KL Rahul – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Mar 2023 05:35:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KL Rahul – malayalees.ch https://malayalees.ch 32 32 ‘സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ല’; പ്രതികരിച്ച് കെഎൽ രാഹുൽ https://malayalees.ch/kl-rahul-talks-about-strike-rate-2/ Wed, 08 Mar 2023 05:35:36 +0000 https://malayalees.ch/?p=77584 സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെഎൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വരുന്ന സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പ്രതികരിച്ചു. (rahul talks strike rate)

“സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് അത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്.”- കെഎൽ രാഹുൽ പ്രതികരിച്ചു.

വരുന്ന സീസണിലേക്കുള്ള ജഴ്സി ലക്നൗ സൂപ്പർ ജയൻ്റ്സ് അവതരിപ്പിച്ചിരുന്നു. കടും നീല നിറത്തിലുള്ള ജഴ്സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ കെഎൽ രാഹുൽ, ടീം ഉപദേശകൻ ഗൗതം ഗംഭീർ, ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്നാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ 9 ജയം സഹിതം 18 പോയിൻ്റുമായി ലക്നൗ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ മാസം 31നാണ് ഇക്കൊല്ലത്തെ ഐപിഎൽ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും.

]]>
കെഎൽ രാഹുലിന്റെ വിവാഹം ഈ മാസമെന്ന് റിപ്പോർട്ട്; വധു താരപുത്രി https://malayalees.ch/kl-rahul-wedding-this-month/ Fri, 06 Jan 2023 11:04:55 +0000 https://malayalees.ch/?p=74067 കെഎൽ രാഹുലിന്റെ വിവാഹം ഈ മാസം അവസാനത്തോടെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. ജനുവരി 20ന് ശേഷമുള്ള തിയതിയിലാകും വിവാഹം.

സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുക. സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും.
ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.

നേരത്തെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് സുനിൽ ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൽദി, മെഹന്ദി, സംഗീത് ഉൾപ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും.

സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡപ്പിന്റെ സ്‌ക്രീനിംഗിനെത്തിയപ്പോഴാണ് കെഎൽ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

]]>
ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്നെ നായകൻ; 12 വർഷങ്ങൾക്കു ശേഷം ജയ്ദേവ് ഉനദ്കട്ട് ടീമിൽ https://malayalees.ch/kl-rahul-test-captain-bangladesh/ Mon, 12 Dec 2022 04:54:38 +0000 https://malayalees.ch/?p=72691 ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ് പുറത്തായ രോഹിതിനു പകരം ഓപ്പണർ അഭിമന്യു ഈശ്വരൻ ടീമിലെത്തി. 12 വർഷങ്ങൾക്കു ശേഷം പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ തിരികെയെത്തി. പരുക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരും ടീമിൽ ഇടം നേടി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല ഫോമിലാണ് സൗരാഷ്ട്ര ക്യാപ്റ്റൻ ഉനദ്കട്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഉനദ്കട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 164 ഇന്നിംഗ്സുകളിൽ നിന്ന് 23 ശരാശരിയിൽ 353 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏഴ് ഫിഫ്റ്റിയും താരം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ 19 വിക്കറ്റെടുത്ത താരം ടീമിന് കിരീടവും നേടിക്കൊടുത്തു. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ആദ്യമായും അവസാനമായും ഉനദ്കട്ട് ടെസ്റ്റ് കളിച്ചത്.

ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. പരമ്പര തൂത്തുവാരിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ ഇന്ത്യക്ക് സാധ്യതയേറും.

ടീം: കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎസ് ഭരത്, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, നവ്ദീപ് സെയ്നി, സൗരഭ് കുമാർ, ജയദേവ് ഉനദ്കട്ട്.

]]>
ബംഗ്ലദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കില്ല; രാഹുൽ ദ്രാവിഡ് https://malayalees.ch/kl-rahul-has-our-support-rahul-dravid/ Tue, 01 Nov 2022 10:41:27 +0000 https://malayalees.ch/?p=70538 ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചാണ് ഇന്ത്യൻ ആരാധകർക്കിടയിലെ പ്രധാന ചർച്ച. 8 പന്തിൽ 4 റൺസ്, 12 പന്തി‍ൽ 9, 14 പന്തിൽ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ രാഹുലിന്റെ സ്കോ‍ർ. എന്നാൽ തരത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കി രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട് തള്ളിയ ദ്രാവിഡ് കെ.എൽ രാഹുൽ ടീമിൽ തുടരുമെന്ന് പറഞ്ഞു. താരത്തിൽ പൂർണ വിശ്വാസമുണ്ട്. കെ‌.എൽ.ആർ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് തുടരുമെന്നും രാഹുൽ അറിയിച്ചു.

