KKR – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Oct 2021 04:20:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KKR – malayalees.ch https://malayalees.ch 32 32 ഇടറിവീണ് കൊൽക്കത്ത; ചെന്നൈക്ക് നാലാം കിരീടം https://malayalees.ch/csk-won-ipl-14-title-beating-kkr/ Sat, 16 Oct 2021 04:20:43 +0000 https://malayalees.ch/?p=51076 ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 റൺസെടുത്തു. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ 3 വിക്കറ്റ് വീഴ്ത്തി. (csk won ipl kkr)

91 റൺസിൻ്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടുമായി ഉജ്ജ്വല തുടക്കമാണ് വെങ്കടേഷ് അയ്യരും ശുഭ്മൻ ഗില്ലും ചേർന്ന് കൊൽക്കത്തയ്ക്ക് നൽകിയത്. വ്യക്തിഗത സ്കോർ 0ൽ നിൽക്കെ ജോഷ് ഹേസൽവുഡിൻ്റെ പന്തിൽ ധോണി അയ്യരെ കൈവിട്ടു. തുടർന്ന് അയ്യർ തകർപ്പൻ ഫോം തുടർന്നപ്പോൾ ഗിൽ സെക്കൻഡ് ഫിഡിലിൻ്റെ റോളിലേക്ക് മാറി. എന്നാൽ, ഫിഫ്റ്റിക്ക് പിന്നാലെ അയ്യർ വീണു. 11ആം ഓവറിൽ ശർദ്ദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 50 റൺസെടുത്ത അയ്യരെ താക്കൂർ ജഡേജയുടെ കൈകളിലെത്തിച്ചു.

പിന്നീട് ഒരു ഘോഷയാത്ര ആയിരുന്നു. അടുത്ത പന്തിൽ തന്നെ നിതീഷ് റാണ (0) ഗോൾഡൻ ഡക്കായി മടങ്ങി. സുനിൽ നരേൻ (2) ഹേസൽവുഡിൻ്റെ പന്തിൽ രവീന്ദ്ര ജഡേജയുടെ കൈകളിൽ ഒതുങ്ങി. ദിനേഷ് കാർത്തികിനെയും (9) ഷാക്കിബ് അൽ ഹസനെയും (0) ജഡേജ തൻ്റെ അവസാന ഓവറിൽ മടക്കി. ത്രിപാഠി (2) ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ മൊയീൻ അലിയ്ക്ക് പിടികൊടുത്ത് മടങ്ങി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി. മോർഗനെ (4) ഹേസൽവുഡിൻ്റെ പന്തിൽ ദീപക് ചഹാർ പിടികൂടി. അവസാന ഓവറുകളിൽ ശിവം മവിയും ലോക്കി ഫെർഗൂസനും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. ഡ്വെയിൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ മവി (20) ദീപക് ചഹാറിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലോക്കി ഫെർഗൂസൻ (18) പുറത്താവാതെ നിന്നു.

]]>
ഐപിഎൽ: എലിമിനേറ്ററിൽ ഇന്ന് ബാംഗ്ലൂരും കൊൽക്കത്തയും നേർക്കുനേർ https://malayalees.ch/ipl-eliminator-rcb-kkr-kolkata-knight-riders-royal-challengers-bangalore/ Mon, 11 Oct 2021 09:19:43 +0000 https://malayalees.ch/?p=50807 ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. (ipl eliminator rcb kkr)

