KIIFB – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Sep 2022 04:32:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KIIFB – malayalees.ch https://malayalees.ch 32 32 കിഫ്ബിക്കെതിരെ കുരുക്ക് മുറുക്കാൻ ഇ.ഡി; സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും https://malayalees.ch/enforcement-directorate-against-kiifb/ Thu, 15 Sep 2022 04:32:48 +0000 https://malayalees.ch/?p=68094 കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക. 

മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തും. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കേസില്‍ ഹാജരാകും. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

]]>
ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍; വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ വിശദീകരണമുണ്ടായേക്കും https://malayalees.ch/high-court-will-consider-thomas-issac-plea-against-the-enforcement-directorate-today/ Wed, 17 Aug 2022 04:21:48 +0000 https://malayalees.ch/?p=66513 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ ഇ.ഡി ഇന്ന് വിശദീകരണം നല്‍കിയേക്കും. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് തോമസ് ഐസകിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് നേരിടുന്നത്. കഴിഞ്ഞതവണ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും വന്നിരുന്നു. തോമസ് ഐസകിന് സ്വകാര്യതയുണ്ടെന്നും, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് എന്തിനെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ആരാഞ്ഞിരുന്നു. പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ ആയിരുന്നെങ്കില്‍ നടപടിയില്‍ ന്യായമുണ്ട്. പക്ഷെ ഇതുവരെ പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ അല്ല തോമസ് ഐസക്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ പൊടുന്നനെ രണ്ടാം സമന്‍സില്‍ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന ചോദ്യങ്ങളില്‍ ഇ.ഡി നല്‍കുന്ന മറുപടി നിര്‍ണായകമാകും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമന്‍സുകള്‍ ആ മട്ടില്‍ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മസാല ബോണ്ടിലെ അന്വേഷണത്തിന് സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണത്തിന് തത്ക്കാലം സ്റ്റേ നല്‍കേണ്ടെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. കിഫ്ബി ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഇ ഡിക്ക് അടുത്തമാസം രണ്ടുവരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. അടുത്ത മാസം രണ്ടിന് കിഫ്ബി ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

]]>
ഇ ഡി സമന്‍സിനെതിരായ കിഫ്ബിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/high-court-will-consider-kiifb-plea-against-the-enforcement-directorate/ Tue, 16 Aug 2022 04:23:35 +0000 https://malayalees.ch/?p=66462 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സിനെതിരെ കിഫ്ബി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കിഫ്ബിയുടെ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നത്. ഈ നടപടിയെയാണ് കിഫ്ബിയും സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജറും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്.

ഫെമ ലംഘനം പരിശോധിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. റിസര്‍വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബിയുടെ ഹര്‍ജിയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ച് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണത്തിനെതിരെ സിപിഐഎമ്മും നിയമപോരാട്ടം നടത്തുകയാണ്. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന് സിപിഐഎം വ്യക്തമാക്കിയിരുന്നു.

]]>
കിഫ്‌ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക് https://malayalees.ch/cpim-to-resist-hobble-kiifb/ Thu, 11 Aug 2022 04:24:45 +0000 https://malayalees.ch/?p=66226 കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തിനെതിരെ സിപിഐഎം നിയമപോരാട്ടത്തിലേക്ക്. മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എൽ.എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുകയാണ് സിപിഐ എം. അതിന്റെ ഭാഗമായി മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ആദ്യം വ്യക്തമാക്കണമെന്ന് കാട്ടി ഇ.ഡിക്ക് കത്തയച്ചു. ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചതും പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്.

സമൻസുകൾ റദ്ദാക്കണമെന്ന മുൻ ധനമന്ത്രിയുടെ ഹർജി, ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്തെങ്കിലും കുറ്റം നടന്നെങ്കിൽ മാത്രമേ അന്വേഷണത്തിന് കഴിയുകയുള്ളൂ. ഇ.ഡിയുടെ അന്വേഷണം സംശയാസ്പദമാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമങ്ങൾക്ക് വിധേയമായാണ്. തനിക്കെതിരെയുള്ള സമൻസ് ഫെമയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം കിഫ്‌ബിയ്ക്കെതിരെയുള്ള ഇ ഡി അന്വേഷണത്തിനെതിരെ ഭരണപക്ഷ എം.എൽ.എമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം. മുകേഷ്, ഐ.ബി. സതീഷ് എന്നിവർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

]]>
കിഫ്ബി പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങളനുസരിച്ച്; ഇ.ഡിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് തോമസ് ഐസക് https://malayalees.ch/thomas-isaac-reacts-to-ed-enquiry-on-kiifb-financial-transactions/ Tue, 19 Jul 2022 04:42:58 +0000 https://malayalees.ch/?p=65038 കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇ.ഡിയുടെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ പ്രതികരണവുമായി മുന്‍ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഇ.ഡിയുടെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

‘രണ്ട് വര്‍ഷമായി ഇഡി ഈ കേസ് അന്വേഷിച്ചുനടക്കുന്നു. ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്ന് അറിയില്ല. ഇന്‍കം ടാക്‌സും സിആന്‍ഡ്എജിയും ആരുമൊന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് എന്റെ കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്‌സും എല്ലാ രേഖകളുമായി ഹാജരാകണമെന്ന്. എന്താ അതിന്റെയര്‍ത്ഥം? ഇന്നലെയാണ് കത്ത് കിട്ടുന്നത്. 13ആം തിയതി ആണ് അയച്ചതെന്ന് അവര്‍ പറയുന്നു. എന്തോ രാഷ്ട്രീയമുണ്ട് ഈ നീക്കത്തിന് പിന്നില്‍.

