khalisthan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Sep 2023 04:38:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png khalisthan – malayalees.ch https://malayalees.ch 32 32 ‘ഖാലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ പങ്കില്ല’; കാനഡയ്‌ക്കെതിരെ ഇന്ത്യ https://malayalees.ch/india-has-no-role-in-the-killing-of-the-khalistan-leader-in-canada-says-ministry-of-external-affairs/ Tue, 19 Sep 2023 04:37:54 +0000 https://malayalees.ch/?p=87967 നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയ്‌ക്കെതിരെ ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കാനഡയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഖലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം.

ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ കാനഡയുടെ അസംബന്ധമായ പ്രസ്തവനയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും ഇക്കാര്യം നിഷേധിച്ചതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിയമവാഴ്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നത് ആദ്യമല്ലെന്നും പലതവണ ഖലിസ്ഥാന്‍ ഭീകരവാദികളടക്കം ഉള്ളവര്‍ക്ക് സഹായം നല്‍കുന്നതിനെതിരെ നിലപാട് ഇന്ത്യ വ്യക്തമാക്കിയരുന്നു. എന്നാല്‍ കാനഡ ഇവരെ പിന്തുണക്കുന്ന നിലപാട് തുടരുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ വധിക്കാന്‍ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടു പേരെത്തി ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

]]>
സിഡ്‌നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; സംഭവം മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ https://malayalees.ch/hindu-temple-in-sydney-vandalised-ahead-of-pm-modis-australia-visit/ Fri, 05 May 2023 11:00:59 +0000 https://malayalees.ch/?p=80774 ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്‌നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ ആക്രമണം.(Hindu Temple In Sydney Vandalised Ahead Of PM Modi’s Australia Visit)

വെള്ളിയാഴ്ച പുലർച്ചെ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര കവാടത്തിൽ പതാക സ്ഥാപിച്ച ഖാലിസ്ഥാൻ അനുകൂലികൾ, മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്.

സംഭവം അറിഞ്ഞയുടൻ പാരമറ്റയിലെ പാർലമെന്റ് അംഗം ആൻഡ്രൂ ചാൾട്ടൺ ക്ഷേത്രത്തിലെത്തി. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ദുഃഖമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ കംബർലാൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചതായി NSW പൊലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മുമ്പും ഓസ്‌ട്രേലിയയിൽ ക്ഷേത്രങ്ങൾ നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ വർഷം ആദ്യം മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളും ബ്രിസ്‌ബേനിലെ രണ്ട് ക്ഷേത്രങ്ങളും ഖാലിസ്ഥാൻ അനുകൂലികൾ തകർത്തിരുന്നു. മെയ് 24 ന് ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി സിഡ്‌നി സന്ദർശിക്കും.

]]>