വിരാട് കോലിയുടെ മോശം ഫോം ബാംഗ്ലൂരിനു തിരിച്ചടിയാണെങ്കിലും ദേവ്ദത്തിൻ്റെയും മാക്സ്‌വെലിൻ്റെയും ശ്രീകർ ഭരതിൻ്റെയും ഫോം അവർക്ക് പ്രതീക്ഷയാണ്. ഇതിനകം സീസണിൽ 6 ഫിഫ്റ്റികൾ നേടി തകർപ്പൻ ഫോമിൽ നിൽക്കുന്ന മാക്സ്‌വെൽ ആണ് ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട താരം. കഴിഞ്ഞ സീസണിലെ മോശം ഫോം കഴുകിക്കളഞ്ഞ് വളരെ ഗംഭീരമായാണ് ഇക്കൊല്ലം ഓസീസ് ഓൾറൗണ്ടർ ബാറ്റ് വീശുന്നത്. ടോപ്പ് ഓർഡറിൽ ദേവ്ദത്ത് പടിക്കൽ നൽകുന്ന മികച്ച തുടക്കവും ബാംഗ്ലൂരിൻ്റെ വിജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. പവർ പ്ലേയ്ക്ക് ശേഷം സ്കോർ ഉയർത്താൻ ദേവ്ദത്തിനു സാധിക്കുന്നില്ലെന്ന വസ്തുത പവർ പ്ലേയിലെ പ്രകടനങ്ങൾ ഒരു പരിധി വരെ കഴുകിക്കളയുന്നു. നിർണായകമായ മൂന്നാം നമ്പർ തന്നിൽ ഭദ്രമാണെന്ന വിളംബരം നടത്തി ശ്രീകർ ഭരത് കളിച്ച അവസാന ഇന്നിംഗ്സ് ബാംഗ്ലൂരിൻ്റെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ ബാലൻസ് നൽകും.

ഹർഷൽ പട്ടേൽ നയിക്കുന്ന ബൗളിംഗ് നിര സുസ്ഥിരമാണ്. മുഹമ്മദ് സിറാജ് വിക്കറ്റുകൾ വീഴ്ത്തുന്നില്ലെങ്കിലും മികച്ച എക്കോണമിയിലാണ് പന്തെറിയുന്നത്. യുസ്‌വേന്ദ്ര ചഹാൽ തകർപ്പൻ ഫോമിലാണ്. ഷഹബാസ് അഹ്മദ് മികച്ച രീതിയിൽ പന്തെറിയുന്നു. ജോർജ് ഗാർട്ടൺ, ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്. ടീമിൽ മാറ്റം ഉണ്ടായേക്കില്ല.

ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രം വിജയിച്ച കൊൽക്കത്ത രണ്ടാം പാദത്തിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്. ഓപ്പണിംഗിൽ വെങ്കടേഷ് അയ്യർ എത്തിയത് ടീമിൻ്റെ ആകെ പ്രകടനത്തെ തന്നെ സ്വാധീനിച്ചു. ടോപ്പ് ഓർഡരിൽ മികച്ച തുടക്കം നൽകുന്ന അയ്യരിനൊപ്പം ഉത്തരവദിത്തത്തോടെ ബാറ്റ് വീശുന്ന ശുഭ്മൻ ഗിൽ, മധ്യനിരയിൽ സ്ഥിരതയോടെ കളിക്കുന്ന രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവരൊക്കെ കൊൽക്കത്തയുടെ പ്ലസ് പോയിൻ്റാണ്. ഫിനിഷർ റോളിൽ കാർത്തിക് ഭേദപ്പെട്ട രീതിയിൽ കളിക്കുന്നു. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ ഓയിൻ മോർഗൻ്റെ മോശം ഫോം അവരെ ബാധിക്കുന്നില്ല.

ശിവം മവിയാണ് കൊൽക്കത്ത ബൗളിംഗ് നിരയിലെ സുപ്രധാന കണ്ണി. കഴിഞ്ഞ സീസണിൽ നിന്നും ഏറെ പുരോഗമിച്ച താരം ഗംഭീര ഫോമിലാണ്. ലോക്കി ഫെർഗൂസൻ്റെ തിരിച്ചുവരവ് കൊൽക്കത്ത ബൗളിംഗ് വിഭാഗത്തിനു നൽകുന്ന കരുത്ത് ചില്ലറയല്ല. സുനിൽ നരേൻ, വരുൺ ചക്രവർത്തി എന്നിവരും തകർപ്പൻ ഫോമിലാണ്. ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശ് ടീമിനൊപ്പം ചേർന്നാൽ അത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാവും. പക്ഷേ, പകരം വരാനുള്ളത് ആന്ദ്രേ റസലാണ്. റസലിൻ്റെ പരുക്ക് മാറിയിട്ടില്ലെങ്കിൽ പകരം ആരെത്തുമെന്നത് നിർണായകമാണ്.