‘എനിക്കൊരു ടെന്‍ഷനുമില്ല. ഇന്ന് വേറെ പരിപാടികളുള്ളത് കൊണ്ടാണ് ഇന്ന് ഹാജരാകാത്തത്. നന്നായി നടക്കുന്നതാണ് കിഫ്ബി ഇടപാടുകള്‍. അവിടെ കടലാസ് ഏര്‍പ്പാടൊന്നുമില്ല. എല്ലാം കമ്പ്യൂട്ടറില്‍ കൃത്യമാണ്. പണംഎവിടെ നിന്നും ചാക്കിലൊന്നും കെട്ടിവരില്ലല്ലോ. എല്ലാം ഓണ്‍ലൈനാണ്.

കിഫ്ബിയിലെ എല്ലാ ഇടപാടുകളും റിസര്‍വ് ബാങ്ക് ചട്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മുന്‍ ധനമന്ത്രി കിട്ടിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാ മാസവും കണക്ക് റിസര്‍വ് ബാങ്കിന് കൊടുക്കുന്നതാണെന്നും വ്യക്തമാക്കി. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ നീക്കമാണ്. ആ രീതിയില്‍ തന്നെ നേരിടണോ നിയമപരമായി നേരിടണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. ഒന്ന് പഠിച്ച് വന്നിട്ട് ചോദിക്കണമെന്നേ ഇ.ഡി ഉദ്യോഗസ്ഥരോട് പറയാനുള്ളൂ’. തോമസ് ഐസക്ക് പറഞ്ഞു.

]]>
കേരളത്തിന്റെ ,2000 കോടിയുടെ കിഫ്ബി വായ്പാ നീക്കം ചോദ്യംചെയ്ത് കേന്ദ്രം; ശമ്പള വിതരണത്തില്‍ പ്രതിസന്ധിയേറും https://malayalees.ch/center-blocked-kiifb-loan-kerala/ Thu, 12 May 2022 08:06:48 +0000 https://malayalees.ch/?p=61739 കേരളത്തിന്റെ 2,000 കോടി രൂപയുടെ വായ്പാ നീക്കം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കിഫ്ബി വായ്പയില്‍ ഉള്‍പ്പെടെ കേരളത്തോട് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരണം തേടി. കിഫ്ബി വായ്പയെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെ കേരളം ശക്തമായ എതിര്‍പ്പറിയിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള വായ്പ മുടങ്ങിയാല്‍ ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങിയേക്കുമെന്ന വസ്തുതയാണ് മുന്നിലുള്ളത്. കിഫ്ബിയില്‍ നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുക്കുന്നതിനെതിരെയും കേന്ദ്രം ചോദ്യമുയര്‍ത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. വായ്പ മുടങ്ങിയാല്‍ ശമ്പള പെന്‍ഷന്‍ വിതരണത്തിലടക്കം പ്രതിസന്ധിയേറും. പൊതുമേഖലാ സ്ഥാപനങ്ങളടക്കം എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. സാമ്പത്തികപ്രതിസന്ധി രൂക്ഷമെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാനത്തിന് കടമെടുക്കാനായിട്ടില്ല. കടപ്പത്രങ്ങളുടെ ലേലം വഴി ഈ മാസം 2000 കോടി കടമെടുക്കാനായിരുന്നു ധനവകുപ്പിന്റെ ആലോചന. സാമ്പത്തികവര്‍ഷാരംഭത്തിലെ കടമെടുപ്പിന് കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അനുമതി തേടിയപ്പോഴാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടത്.

അതേസമയം കേന്ദ്രത്തിന്റെ നിലപാട് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും കിഫ്ബിയും അടക്കം എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി മാറാനിടയുണ്ട്. ഇത് സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയില്‍ ഗണ്യമായ കുറവുവരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളെടുക്കുന്ന കടം സംസ്ഥാനത്തിന്റെ കണക്കില്‍ വരില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും പരിഗണനയിലുണ്ട്.

]]>
ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാൻ; ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി https://malayalees.ch/kiifb-replies-ganesh-kumar/ Sat, 07 Aug 2021 08:26:03 +0000 https://malayalees.ch/?p=47808 ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും, മാനദണ്ഡം മാറ്റാനാകില്ലെന്നും കിഫ്ബി അറിയിച്ചു. 13.6 വീതി എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും കിഫ്ബി അറിയിച്ചു.

