KIIFBI – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Nov 2021 11:06:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KIIFBI – malayalees.ch https://malayalees.ch 32 32 കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് https://malayalees.ch/vd-satheeshan-against-govt-in-cag-report-agiant-kifbi/ Mon, 15 Nov 2021 11:06:17 +0000 https://malayalees.ch/?p=52526 സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്, തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ അടക്കം ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2019-2020 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് കിഫ്ബി വായ്പകളെ കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങളെ സിഎജി തള്ളിയത്. സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം തള്ളിക്കളഞ്ഞ് കിഎഫ്ബി കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ബജറ്റിന് പുറത്ത് സര്‍ക്കാരിന് കടമെടുക്കാനുള്ള സംവിധാനമല്ല കിഎഫ്ബിയെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കിഎഫ്ബിയുടേത് ആന്യൂറ്റി മാതൃകയിലുള്ള തനത് സാമ്പത്തിക സംവിധാനമാണെന്നും കിഫ്ബി പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

]]>
കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായി; റെയ്ഡ് നീണ്ടത് 10 മണിക്കൂര്‍ https://malayalees.ch/kiifbi-raid-2/ Fri, 26 Mar 2021 04:01:41 +0000 https://malayalees.ch/?p=42058 കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു.

കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്‍റെയും പരിശോധന. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം.

പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ആദായ നികുതി വകുപ്പിന്‍റെ പരിശോധന പത്ത് മണിക്കൂർ നീണ്ടു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡിയുടെ അന്വേഷണവും തുടരുകയാണ്.

]]>
കിഫ്ബിയിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന, പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി https://malayalees.ch/kiifbi-raid/ Thu, 25 Mar 2021 12:12:09 +0000 https://malayalees.ch/?p=42038 കിഫ്ബിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. കരാറുകാരുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പരിശോധന.

പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. കിഫ്ബി നിലവിൽ വന്ന ശേഷമുള്ള പണമിടുപാടുകളും രേഖകളുമാണ് ആദായ നികുതി സംഘം പരിശോധിച്ചതെന്ന് കിഫ്ബി അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഓഫീസർ ചന്ദ്രബാബു പറഞ്ഞു.

]]>
കിഫ്ബിക്കെതിരായ സി.എ.ജി നീക്കം; കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ https://malayalees.ch/cag-move-against-kiifbi-the-government-is-worried-that-it-will-affect-borrowing/ Fri, 20 Nov 2020 04:59:20 +0000 https://malayalees.ch/?p=35432 കിഫ്ബിക്കെതിരായ സി.എ.ജി നീക്കം ആകെ കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുമായി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി വായ്പകള്‍ സ‍ര്‍ക്കാരിന്‍റെ ബാധ്യതയാണെന്ന സി.എ.ജി വാദം അംഗീകരിക്കപ്പെട്ടാല്‍ കിഫ്ബിയുടെ വായ്പകള്‍ കൂടി ആകെ കടമെടുപ്പിന്‍റെ പരിധിയില്‍ വരും. ഇതോടെ കിഫ്ബിയുടെ ഉദ്ദേശം തന്നെ ഇല്ലാതാകും. അതിനാല്‍ സിഎജിയുടെ നീക്കത്തെ നേരിടാന്‍ നിയമപോരാട്ടത്തെ കുറിച്ചുള്ള ആലോചനയും സ‍ര്‍ക്കാര്‍ നടത്തും.

ആഭ്യന്തര വരു‌മാനത്തിന്‍റെ മൂന്ന് ശതമാനത്തിന് തുല്യമായ പണം മാത്രമേ വായ്പയായി സംസ്ഥാന സര്‍ക്കാരിന് എടുക്കാന്‍ കഴിയൂ. ഇത് മറികടക്കാനായിരുന്നു കിഫ്ബിയെന്ന കോര്‍പറേറ്റ് ബോഡി വഴി വികസന പ്രവർത്തനങ്ങള്‍ക്കായി പ്രത്യേകം കടമെടുപ്പ് പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ ഈ വായ്പ സര്‍ക്കാരിന്‍റെ പ്രത്യക്ഷ ബാധ്യതയില്‍ വരുമെന്നാണ് സി.എ.ജി നിലപാട്. ഇതോടെ മൂന്ന് ശതമാനം എന്ന കടമെടുപ്പ് പരിധിയിലേക്ക് കിഫ്ബി വായ്പകള്‍ കൂടി വരും. അങ്ങനെ വരുമ്പോള്‍‌ കിഫ്ബി വഴി ഉദ്ദേശിച്ച പ്രയോജനവും കിട്ടില്ല. സിഎജിയുടെ നീക്കത്തെ മറികടക്കാനായില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്ക് പോകെന്നാണ് സർക്കാരിന്‍റെ ആശങ്ക

കിഫ്ബിയ്ക്ക് വിദേശത്ത് നിന്ന് മസാല ബോണ്ട് വഴി പണം സമാഹരിക്കാനായി ആർ.ബി.ഐ നല്‍കിയ അനുമതിയെയും സി.എ.ജി അന്തിമ റിപ്പോർട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. ആക്സിസ് ബാങ്ക് വഴി നല്‍കിയ അപേക്ഷയിലൂടെയായിരുന്നു മസാല ബോണ്ട് ഇറക്കാനുള്ള അനുമതി റിസർവ് ബാങ്ക് നല്‍കിയത്. ഇങ്ങനെയുള്ള അനുമതി രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുമെന്ന സംശയവും സിഎജി ഉയര്‍ത്തുന്നു. വിദേശ വിപണിയില്‍ നിന്ന് വായ്പയെടുത്തതോടെ കേന്ദ്ര സർക്കാരിന്‍റെ അധികാരത്തില്‍ കടന്നുകയറിയെന്ന ഗുരുതര പരാമർശും സി.എ.ജി നടത്തിയതും സംസ്ഥാനത്തെ വെട്ടിലാക്കി.

]]>