കെ.എൽ രാഹുൽ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഓസ്‌ട്രേലിയയിൽ ഓപ്പണർമാർക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണ്. ഈ ടി20 ലോകകപ്പിലെ ഓരോ കളിക്കാരനിലും രോഹിത് ശർമ്മ വിശ്വസിക്കുന്നുവെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. അഡ്‌ലെയ്ഡിൽ നാളെ നടക്കുന്ന മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേശ് കാർത്തിക് കളിക്കുമോ എന്നതിനെ കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു.

ദിനേശ് കാർത്തിക് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും പരിശീലനത്തിന് എത്തിയിട്ടുണ്ടെന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു. ‘ബംഗ്ലാദേശിനെതിരെ കളിക്കണോ വേണ്ടയോ എന്ന് നാളെ രാവിലെ തീരുമാനിക്കും. കഠിനമായ സാഹചര്യത്തിലാണ് ദിനേഷ് കാർത്തിക് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് അത്തരം കളിക്കാരെ നമ്മൾ പിന്തുണയ്ക്കണം.’- രാഹുൽ പറഞ്ഞു.

]]>
രോഹിത്, കോലി എന്നിവരെക്കാൾ കഴിവുള്ള താരമാണ് രാഹുൽ എന്ന് ഗംഭീർ https://malayalees.ch/kl-rahul-rohit-kohli-gambhir/ Mon, 19 Sep 2022 04:36:31 +0000 https://malayalees.ch/?p=68272 രോഹിത് ശർമ, വിരാട് എന്നിവരെക്കാൾ കഴിവുള്ള താരമാണ് കെഎൽ രാഹുൽ എന്ന് ഇന്ത്യയുടെ മുൻ താരവും ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനുമായ ഗൗതം ഗംഭീർ. കോലി സെഞ്ചുറി നേടിയപ്പോൾ താരത്തെ ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുമ്പോൾ രാഹുലിനെ മറന്നുകളയുകയാണെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പിൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ഗംഭീർ പറഞ്ഞു.

“ഇന്ത്യയിലെ അവസ്ഥ എന്താണെന്നുവച്ചാൽ, ഒരു കളിക്കാരൻ നന്നായി കളിച്ചാൽ ഉദാഹരണമായി, കോലി കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയപ്പോൾ ഏറെക്കാലമായി രോഹിത്തും രാഹുലും നൽകിയ സംഭാവനകൾ നമ്മൾ മറന്നു കളഞ്ഞു. കോലി ഓപ്പണറാവണമെന്ന് പറയുമ്പോൾ രാഹുലിന് എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കണം. എത്ര അരക്ഷിതാവസ്ഥയാണ് രാഹുലിന് ഉണ്ടാവുക. ആദ്യ കളി അദ്ദേഹം കുറഞ്ഞ സ്കോറിനു പുറത്തായാൽ വീണ്ടും കോലി ഓപ്പൺ ചെയ്യണമെന്ന ചർച്ചകളുണ്ടാവും. കോലിയെക്കാളും രോഹിതിനെക്കാളും കഴിവുള്ള താരമാണ് രാഹുൽ. നമ്മൾ ഇന്ത്യയുടെ കാഴ്ചപ്പാടിൽ വേണം കാര്യങ്ങൾ കാണാൻ. അല്ലാതെ വ്യക്തിപരമായി കാണരുത്.”- ഗംഭീർ പറഞ്ഞു.

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനായ രാഹുലിൻ്റെ പ്രകടനങ്ങൾ ഏറെ അടുത്തുനിന്ന് വീക്ഷിച്ചിട്ടുള്ള താരമാണ് ഗംഭീർ.

]]>
ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര; കെ എൽ രാഹുൽ പുറത്ത് https://malayalees.ch/kl-rahul-out-from-testmatch-against-newzealand/ Wed, 24 Nov 2021 04:26:31 +0000 https://malayalees.ch/?p=52973 ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച കാണ്‍പുരില്‍ തുടക്കം കുറിക്കാനിരിക്കെ ഓപ്പണര്‍ കെ എൽ രാഹുൽ പരുക്കേറ്റ് പുറത്തായി. പകരക്കാരനായി സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തി.

ഇന്ത്യയുടെ ടി20 ലോകകപ്പിലും പിന്നാലെ വന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും സൂര്യകുമാർ ഇന്ത്യയുടെ ഭാഗമായിരുന്നു. വ്യാഴാഴ്ച കാൺപൂരിലാണ് ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്.

അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. ഇതുവരെ 61 ടെസ്റ്റികളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലന്‍ഡും ജയം നേടി. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നീവരുടെ അഭാവത്തിലാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇറങ്ങുന്നത്.

]]>