുബായിൽ നിന്നെത്തിയ ടാൻസാനിയൻ സ്വദേശി അഷ്‌റഫ് സാഫിയിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ലഹരിമരുന്ന് പിടികൂടിയത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണയിൽ ഏകദേശം 25 കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു.

]]>
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട https://malayalees.ch/big-gold-hunt-at-nedumbassery-airport-gold-worth-rs-1-crore-was-seized/ Mon, 16 Nov 2020 13:22:11 +0000 https://malayalees.ch/?p=35176 നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് പിടിച്ചത്. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.

ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നുമാണ് 1250 ഗ്രം സ്വർണം പിടിച്ചെടുത്തത്. ഇവർ കുന്നംകുളം സ്വദേശിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമിഷാനവാസിൽ നിന്നും 827 ഗ്രം സ്വർണം പിടിച്ചു. ഇവർ മലപ്പുറം സ്വദേശിയാണ്. സ്വർണ ബിസ്‌ക്കറ്റ് കഷണങ്ങൾ ആക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. കൊച്ചി വിമാനതാവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം ആണ് സ്വർണം പിടിച്ചത്. സമീപകാലയളവിൽ ആദ്യമായിട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്ത്രി യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടുന്നത്. കള്ളക്കടത്ത് റാക്കറ്റ് പുതിയ തന്ത്രം പരീക്ഷിക്കുകയാണ്.

]]>