KK Rema – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:13:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KK Rema – malayalees.ch https://malayalees.ch 32 32 വിനീത വി.ജിക്കെതിരെ കേസെടുത്ത സംഭവം സഭയിൽ ഉന്നയിക്കുമെന്ന് കെ.കെ രമ; കുറുപ്പംപടി പൊലീസിന്റേത് കുപ്രസിദ്ധമായ നടപടിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ https://malayalees.ch/kk-rema-to-raise-vineetha-vg-issue-in-assembly/ Tue, 26 Dec 2023 05:12:27 +0000 https://malayalees.ch/?p=93464 നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. വിമർശനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് സർക്കാർ ഇത്തരം നടപടികളെടുക്കുന്നതെന്നും, സിഡിആർ ചോർന്നതിൽ അന്വേഷണം വേണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു. ( kk rema to raise vineetha vg issue in assembly )

‘സിപിഐഎമ്മിന് സ്ഥുതി പാടുന്നവരെല്ലാം നല്ലവർ. അവർക്കെതിരെ മോശം റിപ്പോർട്ട് ചെയ്യുന്നവരെല്ലാം മോശക്കാർ. അതാണ് ഇവിടെ സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നാല് വാക്ക് പൊക്കി പറഞ്ഞാൽ അവർ ഏറ്റവും നല്ല മാധ്യമ പ്രവർത്തകയാകും’- കെ.കെ രമ പറഞ്ഞു. ഒരു പെൺകുട്ടിയുടെ മനോവീര്യം കെടുത്തുകയാണ് ചെയ്തതെന്നും, അത് അംഗീകരിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും കെ.കെ രമ വ്യക്തമാക്കി.

കുറുപ്പംപടി പൊലീസിന്റേത് കുപ്രസിദ്ധമായ നടപടിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയും ചൂണ്ടിക്കാട്ടി. ‘എല്ലാ ഏകാധിപതികളും ഇങ്ങനെയാണ്. അവർക്കെതിരായിട്ട് എന്തെങ്കിലും സംസാരിച്ചാൽ തിരിച്ച് കള്ളക്കഥയുണ്ടാക്കുകയെന്നത് നരേന്ദ്ര മോദിയുടെ ശൈലിയാണ്. ഈ ശൈലിയാണ് പിണറായി വിജയനും പിൻപറ്റുന്നത്. വനിതാ റിപ്പോർട്ടർക്കെതിരെ കേസെടുത്തത് അപലപനീയം’- ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

]]>
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലെ ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിന് ഉപയോഗിച്ചു; അച്ചു ഉമ്മനെതിരെയൂം അവഹേളനവർഷം; ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കെ.കെ. രമ https://malayalees.ch/k-k-rema-on-puthuppally-byelection/ Sat, 09 Sep 2023 04:51:36 +0000 https://malayalees.ch/?p=87468 ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നതെന്ന് കെ.കെ. രമ എം.എല്‍.എ. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി.(k k rema on puthuppally byelection)

സൈബര്‍ കടന്നലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങള്‍ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നതായി ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ എം.എല്‍.എ പറയുന്നു.സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടു.

ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർക്കെതിരെയും അവഹേളന വർഷം തന്നെയുണ്ടായി.വാചകമടികൾക്കപ്പുറത്ത് പൊതു കമ്പോളത്തിലെ അവശ്യസാധനങ്ങളുടെ കുതിച്ചു കയറുന്ന വില നിയന്ത്രിക്കാൻ പോലും ശേഷി നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ ജാള്യം മറച്ചുവെക്കാൻ സിപിഐഎം അതിന്റെ സൈബർ സംഘങ്ങളെ എല്ലാ മര്യാദകളും ലംഘിച്ച് കയറൂരി വിടുകയായിരുന്നുവെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.

ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും, ജനാധിപത്യ വിരുദ്ധമായ മൗനമല്ല, സംവാദാത്മകമായ ജനാധിപത്യ രാഷ്ട്രീയ പരിസരമാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നതെന്നും രമ കൂട്ടിച്ചേർത്തു.

കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്

ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നത്.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി. സൈബർ കടന്നലുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങൾ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നു.
സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടു. ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർക്കെതിരെയും അവഹേളന വർഷം തന്നെയുണ്ടായി.
വാചകമടികൾക്കപ്പുറത്ത് പൊതു കമ്പോളത്തിലെ അവശ്യസാധനങ്ങളുടെ കുതിച്ചു കയറുന്ന വില നിയന്ത്രിക്കാൻ പോലും ശേഷി നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ ജാള്യം മറച്ചുവെക്കാൻ സിപിഎം അതിന്റെ സൈബർ സംഘങ്ങളെ എല്ലാ മര്യാദകളും ലംഘിച്ച് കയറൂരി വിടുകയായിരുന്നു.
ജനങ്ങൾക്കിടയിൽ ജനകീയനായി ജീവിച്ച, പുതുപ്പള്ളിയുടെ പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ ജ്വലിക്കുന്ന ഓർമ്മകൾ മുൻനിർത്തി സ്നേഹത്തിൻറെ ഭാഷയിൽ അഴിമതിക്കും സംഘടിതമായ അവഹേളനങ്ങൾക്കുമെതിരായി ജനം വിധിയെഴുതുകയായിരുന്നു. ഈ വിധിയുടെ ചുമരെഴുത്ത് വായിക്കാൻ ഭരണാധികാരികൾ തയ്യാറാകണം. ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും, ജനാധിപത്യ വിരുദ്ധമായ മൗനമല്ല, സംവാദാത്മകമായ ജനാധിപത്യ രാഷ്ട്രീയ പരിസരമാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നത്.
പുതുപ്പളളിയുടെ പുതിയ നായകൻ ചാണ്ടി ഉമ്മന് ഹൃദയാഭിവാദ്യങ്ങൾ.
കെ.കെ.രമ

]]>
‘പ്രസ്താവന അനുചിതം’, എം.എം മണിയുടെ അധിക്ഷേപ പരാമർശം തള്ളി സ്പീക്കർ https://malayalees.ch/statement-inappropriate-speaker-on-mm-manis-remarks/ Wed, 20 Jul 2022 08:27:37 +0000 https://malayalees.ch/?p=65126 കെ.കെ രമയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എം.എം മണിയെ തള്ളി സ്പീക്കർ. പ്രസ്താവന അനുചിതവും, അസ്വീകാര്യവുമെന്ന് എം.ബി രാജേഷ്. സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത, പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമാണ്. സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാങ്മൊഴികള്‍ എന്നിവ ഇന്ന് കാലഹരണപ്പെട്ടതാണ്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നതെന്നും എം.ബി രാജേഷ് സഭയില്‍ നല്‍കിയ റൂളിംഗിൽ പറയുന്നു.

സ്‌പീക്കറുടെ വാക്കുകൾ:
2022 ജൂലൈ 14-ാം തീയതി ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേ ബഹുമാനപ്പെട്ട അംഗം എം.എം മണി നടത്തിയ ഒരു പരാമര്‍ശവും അത് സംബന്ധിച്ച് സഭയില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളും സംബന്ധിച്ച് ഏതാനും ചില കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ചെയര്‍ ആഗ്രഹിക്കുകയാണ്.

ബഹുമാനപ്പെട്ട വനിതാ അംഗം ശ്രീമതി കെ.കെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി തുടര്‍ന്ന് സംസാരിച്ച എം.എം മണി നടത്തിയ പരാമര്‍ശം ആക്ഷേപകരമായതിനാല്‍ അത് ചട്ടം 307 പ്രകാരം സഭാ നടപടികളില്‍നിന്നും നീക്കം ചെയ്യേണ്ടതാണെന്ന് ബഹുമാനപ്പെട്ട അംഗം ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ത്തന്നെ ഒരു ക്രമപ്രശ്നത്തിലൂടെ ചെയറിനോട് ആവശ്യപ്പെടുകയുണ്ടായി. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ശ്രീ. രമേശ് ചെന്നിത്തലയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ചെയര്‍ സഭയെ അറിയിക്കുകയും ചെയ്തിരുന്നു. സമാനമായ സന്ദര്‍ഭങ്ങളില്‍ നമ്മുടെ സഭയില്‍ സ്വീകരിച്ചു വരുന്ന നടപടിക്രമം രണ്ടു സമീപകാല ഉദാഹരണങ്ങള്‍ സഹിതം തൊട്ടടുത്ത ദിവസമായ ജൂലായ് 15 നുതന്നെ ചെയര്‍ സഭയില്‍ വ്യക്തമാക്കുകയും പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലിമെന്ററിയല്ലാത്തതും എന്നാല്‍ എതിര്‍പ്പുള്ളതുമായ പരാമര്‍ശങ്ങളില്‍ സഭാ രേഖകള്‍ വിശദമായി പരിശോധിച്ച് പിന്നീട് തീര്‍പ്പുകല്പിക്കലാണ് രീതിയെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

