kidnap – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jul 2023 07:04:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kidnap – malayalees.ch https://malayalees.ch 32 32 ആലുവ മാർക്കറ്റ് ഭാഗത്ത് നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല https://malayalees.ch/aluva-market-unknown-kid-dead-body-found/ Sat, 29 Jul 2023 07:03:57 +0000 https://malayalees.ch/?p=85245 ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയിരുന്നു. ഈ കുട്ടിക്കായുള്ള തെരച്ചിലിനിടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അസം സ്വദേശിയായ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അഫ്സാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി എവിടെയാണെന്നോ ആരുടെ കൈയിൽ ഏൽപിച്ചുവെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ് കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

]]>
തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; ഒരുവയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി പൊലീസ് https://malayalees.ch/maha-cops-rescue-kidnapped-baby-in-bhiwandi/ Sat, 28 Jan 2023 04:29:46 +0000 https://malayalees.ch/?p=75162 മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റ ഒരുവയസുള്ള കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 26 നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

]]>
പാലക്കാട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; പിന്നിൽ 38 ലക്ഷം രൂപയുടെ സ്വർണനിധി തട്ടിപ്പെന്ന് പൊലീസ് https://malayalees.ch/palakkad-mango-kidnap-gold-fraud/ Mon, 28 Nov 2022 09:59:06 +0000 https://malayalees.ch/?p=71985 പാലക്കാട് കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പിന്നിൽ സ്വർണ്ണനിധി തട്ടിപ്പെന്ന് പോലീസ്.കാറിലെത്തിയ സംഘം മുതലമട സ്വദേശി കബീറിനെ ഇടിച്ചിടുകയായിരുന്നു.മൂന്ന് പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങി വരവേ മുതലമട സ്വദേശിയായ കബീറിനെ കാറിലെത്തിയ സംഘം ഇടിച്ചിടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോകാനയിരുന്നു പദ്ധതി. സ്വർണ്ണനിധി തരാമെന്ന് പറഞ്ഞ് മാങ്ങാവ്യാപാരിയായ കബീർ 38 ലക്ഷം രൂപ വാങ്ങിയിരുന്നതായാണ് പ്രതികൾ നൽകിയ മൊഴി.

സ്വർണവും പണവും കിട്ടാതായതോടെ കബീറിനെ തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിടുകയായിരുന്നു. നേരത്തെ കൊല്ലങ്കോടെത്തി കബീറിനെ നീരീക്ഷിച്ച സംഘം കൃത്യം നടപ്പാക്കുകയായിരുന്നു. മാമ്പളളത്ത് വെച്ച് കബീറിന്റെ സ്‌കൂട്ടറിൽ ഇടിച്ച മധുര സ്വദേശികൾ വാഹനാപകടമെന്ന പ്രതീതിയുണ്ടാക്കി ആശുപത്രിയിൽ എത്തിക്കാനെന്ന വ്യാജേന കാറിൽ കയറ്റവേ നാട്ടുകാർക്ക് സംശയം തോന്നിയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് മീനാക്ഷിപുരം പൊലീസ് കാറിനെ പിന്തുടർന്ന് കബീറിനെ മോചിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്. കബീർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

]]>