KGMOA – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Jun 2022 04:12:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KGMOA – malayalees.ch https://malayalees.ch 32 32 കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ; പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ https://malayalees.ch/kgmoa-on-suspension-of-kuthiravattam-mental-health-center-superintendent/ Sat, 04 Jun 2022 04:11:49 +0000 https://malayalees.ch/?p=62869 കോഴിക്കോട് കുതിരവട്ടം ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ. കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിൽ ഇന്നലെ ആരംഭിച്ച ഒപി ബഹിഷ്കരണം സസ്പെൻഷൻ പിൻവലിക്കുന്നതു വരെ തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെജിഎംഒഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിലേക്ക് ധർണ നടത്തും.

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി ഒ പി ബഹിഷ്കരിക്കാനും ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഡോക്ടർമാരും കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുമാണ് നീക്കം. അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽ നിന്നാണ് ഡോക്ടർമാർ വിട്ടു നിൽക്കുക. സർക്കാർ തീരുമാനം വയ്കുകയാണെങ്കിൽ സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

]]>
കെജിഎംഒഎയുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍; രോഗീപരിചരണം മുടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ https://malayalees.ch/kgmoa-strike-salary-allowance-issue-govt-doctors/ Wed, 08 Dec 2021 04:10:40 +0000 https://malayalees.ch/?p=53637 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു

കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും.

വിഷയത്തില്‍ ഒക്ടോബര്‍ നാലുമുതല്‍ നിസഹകരണ സമരം ഡോക്ടേഴ്സ് ആരംഭിച്ചിരുന്നു. നവംബര്‍ മാസം മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രത്യക്ഷസമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്നും അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സമരം പുനരാരംഭിക്കാന്‍ കെജിഎംഒഎ തീരുമാനിച്ചത്.

]]>
തിരുവോണ നാളിൽ കൊവിഡ് വാക്‌സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ https://malayalees.ch/onam-restriction-for-vaccination-needs-kgmoa/ Thu, 19 Aug 2021 13:00:15 +0000 https://malayalees.ch/?p=48359 ഓണ ദിവസങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ. ജീവനക്കാർ കൂടുതലുള്ള ആശുപത്രികളിലായി വാക്‌സിനേഷൻ പരിമിതപ്പെടുത്തണം. തിരുവോണ നാളിൽ വാക്‌സിനേഷൻ ഒഴിവാക്കണമെന്ന നിദേശമാണ് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനിവാര്യമെന്നും കെ.ജി.എം.ഒ.എ.

കഴിഞ്ഞ 20 മാസത്തിലധികമായികൊവിഡ് പ്രധിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അക്ഷീണം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആവശ്യമായ വിശ്രമം അനിവാര്യമാണ്. കൊവിഡ് വാക്സിനേഷന്‍ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍, രോഗികളുടെ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രധിരോധ കുത്തിവെപ്പുകള്‍ എന്നിവക്ക് ഭംഗം വരാതെ വാക്സിനേഷന് വേണ്ടി പ്രത്യേകം സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവണമെന്ന് കെ.ജി.എം.ഒ.എ. പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന്‍, ജനറല്‍ സെക്രടറി ഡോ. ടി എന്‍ സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

]]>
ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ.ജി.എം.ഒ.എ സമരരംഗത്തേക്ക് https://malayalees.ch/kgmoa-warns-of-intense-protest/ Fri, 18 Sep 2020 04:24:37 +0000 https://malayalees.ch/?p=31972 ഈ മഹാമാരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാർത്ഥമായും വിശ്രമരഹിതമായും ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ സേവനത്തെ തൃണവത്ഗണിച്ചു കൊണ്ട് ഒരു മാസത്തെ ശമ്പളം സർക്കാർ തടഞ്ഞുവക്കുകയുണ്ടായി

നമ്മുടെ സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിൻറെ മൂർധന്യാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ജനുവരി മുതൽ കഴിഞ്ഞ ഒൻപത് മാസക്കാലമായി ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ സർക്കാർ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകൾ ജോലി ചെയ്തുവരുന്നത്.

ഈ മഹാമാരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാർത്ഥമായും വിശ്രമരഹിതമായും ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ സേവനത്തെ തൃണവത്ഗണിച്ചു കൊണ്ട് ഒരു മാസത്തെ ശമ്പളം സർക്കാർ തടഞ്ഞുവക്കുകയുണ്ടായി. പ്രസ്തുത തീരുമാനം തിരുത്തണമെന്ന കെ ജി എം ഒ എ യുടെ നിരന്തരമായ അഭ്യർത്ഥന സർക്കാർ അംഗീകരിച്ചില്ല എന്നു മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സംഘടനയുമായി നടത്തിയ ചർച്ചയിലും അനുഭാവപൂർണമായ നിലപാട് നിർഭാഗ്യവശാൽ സർക്കാർ ഭാഗത്തു നിന്നുണ്ടായില്ല. പ്രതിഷേധ സൂചകമായി ഡോക്ടേഴ്സ് ദിനത്തിൽ അധികം ജോലി ചെയ്തു കൊണ്ട് നടത്തിയ സഹനസമരത്തിനും സർക്കാർ നിലപാട് തിരുത്താൻ സാധിച്ചില്ല.