]]>
ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; കൊൽക്കത്ത ഡൽഹിയെയും മുംബൈ പഞ്ചാബിനെയും നേരിടും https://malayalees.ch/ipl-kkr-dc-mi-pbks-mumbai-indians-delhi-capitals/ Tue, 28 Sep 2021 08:41:20 +0000 https://malayalees.ch/?p=50165 ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡാൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ഷാർജയിലും രാത്രി 7.30ന് അബുദാബിയിലുമാണ് മത്സരങ്ങൾ. (kkr dc mi pbks)

പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സാധ്യത കൂടുതൽ. ഡൽഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ മാച്ച് വിന്നർമാർ ഉണ്ടാവുന്നു. സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് ആണ് ഡൽഹിയുടേത്. ഇതിനൊപ്പം പിടിച്ചുനിൽക്കാൻ കൊൽക്കത്ത നന്നായി വിയർപ്പൊഴുക്കേണ്ടിവരും. പുതുതായി ഓപ്പണിംഗിലെത്തിയ വെങ്കടേഷ് അയ്യർ പ്രതീക്ഷ നൽകുന്നെങ്കിലും നോർക്കിയയും റബാഡയുമടങ്ങുന്ന പേസ് ആക്രമണം അതിജീവിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. പരുക്കേറ്റ ഓൾറൗണ്ടർ ആന്ദ്രേ റസൽ ഇന്ന് കളിക്കാൻ ഇറങ്ങിയേക്കില്ല. ഇത് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയാവും. റസലിനു പകരം ഷാക്കിബ് അൽ ഹസൻ കളിക്കും. ഡൽഹിയിൽ മാർക്കസ് സ്റ്റോയിനിസ് ഇന്നും പുറത്തിരിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്താനിടയുണ്ട്. ഇന്ന് ഡൽഹി ജയിച്ചാൽ അവർ ഒന്നാം സ്ഥാനത്തെത്തും. കൊൽക്കത്ത വിജയിച്ചാൽ നാലാം സ്ഥാനത്ത് അവർ കൂടുതൽ കരുത്തോടെ ഇരിപ്പുറപ്പിക്കും.

നാലാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ സജീവമായി നിൽക്കുന്ന ടീമുകളാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും. ഇരു ടീമുകൾക്കും 10 മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റുണ്ട്. ആദ്യത്തെ കളിയിൽ കൊൽക്കത്ത പരാജയപ്പെട്ടാൽ ഈ കളി ജയിക്കുന്നയാൾ നാലാം സ്ഥാനത്തെത്തും. അതിനാൽ ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

മധ്യനിര ഫോമിൽ അല്ലാത്തതാണ് മുംബൈക്ക് തിരിച്ചടി ആയിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഒഴികെ മറ്റാരും ബാറ്റിംഗിൽ തിളങ്ങുന്നില്ല. വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്ക് മാത്രമാണ് കുറച്ചെങ്കിലും ഫോമിലുള്ളത്. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരൊക്കെ ഫോം ഔട്ടാണ്. രണ്ടാം പാദത്തിൽ ആദ്യമായി കഴിഞ്ഞ മത്സരത്തിൽ കളിച്ച ഹർദ്ദികിന് തിളങ്ങാൻ കഴിഞ്ഞതുമില്ല. മധ്യനിര ഫോമിലെത്തിയെങ്കിൽ മാത്രമേ മുംബൈക്ക് മുന്നോട്ടുപോക്ക് സാധ്യമാവൂ.

പഞ്ചാബ് കിംഗ്സും സമാന പ്രതിസന്ധിയിലാണ്. മായങ്ക് അഗർവാളും ലോകേഷ് രാഹുലും കഴിഞ്ഞാൽ ഫോമിലുള്ള താരങ്ങളില്ല. മുഹമ്മദ് ഷമിയും അർഷ്ദീപ് സിംഗും രവി ബിഷ്ണോയും അടക്കമുള്ള ബൗളിംഗ് നിര ഫോമിലാണെങ്കിലും ക്രിസ് ഗെയിൽ, നിക്കോളാസ് പൂരാൻ, ദീപക് ഹൂഡ എന്നിവരൊന്നും ഫോമിൽ അല്ല.

