kk rakesh – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Dec 2020 12:39:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kk rakesh – malayalees.ch https://malayalees.ch 32 32 കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു https://malayalees.ch/left-leaders-were-arrested-while-participating-in-the-peasant-struggle/ Tue, 08 Dec 2020 12:39:48 +0000 https://malayalees.ch/?p=36570 ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു. കെ.കെ രാഗേഷ് എം.പി, കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ വീട്ടുതടങ്കലിലാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് സുഭാഷിണി അലി പറഞ്ഞു.

കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു.

ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആം ആദ്മി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലായ കാര്യം അറിയിച്ചത്.

]]>