നമ്മുടെ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്.

ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല. വാക്കുകള്‍ അതതു കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാങ്മൊഴികള്‍ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചു കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരു അവബോധം സമൂഹത്തിലാകെ വളര്‍ന്നു വരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്ററുകള്‍, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്.

എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം വേണ്ടത്ര മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓ‍ഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓര്‍ക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേല്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്.

മുകളില്‍ പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ ശ്രീ. എം.എം. മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ല. ചെയര്‍ നേരത്തേ വ്യക്തമാക്കിയതുപോലെ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലിമെന്ററിയായ പരാമര്‍ശങ്ങള്‍ ചെയര്‍ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിന്‍വലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയില്‍ത്തന്നെ ശ്രീ. എം. വിന്‍സെന്റ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തില്‍ ജമീല ക്രമപ്രശ്നം ഉന്നയിച്ചതിനെ തുടര്‍ന്ന്
ശ്രീ. വിന്‍സെന്റ് സ്വയം അതു പിന്‍വലിച്ച അനുഭവമുണ്ട്. ശ്രീ. എം.എം മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയര്‍ പ്രതീക്ഷിക്കുന്നു.

ഒരു കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ജൂലായ് 15 ന് ഈ പ്രശ്നം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉന്നയിച്ച സന്ദര്‍ഭത്തില്‍ ചെയര്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുകയും പ്രശ്നം പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചെയറിന്റെ വിശദീകരണം അംഗീകരിക്കുകയും ചെയ്തതാണ്. അതിനു ശേഷം മറ്റൊരു മുതിര്‍ന്ന അംഗം പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ചെയറിനെ സംബന്ധിച്ച് അങ്ങേയറ്റം ദുസ്സൂചനയോടെ ചില പരാമര്‍ശങ്ങള്‍ നടത്തിയത് മാധ്യമങ്ങളില്‍ കാണുകയുണ്ടായി.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രതിപക്ഷത്തെ ഈ മുതിര്‍ന്ന അംഗം ചെയറിനെതിരെ പറഞ്ഞതിന്റെ ചേതോവികാരം അജ്ഞാതമാണ്. സൗമ്യനും മിതഭാഷിയുമെന്ന് കരുതപ്പെടുന്ന അദ്ദേഹം സഭയ്ക്കു പുറത്ത് ചെയറിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഉചിതമായോ എന്ന് ശാന്തമായി സ്വയം വിലയിരുത്തട്ടെ എന്നു മാത്രമേ അഭിപ്രായപ്പെടുന്നുള്ളൂ. അതോടൊപ്പം ജൂലായ് 14 ന്
ശ്രീ. എം.എം. മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്ന വേളയില്‍ ചില അംഗങ്ങള്‍ സഭയുടെ അന്തസ്സിന് ചേരാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചതും ഡയസ്സിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതും തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കട്ടെ.

വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസ്സും ഉന്നത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ബഹുമാന്യ അംഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ചെയര്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

]]>
ടിപി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധം: രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-against-mm-mani-2/ Sat, 16 Jul 2022 08:18:22 +0000 https://malayalees.ch/?p=64941 ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന രമയുടെ പ്രസ്‌താവന വസ്തുതയാണ്. ടി പി കേസിൽ ഉമ്മൻ‌ചാണ്ടി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണ്. സിപിഐഎമ്മും ബിജെപിയും സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. ടിപി കേസ് അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

