KK Shailaja – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 10:19:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KK Shailaja – malayalees.ch https://malayalees.ch 32 32 പിപിഇ കിറ്റ് അഴിമതി; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി https://malayalees.ch/ppe-kit-purchase-high-court-allows-lokayukta-investigation/ Thu, 08 Dec 2022 10:18:47 +0000 https://malayalees.ch/?p=72532 പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിയത്. അഴിമതി ആരോപണം അന്വേഷിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ ആരോപണ വിധേയരായ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തക്ക് വിശദീകരണം നല്‍കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുതെന്ന് ഹർജി പരിഗണിക്കവെ നേരത്തെ കോടതി താക്കീത് നല്‍കിയിരുന്നു. കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായർ നൽകിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ എന്നിവരുള്‍പ്പെടെ 11 പേര്‍ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജി.

]]>
അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം; കെ.കെ ശൈലജ https://malayalees.ch/k-k-shailaja-on-human-sacrifice/ Wed, 12 Oct 2022 10:37:57 +0000 https://malayalees.ch/?p=69469 അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരുന്നത് ഉചിതമായിരിക്കുമെന്ന് കെ കെ ശൈലജ . അന്ധ വിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം. അത്തരം നിയമത്തെ കുറിച്ചു നേരത്തെ ചിന്തിച്ചിരുന്നു. നിയമം കൊണ്ടു വരുന്നത് ഗുണം ചെയ്യും. എന്നാൽ നിയമം മാത്രം പോര അന്ധ വിശ്വാസങ്ങൾക്കെതിരായ പ്രചരണവും വേണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു.

ഉപരിപ്ലവമായ പ്രചാരണകൊണ്ടു ആയില്ല, ശാസ്ത്ര അവബോധം വളർത്തണം. മയക്കു മരുന്ന് ഉൾപ്പെടെ ഉപയോഗിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിൽ വളരെ ശക്തമായ പ്രചരണവും ഉയർത്തെഴുന്നേൽപ്പും ആവശ്യമാണെന്ന് കെ കെ ശൈലജ പറഞ്ഞു.

അതേസമയം നരബലി നവോത്ഥാന കേരളത്തിന് അപമാനകരമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അന്തവിശ്വസ ജീർണതയാണ് ഇത്. പ്രശ്‌നം പൊലീസ് കണ്ടെത്തിയത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതി ഭഗവൽ സിംഗ് പാർട്ടി ബ്രാഞ്ച് അംഗമാണോ അല്ലയോ എന്നത് പ്രശനമല്ലെന്നും പാർട്ടിയോ പാർട്ടി വിരുദ്ധനോ എന്ന് നോക്കിയല്ല നടപടിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

]]>
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി https://malayalees.ch/health-minister-says-there-is-a-shortage-of-covid-vaccine-in-the-state/ Mon, 12 Apr 2021 08:22:22 +0000 https://malayalees.ch/?p=42815 സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളത്.ഇന്ന് വാക്സിൻ വന്നില്ലെങ്കിൽ വാക്സിൻ ക്യാമ്പയിൻ പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

താൽക്കാലിക ക്രമീകരണത്തിന്‍റെ ഭാഗമായി സ്റ്റോക്കുള്ള ജില്ലകളിൽ നിന്നും മറ്റിടങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ഇന്ന് ഡി.എം.ഒമാരുടെയും ജില്ലാ കലക്ടർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർക്കശമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിർദേശം നല്‍കി. വാക്സിനേഷനും പരിശോധനയും വർധിപ്പിക്കാനും തീരുമാനമായി .

ബീച്ച് ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൈകിട്ട് 5 ന് ശേഷം പ്രവേശനം അനുവദിക്കില്ല, രണ്ടാഴച്ത്തേക്ക് പൊതുയോഗങ്ങള്‍ ഉണ്ടാകില്ല, കണ്ടയ്ന്‍മെന്‍റ് സോണില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് കോഴിക്കോട് ഏർപ്പെടുത്തിയത്. ഇത് കർശനമായി പാലിക്കാന്‍ മന്ത്രിയും കലക്ടറും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.

