kidney transplantation – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Aug 2023 04:35:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kidney transplantation – malayalees.ch https://malayalees.ch 32 32 വാട്ട്‌സ്ആപ്പ് സന്ദേശം കണ്ടു; ജീവന്‍ പകുത്ത് നല്‍കാന്‍ തയാറായി; വൃക്ക ദാനം ചെയ്ത യുവ വൈദികന്‍ ആശുപത്രി വിട്ടു https://malayalees.ch/young-priest-who-donated-kidney-leaves-hospital-thalassery/ Thu, 10 Aug 2023 04:35:23 +0000 https://malayalees.ch/?p=85901 വൃക്ക ദാതാവിനെ തേടിയുള്ള വാട്ട്‌സ്ആപ്പ് സന്ദേശം ഫോണില്‍ കണ്ട് വൃക്ക ദാനം ചെയ്ത യുവ വൈദികന്‍ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. തലശ്ശേരി അതിരൂപതയിലെ ഫാ. ജോര്‍ജ് ആണ്, കാസര്‍കോട് കൊന്നക്കാട് സ്വദേശിയായ പി എം ജോജോമോന് തന്റെ വൃക്ക നല്‍കിയത്.

ജോജോമോന് ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും, യോജിക്കാതെ വന്നതോടെയാണ് ദാതാവിനെ തേടി കൊന്നക്കാട് ഗ്രാമം മുഴുവന്‍ രംഗത്തിറങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയില്‍ ജൂലൈ 28 നായിരുന്നു ശസ്ത്രക്രിയ. വൃക്കരോഗ വിദഗ്ധരായ ഡോ.ജോസ് തോമസ്, ഡോ.ബാലഗോപാല്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിജയകരമായി സര്‍ജറി പൂര്‍ത്തിയാക്കി. വൃക്ക സ്വീകരിച്ച ജോജോമോനും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്ന് ആശുപത്രിയില്‍ നിന്നും മടങ്ങി.

]]>
അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; വിശദീകരണം നൽകി വകുപ്പ് മേധാവികൾ https://malayalees.ch/explanations-in-organ-transplant-surgery-delayed-in-tvm-medical-college/ Fri, 24 Jun 2022 04:38:00 +0000 https://malayalees.ch/?p=63822 അവയവ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരത്ത് രോഗി മരിച്ച സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി വകുപ്പ് മേധാവികൾ. ഡ്യൂട്ടിയുണ്ടായിരുന്ന മറ്റ് ജീവനക്കാരോടും മരിച്ച സുരേഷിന്റെ വീട്ടുകാരോടും അഡീഷണൽ ചീഫ് സെക്രട്ടറി സംസാരിക്കും.

തിരുവനന്തപുരം മെഡി.കോളജിലെ രോഗിയുടെ മരണം വിദഗ്‌ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണ ജോർജ് തള്ളിയിരുന്നു. മെഡിക്കൽ കോളജിൽ വൃക്ക മാറ്റി വെച്ച രോഗി മരിച്ച സംഭവം മെഡിക്കൽ കോളജ് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് തയാറാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്.വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ തയാ റാണ്. സസ്പെൻഷൻ എടുത്തു ചാടിയുള്ളതാണ്. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരുന്നതിനു മുൻപ് നടപടി സ്വീകരിച്ചത് ശരിയല്ല.സംഭവത്തിൻറെ ദൃശ്യങ്ങൾ എടുക്കുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നിൽ മെഡിക്കൽ കോളജിനെതിരെ അപവാദ പ്രചാരണം നടത്താൻ എന്നുള്ള ലക്ഷ്യം ഉണ്ടോ എന്ന് സംശയം ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

ശസ്ത്രക്രിയ മുറിയിലേക്ക് അല്ല അവയവം കൊണ്ട് പോകേണ്ടത്. അത് ട്രാൻസ്‌പ്ലാന്റ് ഐസിയുലേക്കാണ് കൊണ്ടുപോകേണ്ടത്എന്നാൽ ആരാണ് അത് ശാസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടുപോയത് എന്ന് അറിയില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചിരുന്നു.

]]>
“വീഴ്ചയിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം?”; അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി https://malayalees.ch/veena-george-kidney-transplant-response/ Tue, 21 Jun 2022 04:37:29 +0000 https://malayalees.ch/?p=63664 തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വീഴ്ചയിൽ വീഴ്ചയിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം എന്ന് മന്ത്രി ചോദിച്ചു. രണ്ട് ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തതിന് പ്രതിഷേധിക്കുമെന്ന് പറയുന്നത് എന്ത് സമീപനമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ചോദിച്ചു. 