ടിപി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രിയെങ്കിലും എം.എം.മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വേച്ഛാധിപത്യ നിലപാടാണ് രമയ്ക്ക് എതിരായ അവരുടെ പ്രതികരണത്തിൽ പ്രതിഫലിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും ഇപ്പോഴും എംഎം മണിയുടെ നിലപാടിനെ ന്യായികരിക്കുകയാണ്. ടി പിയുടെ രക്തം കുടിച്ചിട്ടും അവരുടെ പക തീരുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

]]>
കേരളമാണ് എന്റെ തട്ടകം, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് എട്ടാംവയസിൽ; എം.എം മണിക്കെതികെ ആനി രാജ https://malayalees.ch/annie-raja-strongly-criticized-mm-mani/ Sat, 16 Jul 2022 08:14:35 +0000 https://malayalees.ch/?p=64935 എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആം​ഗം ആനി രാജ രം​ഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താൻ. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവർ വ്യക്തമാക്കി.

എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ പ്രതികരിച്ചു. സിപിഐ പ്രവർത്തക ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി മുന്‍ മന്ത്രി എംഎം മണി രം​ഗത്തെത്തിയതിന് പിന്നാലെ ട്വന്റി ഫോറിനോട് പ്രതികരിക്കുകയായിരുന്നു രമ. മോശം പ്രസ്താവനകൾ പാർട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേയാളുകൾ. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആർജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം. മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സി.പി.ഐ.എമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

എം.എം. മണി എത്ര കാലമായി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നു. പാർട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോ​ദിക്കുന്നത്. നാടൻ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാർട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകൾ പ്രയോ​ഗിക്കുന്നത് ശരിയാണോ?. ഇവരെ നിയന്ത്രിക്കാൻ സിപിഐഎം തയ്യാറായില്ലെങ്കിൽ അവർക്ക് വലിയ അധപ്പതനമാകും ഉണ്ടാവുകയെന്നും കെ.കെ. രമ എം.എൽ.എ വ്യക്തമാക്കി.

കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നാണ് മണി സൂചിപ്പിച്ചത്. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവർ ഡൽഹിയിൽ അല്ലേ ഉണ്ടാക്കൽ, സിപിഐയുടെ പരാമർശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണിയുടെ പരാമർശം.

സിപിഐ പറഞ്ഞത് ഞാൻ കാര്യമാക്കുന്നില്ല. ആനി രാജ ഡൽഹിയിലല്ലേ, കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കൽ. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്‌ക്കെങ്ങനെ അറിയാൻ സാധിക്കും. ഇനി അവർ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി വ്യക്തമാക്കി.

]]>
വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ https://malayalees.ch/vadakara-taluk-office-fire-kk-rema-mla/ Sat, 18 Dec 2021 03:56:23 +0000 https://malayalees.ch/?p=54223 വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മുമ്പ് ശുചിമുറിയിൽ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു.

]]>
‘തെരുവില്‍ വീണ ചോരയുടെ ശബ്ദം നിയമസഭയില്‍ ഉയരും’; ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ രമ നിയമസഭയില്‍ https://malayalees.ch/kk-rema-in-the-assembly-wearing-a-badge-with-tps-image/ Mon, 24 May 2021 08:23:08 +0000 https://malayalees.ch/?p=44534 പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന രണ്ടാം ഇടതുമന്ത്രിസഭയില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കെ.കെ രമ എത്തിയത് ടി.പി ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്. തെരുവില്‍ വീണ ചോരയുടെ ശബ്ദം നിയമസഭയില്‍ ഉയരുമെന്ന് രമ പറഞ്ഞു. തങ്ങളെ സമ്പന്ധിച്ച് ഏറെ അഭിമാനവും സന്തോഷവുമുള്ള ദിവസമാണ് ഇത്. വടകരയിലേയും ഒഞ്ചിയത്തേയും ജനങ്ങള്‍ക്കും ടി.പി ചന്ദ്രശേഖരനെ നെഞ്ചിലേറ്റിയ ആയിരക്കണ്ക്കിന് മനുഷ്യര്‍ക്കും നന്ദിയര്‍പ്പിക്കുന്നുവെന്നും രമ പ്രതികരിച്ചു.

