KIFBI – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Jul 2022 05:13:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KIFBI – malayalees.ch https://malayalees.ch 32 32 കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍; സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ് https://malayalees.ch/kerala-finance-department-against-central-government/ Sat, 23 Jul 2022 05:12:50 +0000 https://malayalees.ch/?p=65293 കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുമെന്ന് ധനവകുപ്പിന്റെ ആക്ഷേപം.

തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും.
കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്തത് 14,000 കോടിയുടെ വായ്പയാണ്. 9000 കോടി ഇതിനകം തിരിച്ചടച്ചതായി സർക്കാർ വ്യക്തമാക്കി. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് ധനവകുപ്പ് ആരോപിച്ചു.

കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി സർക്കാർ കടബാധ്യതയാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെൻഷനും , ലൈഫ് മിഷനും , വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. കിഫ്ബി വായ്പകൾ പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ വാദം 2020-21ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തുനിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമർശം.

കിഫ്ബി വായ്പകൾ പൊതുകടത്തിന്റെ ഭാഗമല്ലെന്ന സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള നിലപാണ് സിഎജി മുഖവിലയ്ക്കെടുക്കാതെ തള്ളുന്നത്. കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

]]>
പുലിമുട്ട് നിർമ്മാണം; 89 കോടി രൂപ അനുവധിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ https://malayalees.ch/pulimuttu-manufacturing-minister-roshi-augustine-said-rs-89-crore-has-been-sanctioned/ Tue, 06 Jul 2021 11:53:58 +0000 https://malayalees.ch/?p=46439 ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 89 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ചെര്‍പ്പുളശേരി മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിന് 10 കോടി രൂപയും അനുവധിച്ചു.

ചേര്‍ത്തല ഒറ്റമശ്ശേരിയിലും, കാട്ടൂര്‍ പൊള്ളേത്തൈയിലെ അറയ്ക്കല്‍ പൊഴിക്കും വാഴക്കൂട്ടം പൊഴിക്കും ഇടയിലും അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം വളഞ്ഞവഴിയിലും ഹരിപ്പാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട വട്ടച്ചാലിലെ നെല്ലിക്കലും പുലിമുട്ട് നിര്‍മിക്കാനാണ് മന്ത്രി ഭരണാനുമതി നല്‍കിയത്. 16.28 കോടി, 19.27 കോടി, 43 കോടിയും 9.55 കോടി രൂപാ വീതമാണ് നാലിടങ്ങളിലായി എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.

തീരമേഖലയില്‍ പുതിയ പുലിമുട്ടുകള്‍ വരുന്നതോടെ തിരയടിക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. തീരശോഷണം ഇല്ലാതാവുന്നതിനൊപ്പം കൂടുതല്‍ മണല്‍ അടിഞ്ഞ് തീരം വികസിക്കാനും സാധിച്ചേക്കുമെന്നും മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

]]>
മത്സ്യ മേഖലക്ക് 1500 കോടി, കിഫ്ബി വഴി 10000 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വീട് https://malayalees.ch/1500-crore-for-the-fisheries-sector-and-housing-for-10000-fisher-families-through-kifbi/ Fri, 15 Jan 2021 09:16:28 +0000 https://malayalees.ch/?p=38655 പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ മത്സ്യ മേഖലക്ക് 1500 കോടി രൂപയും, തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി, കിഫ്ബി വഴി 10000 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വീട് പുനർഗേഹം പദ്ധതി വഴി 100 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് വായ്പ മൊട്ടോറൈസേഷൻ സബ്സിഡി നൽകും. 10 കോടി രൂപ ഓണ്‍ലൈൻ വ്യാപാരത്തിനും ഇ ഓട്ടോക്കും സബ്സിഡി നല്‍കും. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴി 25 ശതമാനം സബ്സിഡിയും നല്‍കും

]]>