KIM JONG UN – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Nov 2022 04:29:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KIM JONG UN – malayalees.ch https://malayalees.ch 32 32 അമേരിക്കൻ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി; കിം ജോങ് ഉൻ https://malayalees.ch/kim-jong-un-says-north-korea-will-respond-to-threats-with-nuclear-weapons/ Sat, 19 Nov 2022 04:29:29 +0000 https://malayalees.ch/?p=71555 അമേരിക്കയുടെ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി നൽകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങ്ങിന്റെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് കിം നേരിട്ട് മേൽനോട്ടം വഹിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചതുമുതൽ, സംയുക്ത സൈനികാഭ്യാസമുൾപ്പെടെയുള്ള പ്രാദേശിക സുരക്ഷാ സഹകരണം വാഷിംഗ്ടൺ വർധിപ്പിച്ചിട്ടുണ്ട്.

തന്റെ മകൾക്കും ഭാര്യക്കുമൊപ്പം കിം വിക്ഷേപണത്തിൽ പങ്കെടുത്തതായും സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിമ്മിന്റെ മക്കളെ കുറിച്ച് സംസ്ഥാന മാധ്യമങ്ങൾ പരാമർശിക്കുന്നത് വളരെ അപൂർവമാണ്. കഴിഞ്ഞ ദിവസമാണ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ പതിച്ചത് ജപ്പാന്‍റെ വടക്കന്‍ ദ്വീപിനടുത്താണ്. ഉത്തരകൊറിയുടെ ഈ മാസത്തെ രണ്ടാമത്തെ പ്രധാന ആയുധ പരീക്ഷണമാണിത്.

ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് വിക്ഷേപിക്കപ്പെട്ട മിസൈല്‍. വടക്കന്‍ കൊറിയ ഇതുവരെ പരീക്ഷണം നടത്തിയ ബാലിസ്‌റ്റിക് മിസൈലുകളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഈ പരീക്ഷണത്തിലൂടെ വടക്കന്‍ കൊറിയയുടെ ആണവ പ്രഹരശേഷി വര്‍ധിച്ചിരിക്കുകയാണ്.

]]>
ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ;പതിച്ചത് പസഫിക് സമുദ്രത്തില്‍; ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി https://malayalees.ch/north-korea-fires-ballistic-missile-over-japan/ Tue, 04 Oct 2022 04:22:08 +0000 https://malayalees.ch/?p=68974 ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ജപ്പാന്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ സൈന്യം സുരക്ഷ ശക്തമാക്കി വരികയാണ്. മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു.

ജനങ്ങളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശം ഉള്‍പ്പെടെ ജപ്പാന്‍ സൈന്യം നല്‍കിയിട്ടുണ്ട്. 2017 ന് ശേഷം ഇതാദ്യമായാണ് മിസൈലിലൂടെ ജപ്പാനിലേക്ക് ഉത്തര കൊറിയയുടെ പ്രകോപനമുണ്ടാകുന്നത്. രാജ്യത്തുനിന്നും 3000 കിലോമീറ്റര്‍ അകലെയാണ് പസഫിക് സമുദ്രത്തില്‍ മിസൈല്‍ പതിച്ചതെന്നാണ് ജപ്പാന്‍ പറയുന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ജപ്പാന്‍ അറിയിച്ചു.

ഹൊക്കൈഡു ദ്വീപിലുള്‍പ്പെടെ ജാപ്പനിസ് ഭരണകൂടം കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ അക്രമ സ്വഭാവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. ഉത്തര കൊറിയന്‍ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ കിഷിദ അടിയന്തരമായി ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.

]]>
ഉ.കൊറിയ കടുത്ത പട്ടിണിയിലേക്ക്; തുറന്നുസമ്മതിച്ച് കിം ജോങ് ഉൻ https://malayalees.ch/kim-jong-un-admits-north-korea-facing-a-tense-food-shortage/ Fri, 18 Jun 2021 04:17:50 +0000 https://malayalees.ch/?p=45744 രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കിം ഇക്കാര്യം തുറന്നുസമ്മതിച്ചത്. ജനങ്ങളുടെ ഭക്ഷ്യസാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കിം യോഗത്തെ അറിയിച്ചു. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചതാണ് കടുത്ത ഭക്ഷ്യപ്രതിസന്ധിക്കു കാരണം.