]]>
ഐപിഎൽ 2021: ബാംഗ്ലൂരിന് തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത https://malayalees.ch/ipl2021-updates-rcb-kkr/ Tue, 21 Sep 2021 04:25:27 +0000 https://malayalees.ch/?p=49872 ഐപിഎല്ലിൽ പത്തു വിക്കറ്റിൻറെ തകര്‍പ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 92 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 എടുത്ത് ലക്ഷ്യത്തിലെത്തി. 48 റൺസെടുത്ത ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും(27 പന്തിൽ 41) തിളങ്ങി.

ഇന്നത്തെ മത്സരത്തിൽ ആർസിബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.

പക്ഷേ സംഭവിച്ചത് പേരുകേട്ട ബാറ്റിങ് നിരയുള്ള ആർസിബി നിരയിലെ ഒരു ബാറ്റ്‌സ്മാനും സിക്‌സർ പറത്താൻ സാധിച്ചില്ല. ഫലത്തിൽ 60,000 രൂപ പോലും കൊടുക്കേണ്ടി വന്നില്ല. 92 റൺസിന് ആർസിബി നിരയിലെ എല്ലാവരും കൂടാരം കയറിയ മത്സരത്തിൽ ഫോറുകളുടെ എണ്ണവും കുറവായിരുന്നു. 8 ബൗണ്ടറികൾ മാത്രമാണ് ബാഗ്ലൂരിന്റെ ഇന്നിങ്‌സിൽ പിറന്നത്.

ജയത്തോടെ റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

]]>
പൃഥ്വി ഷോ; ഡൽഹിക്ക് കൂറ്റൻ ജയം https://malayalees.ch/dc-won-against-kkr-ipl/ Fri, 30 Apr 2021 04:05:47 +0000 https://malayalees.ch/?p=43538 കൊൽക്കത്ത നൈട് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 7 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 82 റൺസെടുത്ത പൃഥ്വി ഷാ ആണ് ഡൽഹിക്ക് അനായാസ ജയമൊരുക്കിയത്. ശിഖർ ധവാൻ (46) റൺസ് നേടി. കൊൽക്കത്തക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ശിവം മവി എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകളും നിലം പറ്റെ അതിർത്തി കടത്തിയാണ് പൃഥ്വി ഷാ ആരംഭിച്ചത്. ആ ഓവറിൽ ഒരു വൈഡ് അടക്കം പിറന്നത് 25 റൺസ്. ധവാനെ കാഴ്ചക്കാരനാക്കി പൃഥ്വി കത്തിക്കയറി. സ്പിന്നർമാരും പേസർമാരും മാറിമാറി എറിഞ്ഞിട്ടും കൊൽക്കത്തയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ബൗണ്ടറികൾക്ക് മേൽ ബൗണ്ടറികൾ പ്രവഹിച്ചതോടെ വെറും 18 പന്തുകളിൽ പൃഥ്വി ഫിഫ്റ്റി തികച്ചു. 10 വിക്കറ്റ് ജയത്തിലേക്ക് കുതിക്കുന്നതിനിടെ ശിഖർ ധവാനെ (46) പുറത്താക്കിയ പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ പൃഥ്വി ഷായെയും (82) ഋഷഭ് പന്തിനെയും (16) കമ്മിൻസ് തന്നെ പുറത്താക്കി. പക്ഷേ, വൈകിപ്പോയിരുന്നു. സ്റ്റോയിനിസും (6) ഷിംറോൺ ഹെട്‌മെയറും ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു.

]]>
ക്യാപ്റ്റൻ നയിച്ചു; കൊൽക്കത്തക്ക് ജയം https://malayalees.ch/kkr-won-against-pbks-ipl/ Tue, 27 Apr 2021 04:09:21 +0000 https://malayalees.ch/?p=43407 പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. പഞ്ചാബ് മുന്നോട്ടുവച്ച 124 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 20 പന്തുകൾ ബാക്കിനിൽക്കെ കൊൽക്കത്ത മറികടക്കുകയായിരുന്നു. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഓയിൻ മോർഗനാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. രാഹുൽ ത്രിപാഠി 41 റൺസെടുത്തു.