ശമ്പളം തടഞ്ഞുവക്കുന്നത് അവസാനിച്ചു എന്നും മാറ്റിവച്ച ശമ്പളം തിരികെ ലഭിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ആറു മാസത്തേക്കു കൂടെ ശമ്പളം പിടിക്കൽ തുടരുമെന്ന മന്ത്രിസഭ തീരുമാനം വരുന്നത്. നമ്മുടെ രാജ്യത്ത് തന്നെ വിവിധ സംസ്ഥാനങ്ങളിലും ലോകത്താകമാനം പൊതുവിലും ആരോഗ്യ പ്രവർത്തകൾക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി അവരുടെ സേവനം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോളാണ് നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധകരമാണ്. ഡോക്ടർമാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധി ഉണ്ടായിട്ടും, സംസ്ഥാന സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാവാത്തത് നിർഭാഗ്യകരമാണ്.

തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ജീവനും ആരോഗ്യവും തൃണവൽഗണിച്ചു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളം തടഞ്ഞുവക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെടുന്നു. ജീവനക്കാരിൽ നിന്നും പിടിച്ചെടുത്ത ശബളം ഉടൻ വിതരണം ചെയ്യുകയും വേണം. ഇതോടൊപ്പം അനുവദനീയമായ അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുണമെന്നും ആവശ്യപ്പെടുന്നു.

ന്യായമായ ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക്ക് സംഘടന നിർബന്ധിതമാകുമെന്ന് അറിയിക്കുന്നു.

]]>
ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തം: കെ.ജി.എം.ഒ.എ https://malayalees.ch/kgmoa-letter-to-chief-minister/ Thu, 16 Jul 2020 12:54:35 +0000 https://malayalees.ch/?p=28616 രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം

കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം

കത്തിലുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

പ്രാഥമിക തലത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, അവരില്‍ രോഗമുള്ളവര്‍ ഉണ്ടെങ്കില്‍ പരിശോധനാകേന്ദ്രത്തിലേക്ക് അയക്കുക, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ വന്നാല്‍ അത് കണ്ടെത്തി അവരെ പരിശോധനയ്ക്ക് അയക്കുക, പരിശോധനക്ക് അയക്കേണ്ടവര്‍ക്ക് വാഹനം ഏര്‍പ്പെടുത്തുക, നിര്‍ദ്ദേശം ലഭിക്കുന്ന മുറക്ക് സ്രവ പരിശോധനയും ആന്റിജന്‍ പരിശോധനയും നടത്തുക, ബോധവല്‍ക്കരണവും ട്രെയിനിംഗുകളും നടത്തുക, ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, അതിഥി തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളുടെ സന്ദര്‍ശനം, കൊറോണ പരിപാലന കേന്ദ്രങ്ങളുടെ മേല്‍നോട്ടം, വിവിധ തലങ്ങളിലെ മീറ്റിംഗുകള്‍, റിപ്പോര്‍ട്ടിംഗ്, മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും മറ്റു ആവശ്യസംവിധാനങ്ങളും സജ്ജീകരിക്കണം

ഇന്നത്തെ സാഹചര്യത്തില്‍ പ്രാഥമിക തലത്തിലുള്ള ഒരു ആശുപത്രിയിലെ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ മുഴുവന്‍ സമയവും പൂര്‍ണമായും വിനിയോഗിച്ചാല്‍ പോലും ഈ ജോലികള്‍ സമയത്തിനു ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനങ്ങളില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ അതിന്‍റെ മുഴുവന്‍ പ്രവര്‍ത്തനവും നിലച്ചുപോകാതിരിക്കാന്‍ ലെയറിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആയതുകൊണ്ട് പ്രാഥമിക തലത്തിലുള്ള സ്ഥാപനങ്ങള്‍ എല്ലാം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ശക്തീകരിക്കേണ്ടതുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍മാരെ പതിവ് ഓപിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയാണെങ്കില്‍ ആ ഡോക്ടര്‍ക്ക്‌ കൊറോണ പ്രതിരോധം കാര്യക്ഷമമായി നടപ്പാക്കാനാവും. അതിനു മതിയാകുന്ന തരത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കൂ. ഒപ്പം കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ വൈകുന്നേരഓപി കൂടി ഒഴിവാക്കിയാല്‍ മാനവവിഭവശേഷി ലാഭിക്കാനാകും.

