kidnapping – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 10:56:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kidnapping – malayalees.ch https://malayalees.ch 32 32 കാലടിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം https://malayalees.ch/kidnapping-attempt-kalady/ Mon, 04 Sep 2023 10:56:30 +0000 https://malayalees.ch/?p=87167 കാലടി കാഞ്ഞൂരിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.അങ്കമാലിയിലെ സ്പെഷ്യൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറിൽ വലിച്ചു കേറ്റാൻ ശ്രമിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞു. 21 വയസുള്ള ഭിന്നശേഷിക്കാരൻ ആണ് വിദ്യാർത്ഥി.രക്ഷപ്പെട്ട വിദ്യാർത്ഥി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്.

]]>
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി https://malayalees.ch/attempt-to-kidnap-school-boy-thiruvananthapuram/ Wed, 11 Jan 2023 09:55:20 +0000 https://malayalees.ch/?p=74314 തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി.

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കുന്നത്തുകാല്‍ മാണിനാട് റോഡില്‍ വച്ചാണ് എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യര്‍ത്ഥി കാര്‍ത്തിക് നെയാണ് ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. എതിര്‍ ദിശയില്‍ നിന്നും ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറഞ്ഞ് വണ്ടിയില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

കൂടെ പോകാന്‍ വിസമ്മതിച്ചതോടെ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്നയാള്‍ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നിടെ മറ്റ് വാഹനങ്ങള്‍ വന്നതോടെയാണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തില്‍ രക്ഷിതാക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി.

]]>