പത്തനാപുരത്ത് 2016ല്‍ ആരംഭിച്ചത് ഉള്‍പ്പെടെ നാലു കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയാട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇന്നലെയായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കല്‍. ഭൂമി ഏറ്റെടുക്കലിലെ കാലതാമസാണ് കാരണം. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റോപ് മെമ്മോ അയക്കാന്‍ കിഫ്ബിക്ക് എന്തധികാരമാണെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന അപകടം സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി വൈകാരികമായാണ് ഗണേഷ് അവതരിപ്പിച്ചത്.

സര്‍വേയര്‍മാരുടെ പ്രശ്‌നം പൊതുവില്‍ ഉള്ളതാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞത് പൊതുവികാരമായി കാണമെന്നും എ.എന്‍.ഷംസീറും ആവശ്യപ്പെട്ടു. പരാതികളില്‍ വസ്തുതയുണ്ടെന്നും എന്നാല്‍ ഗുണനിലാവരം ഉറപ്പാക്കാന്‍ കിഫ്ബി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം മാറ്റാനാകില്ല എന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ മറുപടി. പദ്ധതികള്‍ വേഗത്തിലാക്കാന്‍ എല്ലാ മാസവും പൊതുമരാമത്ത്-കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗം ചേരും. എന്നാല്‍ കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമരാമത്തിനേയും കിഫ്ബിയേ രണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ റവന്യൂമന്ത്രി കെ.രാജന്‍ ചോദ്യം ചെയ്തത് സഭയില്‍ ആശക്കുഴപ്പമുണ്ടാക്കി. സര്‍വേ ഉദ്യോഗസ്ഥരെ സ്വതന്ത്ര സംവിധാനത്തിലേക്ക് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെ മന്ത്രിമാരുടെ ഭിന്നനിലപാടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ക്രമപ്രശ്‌നമുന്നയിച്ചു. പൊതുമരാമത്ത്, റവന്യൂമന്ത്രിമാര്‍ പറഞ്ഞത് ഒന്നുതന്നെയാണെന്നായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ മറുവാദം.

]]>
കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് https://malayalees.ch/income-tax-department-notice-to-kiifb/ Sat, 20 Mar 2021 13:16:22 +0000 https://malayalees.ch/?p=41832 എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കരാറുകാർക്ക് കിഫ്ബി പണം നൽകിയതിന്‍റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്

കിഫ് ബിയെ കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കിഫ്ബിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ് ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നല്‍കണം. അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്‍റെ വിശദാംശം നൽകാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇഡി അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പ് കൂടി കിഫ്ബിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുകളുടെ ഈ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ പ്രചരണമാക്കിയെടുക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം.

]]>
കിഫ്ബി ഡെപ്യൂട്ടി മാനേജറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം https://malayalees.ch/ed-instructed-kiifb-deputy-manager-to-appear-for-questioning/ Thu, 04 Mar 2021 04:16:32 +0000 https://malayalees.ch/?p=41023 കിഫ്ബി ഡെപ്യൂട്ടി മാനേജർ വിക്രംജിത് സിങ്ങിനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നിർദേശം. കൊച്ചിയിലെ ഇഡി ഓഫിസിലെത്താനാണ് നിർദേശം. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടും നോട്ടീസ് അയച്ചിട്ടുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശമുണ്ട്. വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരുന്നു.

]]>
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു – ഇ.ഡിക്കെതിരെ മുഖ്യമന്ത്രി https://malayalees.ch/pinarayi-on-enforcement-directorate/ Thu, 04 Mar 2021 04:12:30 +0000 https://malayalees.ch/?p=41019 കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടർച്ചയായി സർക്കാർ സ്ഥാപനമായ കിഫ്ബി യിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്.

2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ. ഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോൾ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 28ന് കൊച്ചിയിൽ ബിജെപി പ്രചാരണ യോഗത്തിൽ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ സൂചനയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവർ സംസാരിച്ചത്. അന്വേഷണ കാര്യത്തിൽ ഇ ഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്.

നിർമ്മലാ സീതാരാമൻ നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇ.ഡി. പ്രവർത്തിക്കുന്നത്. ഒരു കേസിൽ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാൽ ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നത്.

മാർച്ച് രണ്ടിന് ഇലക്ട്രോണിക് മീഡിയ റിപ്പോർട്ട് ചെയ്തത് കിഫ്ബി സി.ഇ ഒ ക്ക് സമൻസ് നൽകി എന്നാണ്. എന്നാൽ ഇതുവരെ അദ്ദേഹത്തിന് ഇത്തരത്തിൽ സമൻസ് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അന്തരീക്ഷം വഷളാക്കാനാണ് ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോർത്തി നൽകുന്നത്.

ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ. അന്വേഷണ ഏജൻസികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികൾ നിയമത്തിന്റെ അന്തസ്സത്തക്കനുസരിച്ച് പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>