Kilikollur police station – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Nov 2022 10:06:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kilikollur police station – malayalees.ch https://malayalees.ch 32 32 കിളികൊല്ലൂർ മർദനം; സഹോദരങ്ങൾക്കെതിരായ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി https://malayalees.ch/kilikolloor-army-officer-police-high-court/ Mon, 14 Nov 2022 10:06:20 +0000 https://malayalees.ch/?p=71273 കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നാണ് ഹൈക്കോടതി നിലപാട്. സൈനികനായ വിഷ്ണുവും സഹോദരൻ വിഘ്നേഷും നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചില്ല.

കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പടെ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. മർദിച്ച പൊലീസുകാർക്കെതിരായ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വാദം കേട്ട കോടതി ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി. അന്വേഷണം പൂർത്തിയായതിന് ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാവൂ എന്നാണ് ഹൈക്കോടതി നിലപാട്. സഹോദരങ്ങൾക്ക് പൊലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇതും അനുവദിച്ചില്ല. വിഷയത്തിൽ സർക്കാർ വിശദീകരണം തേടിയ കോടതി കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി..

കഴിഞ്ഞ ഓഗസ്റ്റ് 25 ന് ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി കിളിക്കൊല്ലൂർ എഎസ്ഐയും വിഷ്ണുവുമായുണ്ടായ തർക്കമാണ് ലോക്കപ്പ് മർദ്ദനത്തിന് വഴിവെച്ചത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

]]>
കിളികൊല്ലൂർ കള്ളക്കേസ്; സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി https://malayalees.ch/kilikollur-case-vishnu-mother-complained-to-rajnath-singh/ Sat, 29 Oct 2022 07:22:31 +0000 https://malayalees.ch/?p=70405 കിളികൊല്ലൂർ കള്ളക്കേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. സൈനികൻ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നൽകിയത്. തപാൽ വഴിയും, ഇ മെയിൽ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെതിരെയും പരാതി ഉയർന്നിരുന്നു. പൂർവ്വ സൈനിക സേവാ പരിഷത്താണ് മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് ഇരകളെ റിമാൻഡ് ചെയ്‌തെന്നുമാണ് ആക്ഷേപം. സൈനികനും സഹോദരനും മർദ്ദന വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മജിസ്‌ട്രേറ്റിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പൂർവ്വ സൈനിക സേവാ പരിഷത്തിന്റെ ആവശ്യം.

സംഭവത്തിൽ വീഴ്ച്ച സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ വിഘ്നേഷ് പറയുന്നു. സത്യങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ ന്യായികരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വിഘ്നേഷ് ട്വന്റി ഫോറിനോട് പ്രതികരിച്ചു. പുറത്തായ വോയിസിൽ തന്നെ പറയുന്നു കഴിവും ബലവും പ്രഗോഗിച്ച് കീഴ്പ്പെടുത്തിയെന്ന്. കൈവിലങ്ങിട്ടുകൊണ്ടാണ് അകത്തേക്ക് കൊണ്ടുപോകുന്നത്. ധൈര്യമുണ്ടെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ മൊത്തത്തിൽ പുറത്തുവിടണം. പ്രകാശ് എന്നുപറയുന്ന പൊലീസിന്റെ തലയിൽ മാത്രം ഇട്ടുകൊടുത്തിട്ട് രക്ഷപ്പെടാൻ ആണ് മറ്റ് പ്രതികൾ ശ്രമിക്കുന്നത്.

അതേസമയം സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ വിഘ്‌നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. കിളികൊല്ലൂർ പൊലീസ് മർദനത്തിൽ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികൾ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്‌നേഷിന്റെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

]]>
കിളികൊല്ലൂർ പൊലീസ് മർദ്ദനം; വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി https://malayalees.ch/indian-army-starts-investigation-into-kilikollur-police-action/ Sat, 22 Oct 2022 07:22:00 +0000 https://malayalees.ch/?p=70043 കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്.

ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്.

ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. അതേസമയം സൈനികനെ മര്‍ദ്ദിച്ചതിൽ പ്രതിരോധ മന്ത്രിക്ക് എൻ.കെ പ്രേമചന്ദ്രൻ എംപി വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

]]>
കിളികൊല്ലൂര്‍ മര്‍ദനം: ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്ന് സൂചന https://malayalees.ch/conflict-between-the-policemen-behind-the-release-of-the-footage-kilikollur/ Sat, 22 Oct 2022 04:14:14 +0000 https://malayalees.ch/?p=70013 കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്ന് സൂചന. ആരോപണവിധേയനായ ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രനെ ഒറ്റപ്പെടുത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സൂചന. അതേസമയം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും വേണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ വിഘ്‌നേഷ് രംഗത്തെത്തിയിട്ടുണ്ട്. 

സൈനികന്‍ പൊലീസുകാരെ മര്‍ദിക്കുന്നുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തയാറാക്കിയ ദൃശ്യങ്ങളുടെ പേരില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പൊലീസ് സ്‌റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വീണ്ടും ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിവരുന്നത്. സൈനികനും സഹോദരനും സ്റ്റേഷന് അകത്തു കയറി സ്റ്റേഷന്‍ റൈറ്ററുടെ തലയടിച്ചു പൊട്ടിക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്തു എന്നാണ് പ്രചാരണം. പ്രതികളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. എസ് ഐ അനീഷ് ആണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വോയിസ് സന്ദേശം അയച്ചത്.

]]>