]]>
കോവിഡ് വാക്സിനേഷൻ; രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി കെ.കെ ഷൈലജ https://malayalees.ch/minister-kk-shailaja-said-that-the-registration-of-kovid-vaccination-is-in-the-final-stage/ Thu, 17 Dec 2020 13:23:28 +0000 https://malayalees.ch/?p=37107 കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും രജിസ്ട്രേഷൻ പൂർത്തിയായി വാക്സിൻ വിതരണത്തിന് സ്റ്റേറ്റ് നോഡൽ ഓഫീസറെയും സ്റ്റേറ്റ് അഡ്മിനെയും ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാകും വാക്സിൻ ലഭ്യമാക്കുകയെന്നും ഷൈലജ പറഞ്ഞു.

]]>
കേരളത്തിന് പുറത്ത് നിന്നു വരുന്നവര്‍ക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും https://malayalees.ch/covid-negative-certificate-will-be-made-compulsory-for-those-coming-from-outside-kerala-kk-shailaja/ Tue, 27 Oct 2020 04:26:58 +0000 https://malayalees.ch/?p=33936 സംസ്ഥാന അതിർത്തിയിൽ ഇതിനായി പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതിന് സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീണ്ടും രംഗത്തെത്തി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. സംസ്ഥാന അതിർത്തിയിൽ ഇതിനായി പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതിന് സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീണ്ടും രംഗത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്നും കെ.കെ.ശൈലജ പറഞ്ഞു. അതേ സമയം സർക്കാരിനെതിരെ വീണ്ടും ഐ.എം.എ വിമർശവുമായെത്തി. കോവിഡ് വ്യാപിക്കുമ്പോഴും സർക്കാർ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നില്ല. പ്രതിദിനം ഒന്നര ലക്ഷം ടെസ്റ്റ് നടത്തേണ്ടയിടത്ത് ടെസ്റ്റുകൾ അറുപതിനായിരത്തിൽ താഴെ മാത്രമായി ഒതുങ്ങുന്നു. കോവിഡ് മുക്തരായവരുടെ ഡേറ്റാ വിശകലനം നടത്തുന്നില്ലെന്നും ഐ.എം. എ കുറ്റപ്പെടുത്തി.

]]>
ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരം; മന്ത്രി കെ.കെ. ശൈലജ https://malayalees.ch/use-health-workers-politically-is-suicidal-minister-k-k-shailaja/ Mon, 26 Oct 2020 12:41:31 +0000 https://malayalees.ch/?p=33913 ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മുതലെടുപ്പുകാരോട് ജനങ്ങള്‍ മറുപടി പറയും. കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചപ്പോഴും കേരളത്തില്‍ മരണനിരക്ക് കുറയ്ക്കാനായത് ആരോഗ്യവകുപ്പിന്റെ കഠിന പ്രയത്‌നത്തെ തുടര്‍ന്നാണ്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

]]>
‘വാളയാര്‍ വഴിയേ പാലത്തായി, പൊലീസിന്‍റേത് തട്ടിക്കൂട്ട് കുറ്റപത്രം, ശൈലജ ടീച്ചര്‍ ഉറക്കം നടിക്കരുത്’; വിമര്‍ശനവുമായി വി.ടി ബല്‍റാം https://malayalees.ch/palathayi-case-charge-sheet-vt-balram-slams-kk-shailaja-teacher/ Wed, 15 Jul 2020 04:40:49 +0000 https://malayalees.ch/?p=28511 ‘ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ വിഷയമാണ്. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്’

കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി.ടി ബല്‍റാം. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തി പോക്സോ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രത്തിനെതിരെയാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചത്. വാളയാര്‍ പീഡനകേസിന് സമാനമായാണ് പാലത്തായിയിലെ കേസും മുന്നോട്ടുപോയി കൊണ്ടിരിക്കുന്നതെന്നും പോക്സോ വകുപ്പ് ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പ് ചുമത്തിയത് പ്രതി പത്മരാജന് ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

പ്രതിയുടെ ടെലിഫോൺ കോൾ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും രണ്ട് ദിവസം മുൻപ് മാത്രം അറസ്റ്റിലായ സ്വർണ്ണക്കള്ളക്കടത്തുകാരുടെ കോൾ ലിസ്റ്റ് വരെ വിശദമായി മാധ്യമങ്ങളിൽ നിറഞ്ഞാടുന്നുണ്ടെന്നും ബല്‍റാം പരിഹസിച്ചു.

ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ ശൈലജ ടീച്ചര്‍ക്കെതിരെയും വി.ടി ബല്‍റാം വിമര്‍ശനമുന്നയിച്ചു. പീഡനത്തിനിരയായ കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ശൈലജ ടീച്ചര്‍ക്കുണ്ടെന്നും ഉറക്കം നടിക്കരുതെന്നും വി.ടി ബല്‍റാം പറഞ്ഞു.

‘ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ വിഷയമാണ്. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്’; വി.ടി ബല്‍റാം കുറിച്ചു.

വി.ടി ബല്‍റാം എം.എല്‍.എ പോസ്റ്റ് ചെയ്ത കുറിപ്പ്

വാളയാറിന്‍റെ വഴിയേത്തന്നെയാണ് പാലത്തായിയിലെ സ്ക്കൂൾ വിദ്യാർത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജനെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്തുകൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പോലീസ് തയ്യാറാക്കി കോടതിക്ക് മുമ്പാകെ ഇന്ന് സമർപ്പിച്ചിട്ടുള്ളത് എന്ന ഗുരുതരമായ ആക്ഷേപം ഉയർന്നു വരികയാണ്. വിദ്യാർത്ഥിനി ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നാണ് മാധ്യമ വാർത്തകൾ. താരതമ്യേനെ ദുർബലമായ ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ വകുപ്പുകളാണത്രേ പോലീസ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇതിനാൽ വർദ്ധിക്കുകയാണ്.

പ്രതിയുടെ ടെലിഫോൺ കോൾ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലത്രേ! രണ്ട് ദിവസം മുൻപ് മാത്രം അറസ്റ്റിലായ സ്വർണ്ണക്കള്ളക്കടത്തുകാരുടെ വരെ കോൾ ലിസ്റ്റ് ഇപ്പോൾ വിശദവാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞാടുന്നുണ്ട്. എന്നിട്ടാണ് മൂന്ന് മാസമായിട്ടും ഈ പീഡനക്കേസ് പ്രതിയുടെ കോൾലിസ്റ്റ് സംഘടിപ്പിക്കാൻ പിണറായി വിജയൻ്റെ പോലീസിന് കഴിയാതെ പോകുന്നത്!!

ബിജെപി നേതാക്കൾ പ്രതികളായി വരുന്ന മറ്റനേകം കേസുകളേപ്പോലെത്തന്നെ ഈ കേസും അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ രാഷ്ട്രീയ, പോലീസ് തലങ്ങളിൽ ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂർവ്വം ഒഴിഞ്ഞുമാറിയ പോലീസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വന്നിരുന്നു. പ്രതി അറസ്റ്റിലായിട്ടുണ്ടാകും എന്നാണ് താൻ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ അന്നത്തെ വാദം. എത്ര നിസ്സാരമായാണ് സ്വന്തം മണ്ഡലത്തിലെ ഒരു കൊച്ചു പെൺകുട്ടിയുടെ ദാരുണമായ പീഡാനുഭവത്തെ അമ്മ മനസ്സിൻ്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന മന്ത്രി ശൈലജ നോക്കിക്കണ്ടത് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. പിന്നീട് പോലീസിൻ്റെ മൂക്കിൻ തുമ്പിൽ നിന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. എന്നാൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നു എന്നാണ് കാണാൻ കഴിയുന്നത്.

ആരോഗ്യ, കുടുംബക്ഷേമ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ശ്രദ്ധക്ക്: ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായെ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ്. ഈ കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും നിങ്ങൾ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്

]]>