KNPC – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Jul 2020 04:48:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KNPC – malayalees.ch https://malayalees.ch 32 32 ഭീമന്‍ സൗരോർജ പദ്ധതി ഉപേക്ഷിച്ച് കുവെെത്ത് നാഷണല്‍ പെട്രോളിയം കമ്പനി https://malayalees.ch/knpc-dropped-solar-project/ Wed, 15 Jul 2020 04:48:43 +0000 https://malayalees.ch/?p=28518 രാജ്യത്തെ പെട്രോളിയം മേഖലയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് കെ.എൻ.പി.സി ഒഴിവാക്കിയത്.

കുവൈത്തിൽ നാഷണൽ പെട്രോളിയം കമ്പനി പ്രഖ്യാപിച്ചിരുന്ന സൗരോർജ പദ്ധതി ഉപേക്ഷിച്ചു . 439 ദശലക്ഷം ദീനാർ ചെലവിൽനടപ്പാക്കാനിരുന്ന ദബ്ദബ സോളാർ പ്ലാൻറ് പ്രോജക്റ്റ് ആണ് കോവിഡ് പ്രതിസന്ധിയും എണ്ണ വില ഇടിഞ്ഞതും കാരണം ഉപേക്ഷിച്ചത്.

രാജ്യത്തെ പെട്രോളിയം മേഖലയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് കെ.എൻ.പി.സി ഒഴിവാക്കിയത്. 2030നകം രാജ്യത്തെ ഊർജോപഭോഗത്തിന്റെ പതിനഞ്ചു ശതമാനം പുനരുപയോഗ ഊർജമാമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ദബ്ദബ സോളാർ പ്രോജക്റ്റ്. 2021 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

വൈദ്യുതിക്കുവേണ്ടി പ്രതിവർഷം കുവൈത്ത് കത്തിച്ചുകളയുന്നത് 52 ലക്ഷം ബാരൽ എണ്ണയാണ്. ബദൽ ഊർജോല്പാദനത്തിലൂടെ എണ്ണയുപഭോഗം കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. രാജ്യത്തിെൻറ മുഖ്യവരുമാനമായ പെട്രോളിയം വില കുത്തനെ ഇടിഞ്ഞതും, കോവിഡ് പ്രതിസന്ധിയും മൂലമാണ് പദ്ധതി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ.

]]>