king of kotha – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Aug 2023 13:16:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png king of kotha – malayalees.ch https://malayalees.ch 32 32 ‘വെറും മാസ് മസാല പടമായിട്ട് കാര്യമില്ല, മലയാളി പ്രേക്ഷകര്‍ക്ക് കഥയും കണ്ടന്റും വേണം’; ദുൽഖർ സൽമാൻ https://malayalees.ch/dulquer-salmaan-about-king-of-kotha-movie/ Mon, 21 Aug 2023 13:15:53 +0000 https://malayalees.ch/?p=86534
പത്ത് വര്‍ഷമായി താൻ അഭിനയരംഗത്തുണ്ട്, ഇപ്പോഴും ഓരോ സ്ക്രിപ്റ്റും കേള്‍ക്കുന്നത് ഒരു തുടക്കക്കാരനെ പോലെയാണെന്ന് നടൻ ദുൽഖർ സൽമാൻ. ഓരോ സിനിമയ്ക്കും അതിന്റേതായ ലൈഫും എനര്‍ജിയുമുണ്ട്.കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെയാണ് ദുൽഖർ സംസാരിച്ചത്.കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ട്.

മലയാളത്തില്‍ വെറും മാസ് മസാല പടമായിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകര്‍ക്ക് സിനിമയില്‍ കഥയും കണ്ടന്റും വേണം. കിങ് ഓഫ് കൊത്തയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എക്സൈറ്റഡ് ആയിരുന്നു, ഭാര്യ വായിച്ചിട്ട് തന്നോട് ചോദിച്ചത് ഇതെങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നായിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററിനുള്‍പ്പടെ പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതാണെന്നും ദുൽഖർ പറഞ്ഞു.

അപ്പോള്‍ ഉത്തരവാദിത്തവും പേടിയും കൂടി എന്നതാണ് സത്യം. ഇപ്പോള്‍ കിട്ടുന്ന ഹൈപ് അദ്ഭുതമാണ്.എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. ഏറ്റവും നല്ല കൊറിയോഗ്രാഫേഴ്സും സ്റ്റണ്ട് മാസ്റ്റര്‍മാരും ടെക്നീഷ്യന്‍മാരുമാണ് ചിത്രത്തിന്റെ ഭാഗമായതെന്നും ദുൽഖർ വ്യക്തമാക്കി.

]]>
ഓണത്തിന് കളംപിടിക്കാന്‍ ദുൽഖർ; വരുന്നത് മാസ് എന്റർടെയ്നർ https://malayalees.ch/dulquer-salmaan-movie-king-of-kotha-promotion-program-started-nrn-rzf3oo/ Tue, 15 Aug 2023 07:14:41 +0000 https://malayalees.ch/?p=86185 ന്റർടെയ്ൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി ‘കിംഗ് ഓഫ് കൊത്ത’ പ്രേക്ഷകരിലേക്ക് എത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി. റിലീസിനോട് അനുബന്ധിച്ച് ഗംഭീര പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമായിട്ടുണ്ട്. ഇന്നലെ ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായി. 

ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തിൽ “എല്ലാ നാട്ടുകാർക്കും ഒരുപാട് സ്നേഹം,ഇഷ്ടം. ഇരുപത്തി നാലാം തീയതി കറങ്ങി നടക്കാതെ തിയറ്ററിൽ പോയി സിനിമ കാണണം പ്ലീസ്”എന്നാണ് ദുൽഖർ പറഞ്ഞത്. ഹർഷാരവത്തോടെയാണ് ദുൽഖറിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും  ഈ ചിത്രത്തിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്നു കരുതുന്നുവെന്നും ദുൽഖർ പറഞ്ഞു.

dulquer salmaan movie king of kotha promotion program started nrn

അഭിലാഷ് ജോഷിയുടെയും ജേക്സ്‌ ബിജോയുടെയും പ്രവർത്തനങ്ങളിൽ താൻ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ മുഖ്യാതിഥി ആയെത്തിയ നാനി പറഞ്ഞത് പാൻ ഇന്ത്യൻ ആക്ടർ എന്നതിന്റെ യഥാർത്ഥ നിർവചനം ദുൽഖർ എന്നാണ്. വൈഡ് റിലീസായി ഇറങ്ങുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്കെത്തും. 

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ  ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 

dulquer salmaan movie king of kotha promotion program started nrn

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ  എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>