ഇതേത്തുടർന്ന് രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കിം പറയുന്നു. സാധാരണ വാർത്തകൾ പോലും അടിച്ചമർത്തപ്പെടുന്ന രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തിൽ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് തുറന്നുസമ്മതിച്ച് രംഗത്തെത്തിയത് ഉ.കൊറിയ ഭീതികരമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്നതിന്റെ സൂചനയാണ്.

കോവിഡിനെ തടയാനായി അതിർത്തികൾ അടച്ചതോടെ ചൈനയിൽനിന്നുള്ള ചരക്കുകളുടെ വരവും നിലച്ചിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങൾ, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെയാണ് ഉ.കൊറിയ പ്രധാനമായി ആശ്രയിക്കുന്നത്. ഇതിനുപുറമെ അന്താരാഷ്ട്രതലത്തിൽനിന്നുള്ള വിവിധ ഉപരോധങ്ങളും രാജ്യത്തിന് ഇരുട്ടടിയായിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഭക്ഷ്യവില കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു.

ഒരു കി.ഗ്രാം നേന്ത്രപ്പഴത്തിന് 45 ഡോളർ(ഏകദേശം 3,340 രൂപ) ആണ് നിലവിലെ വില. 1990കളിൽ ഉ.കൊറിയയിലുണ്ടായ കടുത്ത പട്ടിണിയെ ഓർമിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ. സോവിയറ്റ് യൂനിയന്റെ തകർച്ചയെത്തുടർന്നായിരുന്നു കൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടത്. അന്ന് 30 ലക്ഷത്തോളം പേർ പട്ടിണി കാരണം മരണപ്പെട്ടതായാണ് കരുതപ്പെടുന്നത്.

]]>
ഭക്ഷ്യക്ഷാമം: ഹോട്ടലുകളിൽ പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ https://malayalees.ch/kim-jong-un-pet-dogs-food-shortages/ Wed, 19 Aug 2020 04:49:36 +0000 https://malayalees.ch/?p=30433 ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടു എന്ന് റിപ്പോർട്ട്. രാജ്യത്ത് ഭക്ഷ്യക്ഷാമം വർധിക്കുകയാണെന്നും ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കണമെന്നും കിം ഉത്തരവിട്ടു എന്ന് രാജ്യാന്തര വാർത്താമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നായ്ക്കളെ വളർത്തുന്നത് മുതലാളിത്ത ജീർണനമാണെന്നും ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്.

വളർത്തുനായ്ക്കളുള്ള വീടുകൾ അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒന്നുകിൽ ഉടമകൾക്ക് സ്വമേഥയാ ഇവയെ വിട്ടുനൽകാം. അല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് നായ്ക്കളെ കൊണ്ടുപോകും. ഇവരിൽ ചിലരെ മൃഗശാലകളിലേക്കും മറ്റു ചിലരെ പട്ടിയിറച്ചി ആക്കാനായി റെസ്റ്റോറൻ്റുകളിലേക്കോ അയക്കും. ജൂലായ് മുതൽ രാജ്യത്ത് നായ്ക്കളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 25.5 മില്ല്യൺ ആളുകൾ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ട്. ആണവ മിസൈൽ പദ്ധതികളുടെ പേരിൽ മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം സ്ഥിതി വഷളാക്കിയിരുന്നു.

കൊറിയയിലെ സുപ്രധാന ഭക്ഷണമാണ് പട്ടിമാംസം. പ്രതിവർഷം ഒരു മില്ല്യൺ പട്ടികൾ മാംസത്തിനായി രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ ഏപ്രിൽ 15 മുതൽ കിമ്മിൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചു. എന്നാൽ, 20 ദിവസങ്ങൾക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം അഭ്യൂഹങ്ങൾക്ക് മറുപടി നൽകി. സഞ്ചിയോണിലുള്ള വളം ഫാക്ടറി പണി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. സഹോദരിക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ഉദ്ഘാടനത്തിനെത്തിയത്.

]]>