Kings Eleven Punjab – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Oct 2020 04:33:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kings Eleven Punjab – malayalees.ch https://malayalees.ch 32 32 ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം https://malayalees.ch/kxip-dc-ipl-won-kings-xi-punjab-delhi-capitals/ Wed, 21 Oct 2020 04:33:20 +0000 https://malayalees.ch/?p=33622 ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. 165 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 53 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വെൽ (32), ക്രിസ് ഗെയിൽ (29) എന്നിവരും പഞ്ചാബിനായി തിളങ്ങി.

പതിവിനു വിപരീതമായി ലോകേഷ് രാഹുൽ ആക്രമിച്ചാണ് കളിച്ചത്. അത് രാഹുലിനു തന്നെ തിരിച്ചടിയായി. അക്സർ പട്ടേലിൻ്റെ പന്തിൽ ഡാനിയൽ സാംസ് പിടിച്ച് പുറത്താവുമ്പോൾ 15 റൺസായിരുന്നു രാഹുലിൻ്റെ സമ്പാദ്യം. ഗെയിലും രാഹുലിൻ്റെ അതേ പാത പിന്തുടർന്നു. തുടർച്ചയായി ബൗണ്ടറികളടിച്ച് തുടങ്ങിയ ഗെയിൽ (29) അശ്വിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. മായങ്ക് അഗർവാൾ (5) റണ്ണൗട്ടായി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്ലെൻ മാക്സ്‌വൽ-നിക്കോളാസ് പൂരാൻ സഖ്യമാണ് കിംഗ്സ് ഇലവനെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഡൽഹി പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിട്ട പൂരാൻ 27 പന്തുകളിൽ ഫിഫ്റ്റി തികച്ചു. തൊട്ടുപിന്നാലെ അദ്ദേഹം പുറത്തായി. പുറത്താവുമ്പോൾ 28 പന്തുകളിൽ 53 റൺസ് എടുത്തിരുന്ന താരം 69 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്.

പൂരാൻ പുറത്തായതിനു പിന്നാലെ സ്കോറിംഗ് ചുമതല മാക്സ്‌വൽ ഏറ്റെടുത്തു. ചില മികച്ച ഷോട്ടുകളുമായി ഫോമിലേക്ക് തിരികെ എത്തുന്നതിൻ്റെ സൂചനകൾ നൽകിയ അദ്ദേഹം സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ റബാഡയ്ക്കെതിരെ ഒരു അനാവശ്യ ഷോട്ടിനു ശ്രമിച്ച് മാക്‌സ്‌വൽ (32) പുറത്തായത് കിംഗ്സ് ഇലവനു തിരിച്ചടിയായി. ആരാം വിക്കറ്റിൽ ദീപക് ഹൂഡ (15), ജിമ്മി നീഷം (10) സഖ്യത്തിൻ്റെ അപരാജിതമായ 20 റൺസ് കൂട്ടുകെട്ടാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

]]>
തകര്‍ന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ https://malayalees.ch/kings-eleven-punjab-beats-royal-challenge-bangalore/ Fri, 25 Sep 2020 04:58:14 +0000 https://malayalees.ch/?p=32305 ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 97 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന് തുടര്‍ന്ന് ആരോണ്‍ ഫിഞ്ചിനെയും (20) എബി ഡിവില്ലിയേഴ്‌സിനെയും (28) നഷ്ടമായി.

27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി രവി ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനായി ബിഷ്‌ണോയിയും എം.അശ്വിനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി പ്രകടനത്തിലൂടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.

]]>