കേരളത്തിലെ കോവിഡ് ചികിത്സ ഇന്ന് ഏറെക്കുറെ പൂര്‍ണ്ണമായും ആരോഗ്യ വകുപ്പ് ജീവനക്കാരാണ് നടത്തുന്നത്. ആകെ പോസിറ്റീവായ ഒന്‍പതിനായിരത്തോളം രോഗികളില്‍ എഴായിരത്തില്‍പരം രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രി കളിലാണ് ചികിത്സിച്ചത്. രോഗബാധ വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും , മാനവ വിഭവ ശേഷിയുടെ കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും കാണുന്നില്ല.

കേരള സര്‍ക്കാര്‍ ഈയിടയ്ക്ക് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടു പ്രകാരം 42% രോഗികളും ഒരു രോഗലക്ഷണവും കാണിക്കുന്നില്ല. 31% പേര്‍ ചെറിയ അസ്വസ്ഥതകള്‍ മാത്രമുള്ള കാറ്റഗറി Aയില്‍പെടുന്നവരാണ്. ഇത്തരം രോഗികളെ പാര്‍പ്പിക്കാന്‍ ഓരോ പഞ്ചായത്തിലും സി എഫ് എല്‍ ടി സീകള്‍ സ്ഥാപിക്കാനുള്ള നടപടികളിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പുതുതായി സ്ഥാപിക്കുന്ന ഓരോ ചികിത്സാ കേന്ദ്രത്തിലും പുതുതായി ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ രോഗീപരിചരണം അവതാളത്തിലാകാന്‍ ഇടയുണ്ട്.

കേരളത്തില്‍ ഇന്ന് പ്രതിദിനം പതിനയ്യായിരത്തിനു മുകളില്‍ സ്രവപരിശോധനകള്‍ നടത്തേണ്ടി വരുന്നുണ്ട്. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു ഏതൊരു പരിശീലനം ലഭിച്ച ആരോഗ്യ ജീവനക്കാരനും സ്രവം ശേഖരിക്കാം. എന്നാല്‍ നമ്മുടെ സ്ഥാപനങ്ങളില്‍ ഒട്ടുമിക്ക ഇടങ്ങളിലും ഡോക്ടര്‍മാര്‍ നേരിട്ടാണ് സ്രവം ശേഖരിക്കുന്നത്. തിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റു ആരോഗ്യ ജീവനക്കാരെയും കൂടി ഇതിനായി വിനിയോഗിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

നിരവധി ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ ജീവനക്കാര്‍ക്കും കോവിഡ് ബാധ ഉണ്ടാവുന്ന സാഹചര്യത്തില്‍ ആരോഗ്യ ജീവനക്കാരെ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. പൊതുജനവുമായി അടുത്ത് ഇടപഴകുന്ന ഇവര്‍ക്ക് രോഗബാധയുണ്ടായാല്‍ ആശുപത്രികൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറുകയും അത് സമൂഹത്തിൽ തീവ്രരോഗവ്യാപനം ഉണ്ടാക്കുകയും ചെയ്യും. ഇപ്രകാരം പരിശോധനക്ക് വിധേയരാകുന്ന ആരോഗ്യ ജീവനക്കാരുടെ പരിശോധന ഫലം എത്രയും പെട്ടെന്ന് ലഭ്യമാകേണ്ടത് അത്യാവശ്യമാണ്. ഇതിനായി പരിശോധന ചെയ്യുന്ന ലാബില്‍ ആരോഗ്യ ജീവനക്കാരുടെ സാമ്പിളുകള്‍ക്ക് പ്രാധാന്യം നല്കാന്‍ നിര്‍ദ്ദേശിക്കണം. കോവിഡേതിര ആശുപത്രികളിൽ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം വരുന്നതുവരെ അവരെ രോഗീപരിചരണത്തില്‍ നിന്നും മാറ്റി നിർത്തുകയും വേണം.

ലോകാരോഗ്യസംഘടന ഉള്‍പെടെയുള്ള ആരോഗ്യ വിദഗ്ദ്ധര്‍ കൊറോണ വൈറസിന്റെ വായുജന്യത (aerosol transmission) അംഗീകരിച്ച സാഹചര്യത്തില്‍ രോഗീപരിചരണം നടത്തുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും N 95 മാസ്കുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

പല ആരോഗ്യ സ്ഥാപനങ്ങളിലും ഡോക്ടർമാരടക്കമുള്ള എല്ലാ ആരോഗ്യ ദാതാക്കളും ഒരുമിച്ചു ജോലി ചെയ്യുന്നതിനാല്‍ തമ്മിലും കോവിഡ് സാധ്യതയുള്ള രോഗികളുമായും അടുത്ത് ഇടപഴകുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു ആശുപത്രിയിലെ ഒരു ആരോഗ്യ ജീവനക്കാരന് രോഗം പിടിപെട്ടാല്‍ ആ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും ക്വാറന്റൈനില്‍ പോകുവാനും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുവാനും ഇടവരുന്നു. കൂടാതെ, വലിയതോതിലുള്ള രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നു. ആയതിനാല്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ നിലനിർത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലെയറിംഗ് സംവിധാനം നിര്‍ബന്ധമാക്കണം. കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

]]>