kizhakkambalam attack – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Dec 2021 04:10:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kizhakkambalam attack – malayalees.ch https://malayalees.ch 32 32 കിഴക്കമ്പലം സംഘർഷം : ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും https://malayalees.ch/kizhakkambalam-attack-forensic-report/ Thu, 30 Dec 2021 04:10:37 +0000 https://malayalees.ch/?p=54763 കിഴക്കമ്പലം സംഘർഷത്തിൽ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും. പൊലീസ് വാഹനം കത്തിച്ച സംഭവത്തിൽ എന്തെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അറിയേണ്ടത്. ഇതിനിടെ കേസിൽ ഇനിയും പിടിയിലാകാനുള്ളവർക്കായി കൂടുതൽ പരിശോധനകൾ നടത്തും. ( kizhakkambalam attack forensic report )

സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. സംഘർഷത്തിൽ ഉൾപ്പെട്ട ഒരു ഝാർഖണ്ഡ് സ്വദേശി രക്ഷപെട്ടതായി കിറ്റക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കായും തെരച്ചിൽ നടത്തും. അതേസമയം കേസിൽ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു.

]]>
കിഴക്കമ്പലം ആക്രമണം; 10 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും https://malayalees.ch/kizhakkambalam-attack/ Wed, 29 Dec 2021 04:19:05 +0000 https://malayalees.ch/?p=54718 കിഴക്കമ്പലം ആക്രമണ കേസിൽ ഇന്നലെ അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ അറസ്റ്റിലായത് 174 പേരാണ്. അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും നിരീക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൊലീസ്. ഡി ജി പി വിളിച്ച ഉന്നതതല യോഗത്തിലെ നിർദേശത്തെ തുടർന്നാണ് നടപടി.

കിഴക്കമ്പലം സംഭവത്തിലെ യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്തത വരുത്തും. സംഭവത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സ ചിലവ് സർക്കാർ ലഭ്യമാകാത്തതിൽ വിർമശനം ഉയർന്നതോടെ ചിലവ് ഏറ്റെടുക്കാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

ആക്രമണത്തിന് പ്രേരണയായ സാഹചര്യങ്ങൾ കണ്ടെത്തുകയാണ് പൊലീസ്. കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എല്ലാത്തിന്‍റെയും തുടക്കം. എന്നാൽ ഈ രീതിയിലുള്ള പ്രകോപനത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി തൊഴിലാളികളുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

]]>
കിഴക്കമ്പലത്തെ ആക്രമണം; പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്ട് https://malayalees.ch/remand-report-kizhakkambalam-attack/ Mon, 27 Dec 2021 09:22:22 +0000 https://malayalees.ch/?p=54634 കിഴക്കമ്പലത്തെ ആക്രമണത്തിൽ പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്ട്. സംഘർഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ മർദിച്ചു. കല്ല്,മരവടി മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ് എച്ച് ഒയെ ആക്രമിച്ചുവെന്നും ശേഷം മറ്റു തൊഴിലാളികൾ കൂട്ടമായെത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ പകര്പ്പ് ലഭിച്ചു.

അതിനിടെ കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണത്തിൽ 100 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. അറസ്റ്റ് ചെയ്തവരിൽ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സംഘർഷം ലേബർ കമ്മിഷൻ അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്ഥലത്തെ ക്രമസമാധാനം എങ്ങനെ നഷ്ടമായെന്ന് പരിശോധിക്കുമെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം. ഇതര സംസ്ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എം ഡി എം എ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് നേരത്തെ എൽ എസ് ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമമുണ്ടായ ക്യാമ്പിൽ അഞ്ഞൂറോളം തൊഴിലാളികൾ ഉണ്ട്. അന്തേവാസികളിൽ മലയാളികളും ഉൾപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു.

]]>