തെരുവില്‍ വീണ ചോരയുടെ ശബ്ദം നിയമസഭയില്‍ ഉയരും; ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ രമ നിയമസഭയില്‍

സത്യപ്രതിജ്ഞ ചടങ്ങില്‍ സഗൌരവം പ്രതിജ്ഞ ചെയ്യുന്നവെന്നാണ് കെ.കെ രമ പറഞ്ഞത്. 7014 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ആര്‍.എം.പി സ്ഥാനാര്‍ഥിയും കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭര്യയുമായ കെ.കെ രമ വിജയിച്ചത്. മെയ് 4ന് ടി.പി ചന്ദ്രശേഖന്‍ കൊല്ലപ്പെട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രമയുടെ നിയസഭ പ്രവേശനമെന്നതും ഏറെ ശ്രദ്ധേയമാണ്.

]]>
കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് https://malayalees.ch/sara-joseph-support-kk-rema/ Mon, 05 Apr 2021 11:56:59 +0000 https://malayalees.ch/?p=42497 വടകരയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമക്ക് പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ വടകരയില്‍ രമ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു. ആര്‍.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പി തീരുമാനിച്ചിരുന്നു.

രമ മത്സരരംഗത്തില്ലെന്ന് അറിഞ്ഞതോടെ വടകര കോൺഗ്രസ് തിരിച്ചെടുക്കുകയാണെന്ന് എം.എം.ഹസൻ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

]]>
വടകരയിൽ കെ.കെ രമ ആര്‍.എം.പി സ്ഥാനാർഥി https://malayalees.ch/kk-rema-to-contest-in-vadakara/ Tue, 16 Mar 2021 09:16:04 +0000 https://malayalees.ch/?p=41606 വടകരയിൽ കെ.കെ രമ ആര്‍.എം.പി സ്ഥാനാർഥിയാകും. രമക്ക് യു.ഡി.എഫ് പിന്തുണ നൽകും. രമയുടെ സ്ഥാനാര്‍ഥിത്വം രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. ഒരു പാർട്ടിയുടെ സ്ഥാനാർഥിയെ മറ്റൊരു പാർട്ടി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് ആര്‍.എം.പി നേതാവ് എൻ.വേണു പറഞ്ഞു.

മത്സരിക്കാനില്ലെന്ന് രമ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനര്‍ എം.എ ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

]]>
മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തി കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടിക; https://malayalees.ch/kozhikode-including-mullappallyprobability-list-of-congress/ Sat, 27 Feb 2021 08:29:10 +0000 https://malayalees.ch/?p=40815 കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക കോഴിക്കോട് ഡി.സി.സി തയ്യാറാക്കി. വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാര്‍ശ ഡി.സി.സി കെ.പി.സി.സിക്ക് കൈമാറും. കൊയിലാണ്ടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ പല ഡി.സി.സികളും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ രമയുടെ പേര് ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് ഡിസിസി പട്ടികയുടെ ഹൈലൈറ്റ്. പക്ഷെ രമയുടെ പേര് ചര്‍ച്ചയിലുള്ളകാര്യം കെ.പി.സി.സി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. കൊയിലാണ്ടിയില്‍ മുല്ലപ്പള്ളിയുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക.

ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ മാസ്റ്ററുടെ പേരും എന്‍. സുബ്രഹ്മണ്യന്‍റെ പേരും കൊയിലാണ്ടി ലിസ്റ്റിലുണ്ട്. നാദാപുരത്ത് കെ. പ്രവീണ്‍ കുമാറിന്‍റെ പേര് മാത്രമേയുള്ളൂ. കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെയും വിദ്യാ ബാലക്യഷ്ണന്‍റെയും പേരുകളുണ്ട്. അഭിജിത്തിനെ പേരാമ്പ്രയിലും പരിഗണിക്കുന്നു. അല്ലെങ്കില്‍ പി.എം നിയാസ്,കെ.സി അബു എന്നിവര്‍ക്കാണ് മുന്‍ഗണന. എലത്തൂരില്‍ നിജേഷ് അരവിന്ദ്, ദിനേഷ് മണി എന്നിവരെ ഉള്‍പ്പെടുത്തി. കെ.എം ഗംഗേഷ്, ഉഷാദേവി ടീച്ചര്‍ എന്നീ പേരുകളാണ് ബേപ്പൂരിന്‍റെ ലിസ്റ്റിലുള്ളത്.

]]>