khushboo – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 05:10:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png khushboo – malayalees.ch https://malayalees.ch 32 32 ‘അയോധ്യ രാമക്ഷേത്രം മതവ്യത്യാസമില്ലാതെ ഏവർക്കുമുള്ളത്, ഈ സമയം മുസ്ലീങ്ങൾ ഭജന വായിക്കുന്നു’: ഖുശ്ബു സുന്ദർ https://malayalees.ch/ayodhya-ram-temple-for-everyone-khushbu/ Mon, 22 Jan 2024 05:10:31 +0000 https://malayalees.ch/?p=95062 അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനായി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവൻ ആഘോഷത്തിന്റെ നിറവിൽ എത്തിച്ചിരിക്കുന്നു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ആദികേശവ പെരുമാൾ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം എഎൻഐയോട് പ്രതികരിക്കുകയായിരുന്നു ഖുശ്‌ബു.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവൻ ആഘോഷത്തിന്റെ നിറവിൽ എത്തിച്ചിരിക്കുന്നു. അയോധ്യ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരുമെന്നും അവർ പറഞ്ഞു.“മുസ്ലിങ്ങൾ ഭജനകൾ വായിക്കുന്നു, പെയിന്റിംഗുകൾ ചെയ്യുകയും ഭജനകൾ പാടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുണ്ട്.

ഇതെല്ലം രാജ്യത്തെ ഒരുമയിലേക്ക് നയിക്കുന്നു. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്,” അവർ കൂട്ടിച്ചേർത്തു. നേരത്തെ, തമിഴ്‌നാട് ഗവർണർ ആർ. എൻ. രവി തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തിരുന്നു.

]]>
മുസ്‍ലിമായതിനാല്‍ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി: തന്നെ ഭീഷണിപ്പെടുത്തുന്നയാളുടെ പേര് പുറത്തുവിട്ട് ഖുശ്ബു https://malayalees.ch/actress-khushboo-got-rape-threatening-call/ Thu, 06 Aug 2020 09:47:48 +0000 https://malayalees.ch/?p=29731 ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം പറയണമെന്നും ഖുശ്ബു പറഞ്ഞു.

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഭീഷണി മുഴക്കിയ ആളുടെ പേര് വിവരങ്ങളും ഖുശ്ബു പുറത്തുവിട്ടിട്ടുണ്ട്.

മുസ്‍ലീമായതിനാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്നാണ് ഫോണില്‍ വിളിച്ചയാളുടെ ഭീഷണി. കൊൽക്കത്തയിൽ നിന്നുള്ള ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് കാണിച്ചതെന്നും ഖുശ്ബു പറഞ്ഞു. വിളിച്ച ആളുടെ ഫോൺ നമ്പർ ഖുശ്ബു പുറത്തുവിട്ടു. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം പറയണമെന്നും ഖുശ്ബു പറഞ്ഞു. കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഖുശ്ബുവിന്‍റെ ട്വീറ്റ്.

സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനൽജി ഇടപെടണമെന്ന് പറഞ്ഞ ഖുശ്ബു പൊലീസ് അന്വേഷണം വേണമെന്നും പറഞ്ഞു. തനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിക്കുന്നു.

ബാലതാരമായി എത്തി, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സജീവ സാന്നിധ്യമായ താരമാണ് ഖുശ്ബു. മഹാരാഷ്ട്രയിലെ ഒരു മുസ്‍ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത് നടനും സംവിധായകനും നിര്‍മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ്.

]]>