kiwis – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Nov 2021 08:18:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kiwis – malayalees.ch https://malayalees.ch 32 32 അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് സെഞ്ചുറി; 300 കടന്ന് ഇന്ത്യ https://malayalees.ch/iyer-falls-for-105-after-debut-ton-against-kiwis/ Fri, 26 Nov 2021 08:18:31 +0000 https://malayalees.ch/?p=53090 അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് സെഞ്ചുറി. കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ശ്രേയസ് സെഞ്ചുറി നേടിയത്. 105 റണ്‍സ് നേടിയ ശ്രെയസ് പുറത്തായി.

കൂടാതെ അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വനേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ആരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടകിയിലാണ് ശ്രേയസ് ഇടം പിടിച്ചത്.

ഈ നേട്ടം സ്വന്തമാക്കുന്ന 16-ാം ഇന്ത്യന്‍ താരമാണ് ശ്രേയസ്. കൂടാതെ ന്യൂസീലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം, അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരം (26 വയസ്സും 355 ദിവസവും), വേഗമേറിയ നാലാമത്തെ അരങ്ങേറ്റ സെഞ്ചുറി എന്നീ നേട്ടങ്ങളും അയ്യര്‍ സ്വന്തമാക്കി.

ശ്രെയസ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ മികച്ച സ്‌കോറിലേക്കു കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 329/8 എന്ന നിലയിലാണ്. 32 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനും 2 റൺസുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. ന്യൂസീലന്‍ഡിന് വേണ്ടി ടിം സൗത്തി 5 വിക്കറ്റുകൾ നേടി.

]]>