KN BALAGOPAL – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Nov 2022 04:15:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KN BALAGOPAL – malayalees.ch https://malayalees.ch 32 32 ലക്കി ബിൽ ആപ്; കിളിമാനൂര്‍ സ്വദേശിക്ക് തുക കൈമാറി ധനവകുപ്പ് https://malayalees.ch/finance-department-giving-prize-winner-lucky-bill-draw/ Tue, 22 Nov 2022 04:15:24 +0000 https://malayalees.ch/?p=71658 ലക്കി ബിൽ ആപ് നറുക്കെടുപ്പ് വിജയിക്ക് തുക കൈമാറി ധനവകുപ്പ്. നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിലെത്തി. 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പ്രതിമാസ നറുക്കെടുപ്പിലൂടെ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത്. 

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക ധനവകുപ്പ് നല്‍കാത്തത് വലിയ വിവാദമായിരുന്നു. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് ലക്കി ബില്‍ ആപ്പ് പുറത്തിറക്കിയത്. പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ലക്കി ബില്‍ ആപ്പിന് ഉണ്ടായത്.

ആദ്യ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപയാണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാറിന് ലഭിച്ചത്. 30 ദിവസത്തിനുള്ളില്‍ തുക വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ സമ്മാനം ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനതുകയ്ക്കായി ഓഫീസുകള്‍ കയറി ഇറങ്ങുന്ന സുനിലിന്റെ വാർത്ത വലിയ ചർച്ചയായിരുന്നു.

]]>
ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക് https://malayalees.ch/financial-fraud-disguised-as-minister-kn-balagopal/ Fri, 27 May 2022 05:33:08 +0000 https://malayalees.ch/?p=62499 ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്. വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം നിരവധി പേർക്കാണ് സന്ദേശം അയച്ചിരിക്കുന്നത്.

മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായാണ് മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചത്. ധനമന്ത്രിയുമായി പരിചയമുള്ളവർക്ക് ഈ പുതിയ നമ്പരിൽ നിന്നാണ് സന്ദേശം എത്തിയത്. പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചവർ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ വിവരമറിയിച്ചു. തുടർന്നാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരിലും സമാന രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നു.

]]>
കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി: സര്‍ക്കാരിന് എക്കാലവും സഹായിക്കാനാകില്ലെന്ന് ധനമന്ത്രി https://malayalees.ch/kn-balagopal-on-ksrtc-salary-distribution/ Fri, 20 May 2022 11:33:27 +0000 https://malayalees.ch/?p=62103 കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടുവെക്കുന്നത്.

ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കുമെന്നാണ് വിവരം. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കും പ്രതീക്ഷയേറുന്നത്.

ധനമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാവുന്നത്. അധിക ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ നാളെ ലഭിക്കുമെന്നാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. ഇതിന് പുറമെ 50 കോടി രൂപ ബാങ്കില്‍ നിന്ന് ഓവര്‍ട്രാഫ്റ്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലുള്ള ധനമന്ത്രി നാളെ 11 മണിയോടെ കേരളത്തില്‍ എത്തും. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് ഇന്നലെ തന്നെ കത്ത് നല്‍കിയിരുന്നു. അഡീഷണല്‍ തുക അനുവദിക്കുന്നത് കടമാണോ ധനസഹായമാണോ വേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. പണം ലഭിച്ചാല്‍ വൈകിട്ടോടെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

]]>
ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി https://malayalees.ch/kn-balagopal-against-modis-statement-about-fuel-tax-reducing/ Wed, 27 Apr 2022 11:47:18 +0000 https://malayalees.ch/?p=60812 ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അര്‍ഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നത്. അത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയം പറയരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്രയും രംഗത്തെത്തി. കേന്ദ്രം ഈടാക്കുന്നത് ഉയര്‍ന്ന നികുതിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ധനനികുതിയില്‍ 68 ശതമാനവും ലാഭിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും ശിവസേന തിരിച്ചടിച്ചു.

ഇന്ധനനികുതി കുറയ്ക്കണമെന്നാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം നടത്തിയത്. ഈ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

]]>
ഇന്ധനവിലയില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല; പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് https://malayalees.ch/k-sudhakaran-says-kerala-should-reduce-fuel-price/ Thu, 04 Nov 2021 08:13:23 +0000 https://malayalees.ch/?p=52010 സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നികുതി കുറച്ചില്ലെങ്കില്‍ പ്രഖ്യാപിത സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

‘പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനമെടുത്തതിന് നന്ദിയുണ്ട്. പക്ഷേ കേരളം കൂടി ഇന്ധനനികുതി കുറച്ചാലേ കാര്യമുള്ളൂ. കേന്ദ്രം കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്കുനീങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍പ് ചെയ്ത മാതൃക പിണറായി സര്‍ക്കാരും കാണിക്കണമെന്നാണ് പറയാനുള്ളത്’.

കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറയ്ക്കാതിരുന്നാല്‍ സ്ഥിതി വഷളാവും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ജനവികാരം മനസിലാക്കാത്ത സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ ധിക്കാരത്തിന് മറുപടി നല്‍കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അതേസമയം ഇന്ധനവില വിഷയത്തില്‍ കേരളത്തിന്റെ നിലപാട് കെപിസിസി പ്രസിഡന്റ് രാഷ്ട്രീയമായി കാണരുതെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അടക്കം റദ്ദാക്കണമെന്നാണോ കെപിസിസി പ്രസിഡന്റ് പറയുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇന്ധനവില കുറച്ചു. ഉത്തരാഖണ്ഡില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ചു. കര്‍ണാടക, അസം, ഗോവ, ഗുജറാത്ത്, മണിക്കൂര്‍, സിക്കിം സംസ്ഥാനങ്ങളിലും പെട്രോള്‍-ഡീസല്‍, വില 7 രൂപ കുറച്ചു. ത്രിപുരയില്‍ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറച്ചു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും 12 രൂപ വീതമാണ് ഇന്ധനവില കുറച്ചത്.

]]>
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി; പകരം വിവിധ സെസുകള്‍ പിന്‍വലിക്കണം https://malayalees.ch/kn-balagopal-petrolium-products-gst/ Thu, 16 Sep 2021 04:18:35 +0000 https://malayalees.ch/?p=49651 പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം വിവിധ സെസുകള്‍ പിന്‍വലിക്കണം. നാളെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രതികരണം.kn balagopal

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. ജിഎസ്ടി കേന്ദ്രനയത്തില്‍ മാറ്റം വേണം. ഖജനാവില്‍ പണമില്ല, കഴിഞ്ഞ മാസം അവസാനം 6,000 കോടി കടമെടുത്തെന്നും മന്ത്രി പറഞ്ഞു. കടമെടുക്കുന്ന പരിധി കഴിഞ്ഞാല്‍ കടം കിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് സുതാര്യമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആണ് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് എതിര്‍ക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ എജി പരിധിയില്‍ കൊണ്ടുവന്നാല്‍ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്തിയതിന് ശേഷം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടര്‍ച്ചയായ് നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിര്‍ദേശിക്കും പോലെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല. എവിയേഷന്‍ ഫ്യുവലിന്റെ വാറ്റുമായ് ബന്ധപ്പെട്ട ശുപാര്‍ശയാണ് ഇപ്രകാരം അവസാനമായി കേന്ദ്രം നടത്തിയത്.

ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായം ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നത്.

ആദ്യഘട്ടമായി ഭാഗികമായാകും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ട് വരിക. എവിയേഷന്‍ ഫ്യുവല്‍ അടക്കമുള്ള എതാനും ഇനങ്ങളാണ് ഇപ്രകാരം ജി.എസ്.ടി ചുമത്താന്‍ നിര്‍ദേശിക്കുന്ന പട്ടികയില്‍ ഇപ്പോള്‍ ഉള്ളത്. ലഖ്നൗവില്‍ നാളെ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.

]]>
സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ https://malayalees.ch/finance-minister-says-fuel-tax-cannot-be-reduced-in-the-state/ Wed, 09 Jun 2021 08:58:46 +0000 https://malayalees.ch/?p=45324 സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്നും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി നൽകി.

നികുതി കൊള്ളയാണ് നടക്കുന്നതെന്നും സബ്സിഡിയെങ്കിലും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. മുസ്‌ലിം ലീഗിലെ എന്‍ ഷംസുദ്ദീനാണ് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല. ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്.

സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി ചോദിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണം സംസ്ഥാനങ്ങളല്ല. ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. മോദി സര്‍ക്കാര്‍ അതു പിന്തുടര്‍ന്നു. ഇടതുപക്ഷം അതിനെ എതിര്‍ത്തപ്പോഴും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
ബജറ്റ്; പൊതുചർച്ചകൾക്ക് ഇന്ന് തുടക്കം; ചോദ്യോത്തര വേളയും ഇന്നാരംഭിക്കും https://malayalees.ch/discussion-uopn-budget-presented-by-kn-balagopal-in-legislative-assembly/ Mon, 07 Jun 2021 04:56:03 +0000 https://malayalees.ch/?p=45162 ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം കുറിക്കും. 15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് നടക്കും.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. സഭാ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇന്നുമുതൽ ചോദ്യോത്തര വേള ആരംഭിക്കുന്നത്. ശൂന്യ വേളയിൽ കൊടകര കുഴൽപ്പണ തട്ടിപ്പും കേസിലെ പൊലീസ് നടപടികളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഒരേ സമയം ബിജെപിയെയും കേസിലെ അന്വേഷണത്തിലെ അപാകതയും ചൂണ്ടിക്കാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം.

]]>