Kilometers & Kilometers – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Aug 2020 06:00:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kilometers & Kilometers – malayalees.ch https://malayalees.ch 32 32 കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ഒടിടി റിലീസിന്; ഫിയോക്ക് അനുമതി നൽകി https://malayalees.ch/kilometers-and-kilometers-ott-release/ Thu, 13 Aug 2020 06:00:37 +0000 https://malayalees.ch/?p=30128 ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു

ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അനുമതി നൽകി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ സംവിധായകനായ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

തിയേറ്റർ റിലീസിന് മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിൽ തിയേറ്റർ ഉടമകളുടെ നിലപാട്. ടെവിനോയും ആന്‍റോ ജോസഫും സംയുക്തമായി നിർമിക്കുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ട് പോയാൽ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ്

ഒ.ടി.ടി റിലീസിന് അനുമതി നൽകിയതെന്നാണ് ഫിയോക്ക് ഭാരവാഹികൾ വ്യക്തമാക്കുന്നത്. എന്നാൽ ഒരു സിനിമക്ക് മാത്രം അനുമതി നൽകി മറ്റുള്ളവരോട് സഹകരിക്കില്ലെന്ന നിലപാടിനെതിരെ സംവിധായകൻ ആശിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. സൂഫിയും സുജാതയുമാണ് മലയാളത്തിൽ ആദ്യമായി ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ നിർമാതാവ് വിജയ് ബാബു, നായകനായ ജയസൂര്യ എന്നിവരുടെ ഭാവി പ്രൊജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിന്‍റെ തീരുമാനം.

]]>