Kings XI Punjab – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 Nov 2020 05:11:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kings XI Punjab – malayalees.ch https://malayalees.ch 32 32 അവസാന മത്സരത്തിൽ ചെന്നൈ; തോൽവിയോടെ പഞ്ചാബും പുറത്ത് https://malayalees.ch/chennai-in-last-match-punjab-out-with-defeat/ Mon, 02 Nov 2020 05:11:33 +0000 https://malayalees.ch/?p=34275 അവസാന മത്സരത്തിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്തെറിഞ്ഞ് ആധികാരിക വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്.

154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സീസണിലെ അവസാന മത്സരത്തിൽ നേടിയത്.

തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ്‌ സാധ്യതകൾ അവസാനിച്ചു. ചെന്നൈ നേരത്തെ തന്നെ പുറത്തായിരുന്നു.

ഗെയ്ക്വാദും ഡുപ്ലെസിയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ചെന്നൈ വിജയം എളുപ്പമാക്കിയത്. 48 റൺസ് നേടി ഡുപ്ലെസി പുറത്തായെങ്കിലും പിന്നീട് വന്ന റായിഡു ഗെയ്ക്വാദിനൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ കരക്കെത്തിച്ചു. ഗെയ്ക്വാദ് 62 റൺസും റായിഡു 30 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു.

മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ പഞ്ചാബിന്റെ മധ്യനിരയ്ക്ക് സാധിക്കാതെ പോയതാണ് വലിയ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് ടീമിനെ തടഞ്ഞത്.

മായങ്ക് അഗർവാളും ക്യാപ്റ്റൻ കെ.എൽ രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ തകർത്തടിച്ചെങ്കിലും, ടീം സ്കോർ 48ഇൽ നിൽക്കെ അഗർവാൾ പുറത്തായി. അതോടെ ഒരുവശത്തു നിന്ന് റൺറേറ്റ് താഴനും മറുവശത്ത് വിക്കറ്റുകൾ വീഴാനും തുടങ്ങി.

കഴിഞ്ഞ കളിയിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ക്രിസ് ഗെയ്‌ലിന് 12 റൺസ് എടുക്കാനേ ഇത്തവണ കഴിഞ്ഞുള്ളു. പൂരനും നിരാശപ്പെടുത്തി. ആറു പന്തിൽ രണ്ട് റൺസ് നേടിയ പൂരനെ താക്കൂറിന്റെ പന്തിൽ ധോണി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

പിന്നീടെത്തിയ ദീപക് ഹൂഡ തകർത്തടിച്ചതോടെയാണ് പഞ്ചാബ് ഇന്നിങ്സിന് വീണ്ടും ജീവൻ വെച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹൂഡയുടെ മികവിലാണ് ടീം സ്കോർ 150 കടക്കുന്നത്. 30 പന്തിൽ 62 റൺസ് നേടി ദീപക് ഹൂഡ പുറത്താകാതെ നിന്നു.

]]>
ഐപിഎല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ https://malayalees.ch/ipl-yesterday-match-super-over-news/ Mon, 19 Oct 2020 05:02:31 +0000 https://malayalees.ch/?p=33520 ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്തയും രണ്ടാം മത്സരത്തില്‍ ജയിച്ച പഞ്ചാബും സൂപ്പര്‍ ഓവറുകളിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബ്- മുംബൈ മത്സരമാണ് ഏറ്റവും ആവേശകരമായത്. വിജയികളെ നിര്‍ണയിച്ചത്, രണ്ടാം സൂപ്പര്‍ ഓവറില്‍ ! നിശ്ചിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്.

ഹൈദരാബാദ് കൊല്‍കത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഹൈദരാബാദും 163 റണ്‍സാണെടുത്തത്, സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സെടുത്ത രണ്ട് റണ്‍സ് നാല് പന്ത് ശേഷിക്കെ കൊല്‍കത്ത മറികടന്നു.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബും ഇതേ സ്കോറാണ് നേടിയത്, ആദ്യ സൂപ്പര്‍ ഓവര്‍ സമനില പാലിച്ചപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് ജയിച്ചത്. മുംബൈ ഉയര്‍ത്തിയ 11 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

]]>
ഐ.പി.എല്‍2020; ചെന്നൈക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം https://malayalees.ch/chennai-super-kings-thump-kings-xi-punjab/ Mon, 05 Oct 2020 05:45:46 +0000 https://malayalees.ch/?p=32762 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകർത്ത് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. 10 വിക്കറ്റിനാണ് ടീമിന്റെ ജയം. 179 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ നിന്നാണ് വിജയം നേടിയെടുതത്ത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും കൂടി നേടിയ 181 റണ്‍സാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. ഫാഫ് ഡു പ്ലെസി 53 പന്തില്‍ 87 റണ്‍സെടുത്തു. ഐ.പി.എല്‍ 13-ാം സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ വാട്ട്‌സണ്‍ 53 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും 11 ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു.

ഐ.പി.എല്‍2020; ചെന്നൈക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് പ‌ഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി.പഞ്ചാബ് ടീം ക്യാപ്റ്റൻ കെ.എൽ.രാഹുൽ 52 പന്തിൽ 63 നേടി പുറത്താവുകയായിരുന്നു.

ഐ.പി.എല്‍2020; ചെന്നൈക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

പഞ്ചാബ്​ നിരയിൽ പന്തെറിഞ്ഞവരിൽ ആർക്കും ഒന്നും ചെയ്യാനായില്ല. മായങ്ക്​ അഗർവാൾ 26ഉം മന്ദീപ്​ സിങ്​ 27ഉം റൺസെടുത്തു. അഞ്ചുമത്സരങ്ങളിൽ നാലെണ്ണവും പരാജയപ്പെട്ട പഞ്ചാബ്​ പോയൻറ്​ പട്ടികയിൽ അവസാന സ്ഥാനത്തേക്കിറങ്ങി. തുടർ തോൽവികൾക്കു ശേഷമാണ് ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയത്.

]]>