Killed – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Dec 2022 04:26:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Killed – malayalees.ch https://malayalees.ch 32 32 ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു https://malayalees.ch/delhi-gym-owner-shot-dead-in-office/ Sat, 31 Dec 2022 04:26:08 +0000 https://malayalees.ch/?p=73698 ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു. ജിം ഉടമ മഹീന്ദറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് വെടി വെച്ചത്. ഈസ്റ്റ് ഡൽഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.

]]>
ബലോചിസ്താനിൽ സ്ഫോടനം; 5 പാക് സൈനികരടക്കം 17 പേർ കൊല്ലപ്പെട്ടു https://malayalees.ch/pakistan-blast-17-killed-soldiers/ Mon, 26 Dec 2022 05:40:35 +0000 https://malayalees.ch/?p=73400 പാകിസ്താനിലെ ബലോചിസ്താനിൽ സ്ഫോടനം. 5 പാക് സൈനികരടക്കം 15 പേരാണ് വിവിധ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. പാകിസ്താൻ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

]]>
തോപ്പുംപടിയിൽ വയോധിക കൊല്ലപ്പെട്ടു; ചെറുമകളുടെ ഭർത്താവ് അറസ്റ്റിൽ https://malayalees.ch/67-year-old-woman-killed-ernakulam/ Wed, 30 Nov 2022 04:22:40 +0000 https://malayalees.ch/?p=72097 തോപ്പുംപടിയിൽ വയോധിക കൊല്ലപ്പെട്ടു. 67 കാരിയായ കർമിലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകളുടെ ഭർത്താവ് ആൻറണി ബൈജുവിനെ കസ്റ്റഡിയിലെടുത്തു.

തർക്കത്തെ തുടർന്ന് ആൻറണി ബൈജു കൾമിലിയെ പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. തോപ്പുംപടി രാമേശ്വരം കോളനിയിലാണ് സംഭവമുണ്ടായത്.

]]>
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ 2 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; 6 വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു https://malayalees.ch/kidnapped-rajasthan-brothers-killed-in-delhi-lucky-escape-for-the-3rd/ Tue, 18 Oct 2022 11:46:59 +0000 https://malayalees.ch/?p=69816 രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് കണ്ടെത്തൽ. അതേസമയം മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു.

പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് മൂന്ന് സഹോദരന്മാരെ കാണാതായി. 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് തട്ടിക്കൊണ്ടുപോയവർ കുട്ടികളുടെ പിതാവ് ഗുസാൻ സിംഗിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഡൽഹിയിൽ കൊണ്ടുവന്ന് കൊലപ്പെടുത്തി മെഹ്‌റൗളിയിലെ വനത്തിൽ കുഴിച്ചിട്ടതാണെന്ന് പ്രതികൾ സമ്മതിച്ചു. എന്നാൽ ഇതിൽ ഇളയ കുട്ടി ശിവ (ആറ് വയസ്സ്) രക്ഷപ്പെട്ടു. പ്രതികൾ ആദ്യം കഴുത്ത് ഞെരിച്ചാണ് ശിവയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ, കുട്ടി മരിച്ചില്ല. പിന്നീട് ബോധം തെളിഞ്ഞ കുട്ടി കാട്ടിൽ നിന്ന് റോഡിലേക്ക് വന്നു.

സമീപം ഉണ്ടായിരുന്ന പൊലീസുകാരുടെ അടുത്തേക്ക് കുട്ടി നിലവിളിച്ചെത്തി. ഉദ്യോഗസ്ഥർ കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ കുട്ടിക്ക് കഴിഞ്ഞില്ല. പിന്നാലെ ഇവർ കുട്ടിയെ അടുത്ത ചൈൽഡ് ലൈനിൽ ഏൽപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സഹോദരന്മാരിൽ ഒരാളാണ് ഇതെന്ന് കണ്ടെത്തുന്നത്.

]]>
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി https://malayalees.ch/stray-dog-was-killed-and-hanged/ Tue, 13 Sep 2022 12:27:10 +0000 https://malayalees.ch/?p=68005 തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയിലാണ് സംഭവം. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കള്‍ വച്ചിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

]]>
മഞ്ചേരിയിലെ കൗൺസിലറെ കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് മൊഴി https://malayalees.ch/councilor-of-manjeri-killed-with-deadly-weapons/ Thu, 31 Mar 2022 04:49:37 +0000 https://malayalees.ch/?p=59329 മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.

ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മിൽ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നേരത്തേ കൗൺസിലറായിരുന്നു.

]]>
ആശുപത്രി ബില്‍ അടച്ചില്ല; യു.പിയില്‍ രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു https://malayalees.ch/ailing-labourer-fails-to-pay-rs-4000-hospital-bill-beaten-to-death-by-its-staff/ Fri, 03 Jul 2020 04:17:01 +0000 https://malayalees.ch/?p=27947 അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം

ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതിരുന്ന രോഗിയെ ജീവനക്കാർ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.

അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം. 44 കാരനും കൂലി തൊഴിലാളിയുമായ സുൽത്താൻ ഖാനാണ് മരിച്ചത്. മൂത്രതടസ്സത്തിന്‍റെ ചികിത്സക്കായാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ആദ്യം തന്നെ ചികിത്സാ നിരക്കിനെ കുറിച്ച് ചോദിച്ചതായി മരുമകൻ ചമൻ പറയുന്നു. അൾട്രാസൗണ്ട് സ്കാനിങ്ങിനു ശേഷം പറയാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ സ്കാനിങ്ങില്ലാതെ തന്നെ ഹോസ്പ്പിറ്റൽ 5000 രൂപ ഈടാക്കി. തർക്കത്തെ തുടർന്ന് ഡിസ്ചാർജ് കഴിഞ്ഞ് ഇറങ്ങുകയായിരുന്ന സുൽത്താനെയാണ് ആശുപത്രി ജീവനക്കാർ റോഡിലിട്ട് തല്ലിക്കൊന്നത്. മുറിവാടക ഇനത്തിൽ 4000 രൂപയിലധികം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

]]>