“സംഭവത്തിൽ അന്വേഷണ വിധേയമായാണ് രണ്ട് ഡോക്ടർമാരെ സസ്പൻഡ് ചെയ്തത്. സമഗ്രമായ, വിശദമായ അന്വേഷണം നടത്തുന്നതിന് മെഡിക്കൽ വിദ്യാഭാസ വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെയും ആരോഗ്യവകുപ്പിനെയും സംബന്ധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാണ്. ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. അതിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തം? വിദ്യാർത്ഥികൾക്കോ? ഇതിൽ വളരെ കർശനമായ, കൃത്യമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കും. അതിൽ മാറ്റമില്ല. പ്രതിഷേധിക്കുമെന്ന് പറയുന്നത് എന്ത് സമീപനമാണ്. സസ്പൻഷൻ ശിക്ഷാനടപടിയല്ല. മാറ്റിനിർത്തി അന്വേഷണം നടത്തുകയാണ്. അത് സ്വീകരിക്കാനാവില്ല എന്ന രീതിൽ ആളുകളുടെ ജീവന് വിലയില്ലാത്ത രീതിയിൽ മുന്നോട്ടുപോകാൻ കഴിയില്ല. സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആശുപത്രികളാണ്. അപ്പോൾ ജനങ്ങൾക്ക് മികച്ച സേവനം നൽകണം. അതിനാണ് ആരോഗ്യവകുപ്പ് ശ്രമം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അത് നടത്തുന്നില്ലെങ്കിൽ സർക്കാർ നടപടികൾ സ്വീകരിക്കും. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർമാർ ഇറങ്ങുന്നതിനു മുൻപ് വൃക്ക അടങ്ങിയ പെട്ടിയുമായി ഇവർ ഓടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മൊബൈൽ ക്യാമറയല്ല, അല്ലാതെ ഒരു ക്യാമറ അവിടെ ഉണ്ടായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. അങ്ങനെ ഒരു ക്യാമറ അവിടെ വന്നതെങ്ങനെ എന്നുള്ളതുൾപ്പെടെ അന്വേഷിക്കും.”- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് ഐസിയുവിലേക്ക് ഓടിക്കയറിയ അരുൺ ദേവ് പ്രതികരിച്ചിരുന്നു. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കൽ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താൻ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാർക്ക് പോലും അറിയില്ലായിരുന്നു എന്നും അരുൺ ദേവ് 24നോട് പറഞ്ഞു.

]]>
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് https://malayalees.ch/kidney-trasplant-patient-death-update/ Tue, 21 Jun 2022 04:20:08 +0000 https://malayalees.ch/?p=63641 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. രാവിലെ മുതൽ അലേർട്ട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണ്. ഏകോപനമില്ലായ്മ പുറത്തുവന്നതോടെ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കടുത്ത ഭാഷയിലാണ് ഡോക്ടർമാരെ വിമർശിച്ചത്.

അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. എറണാകുളത്ത് നിന്ന് അവയവം എത്തുന്ന സമയത്ത് വകുപ്പ് മേധാവികൾ ആശുപത്രിയിലുണ്ടായിരുന്നില്ല. രാവിലെ മുതൽ അവയവം എത്തും വരെ ഡോക്ടർമാരുടെ വാട്സപ്പ് ഗ്രൂപ്പിൽ അലേർട്ടുകൾ നൽകിയെങ്കിലും മുന്നൊരുക്കം നടത്തിയില്ല. ആംബുൻസ് എത്തുന്നവിവരം സെക്യൂരിറ്റി വിഭാഗത്തെ അറിയിക്കുന്നതിലും വീഴ്ച പറ്റി. അവയവം അടങ്ങിയ പെട്ടി ഏറ്റുവാങ്ങാൻ ബന്ധപ്പെട്ട വകുപ്പിലെ ഡോക്ടർമാർ എത്തിയില്ല.
സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരണം നൽകിയെങ്കിലും ഇത് തള്ളികൊണ്ടാണ് നെഫ്രോളജി, യൂറോളജി മേധാവികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിട്ടും ഡോക്ടർമാരിൽ നിന്നുണ്ടായ സമീപനത്തെ ഇന്നലത്തെ ഉന്നതതല യോഗത്തിൽ മന്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മതി തുടർനടപടി എന്ന നിലപാടിലാണ് പൊലീസ്.

സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുവദിച്ചത്.

]]>
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയത് നാല് മണിക്കൂര്‍; തിരു.മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ https://malayalees.ch/kidney-transplant-surgery-delayed-by-four-hours-tvm-medical-college/ Mon, 20 Jun 2022 08:21:20 +0000 https://malayalees.ch/?p=63619 തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവ മാറ്റത്തില്‍ ഗുരുതര അനാസ്ഥ. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിച്ച അവയവത്തില്‍ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷമാണ്. രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണം. പൊലീസ് അകമ്പടിയോടെ രണ്ടരമണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളജിലേക്ക് അവയവം എത്തിച്ചെങ്കിലും ശസ്ത്രക്രിയ്ക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് കണ്ടെത്തല്‍.

ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനല്‍കിയത്.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്. എന്നാല്‍ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതില്‍ നാല് മണിക്കൂറോളമാണ് വൈകിയത്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്.

ഒരാളുടെ അവയവം മറ്റൊരാളില്‍ വച്ചുപിടിപ്പിക്കുമ്പോള്‍ അവയവം പുറത്തെടുത്ത ശേഷം എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അതേസമയം വൃക്ക സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

]]>