നിതീഷ് റാണ (0), ശുഭ്മൻ ഗിൽ (9), സുനിൽ നരേൻ (0) എന്നീ വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് വേഗത്തിൽ നഷ്ടമായി. യഥാക്രമം ഹെൻറിക്കസ്, ഷമി, അർഷ്ദീപ് എന്നിവർക്കായിരുന്നു വിക്കറ്റുകൾ. 3 വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ നാലാം വിക്കറ്റിൽ മോർഗനും ത്രിപാഠിയും ചേർന്നാണ് കരകയറ്റിയത്. 66 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്. ത്രിപാഠിയെ (41) പുറത്താക്കിയ ദീപക് ഹൂഡ ഈ കൂട്ടുകെട്ട് പൊളിച്ചു.

ആന്ദ്രേ റസൽ (10) റണ്ണൗട്ടായി. പങ്കാളികളെ നഷ്ടമാകുമ്പോഴും പിടിച്ചുനിന്ന മോർഗൻ ദിനേശ് കാർത്തികിനെ കൂട്ടുപിടിച്ച് കൊൽക്കത്തയെ വിജയത്തിലെത്തിക്കുകയായിരുന്നു. മോർഗൻ (47), കാർത്തിക് (12) എന്നിവർ പുറത്താവാതെ നിന്നു.

]]>
ഐപിഎല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ https://malayalees.ch/ipl-yesterday-match-super-over-news/ Mon, 19 Oct 2020 05:02:31 +0000 https://malayalees.ch/?p=33520 ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്തയും രണ്ടാം മത്സരത്തില്‍ ജയിച്ച പഞ്ചാബും സൂപ്പര്‍ ഓവറുകളിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബ്- മുംബൈ മത്സരമാണ് ഏറ്റവും ആവേശകരമായത്. വിജയികളെ നിര്‍ണയിച്ചത്, രണ്ടാം സൂപ്പര്‍ ഓവറില്‍ ! നിശ്ചിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്.

ഹൈദരാബാദ് കൊല്‍കത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഹൈദരാബാദും 163 റണ്‍സാണെടുത്തത്, സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സെടുത്ത രണ്ട് റണ്‍സ് നാല് പന്ത് ശേഷിക്കെ കൊല്‍കത്ത മറികടന്നു.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബും ഇതേ സ്കോറാണ് നേടിയത്, ആദ്യ സൂപ്പര്‍ ഓവര്‍ സമനില പാലിച്ചപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് ജയിച്ചത്. മുംബൈ ഉയര്‍ത്തിയ 11 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

]]>
ഐ.പി.എല്ലിന് ഒരുങ്ങി യു.എ.ഇ; ടീമുകള്‍ ദുബൈയിലെത്തി തുടങ്ങി https://malayalees.ch/three-ipl-teams-reaches-dubai/ Fri, 21 Aug 2020 14:00:56 +0000 https://malayalees.ch/?p=30617 സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് ഒരുങ്ങി യുഎഇ. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ടീമുകള്‍ യു.എ.ഇല്‍ എത്തി തുടങ്ങി. രാജസ്ഥാന്‍ റോയല്‍സും, പഞ്ചാബും ദുബായിലും കൊല്‍ക്കത്ത അബുദാബിയിലുമാണ് വിമാനമിറങ്ങിയത്.

ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് താരങ്ങള്‍ പല തവണ കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. ഇനി യു.എ.ഇയില്‍ താരങ്ങള്‍ക്കു ആറു ദിവസം ഐസോലേഷനില്‍ കഴിയേണ്ടി വരും. രണ്ടാം തവണയാണ് യുഎഇയില്‍ ഐപിഎല്ലിന് കളമൊരുങ്ങുന്നത്. 2014ല്‍ ടൂര്‍ണമെന്റിലെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് ടൂര്‍ണമെന്റിലെ പകുതി മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റിയത്.

അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്.

]]>