KFON – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Aug 2023 08:21:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KFON – malayalees.ch https://malayalees.ch 32 32 കെ ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്ആര്‍ഐടിക്ക് അലംഭാവം; വിശദീകരണം തേടി എ ജി https://malayalees.ch/srit-failure-in-implementation-of-k-phone-project/ Mon, 21 Aug 2023 08:21:18 +0000 https://malayalees.ch/?p=86524 കെ ഫോണ്‍ പദ്ധതി നടത്തിപ്പിലെ എസ്ആര്‍ഐടിയുടെ അലംഭാവം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ കെ ഫോണിനോട് വിശദീകരണം തേടി. എസ്ആര്‍ഐടി വന്‍വീഴച വരുത്തിയെന്നും പദ്ധതിയുടെ കാലതാമസത്തിനു കാരണമിതാണെന്നും കത്തില്‍ വിവരിക്കുന്നു. 2022 ഡിസംബര്‍ വരെയുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടില്ല.

പ്രതീക്ഷിച്ച വേഗത്തില്‍ കെഫോണ്‍ പദ്ധതി ലക്ഷ്യം കൈവരിക്കാതിരുന്നതിന് പ്രധാന കാരണം എസ്ആര്‍ഐടിയുടെ വീഴ്ചയാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. വീഴ്ചകള്‍ വിശദീകരിക്കുന്ന കത്തും പുറത്തുവന്നു. 2023 ജനുവരി 18ന് ഭാരത് ഇലക്ട്രോണിക്സും എസ്ആര്‍ഐടിയും നടത്തിയ യോഗത്തിലെ പരാമര്‍ശങ്ങളും കത്തിലുണ്ട്. 2022 ഡിസംബര്‍ ആകുമ്പോഴേക്കും പദ്ധതികള്‍ ഏതൊക്കെ പൂര്‍ത്തീകരിക്കണമെന്ന് കെഫോണ്‍ ടാര്‍ഗറ്റ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതു പൂര്‍ത്തീകരിക്കാന്‍ എസ്ആര്‍ഐടിക്ക് കഴിഞ്ഞില്ല. ഇത് എസ്ആര്‍ഐടി സമ്മതിച്ചായും കത്തില്‍ വ്യക്തമാക്കുന്നു

യോഗത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ചില ഗുരുതര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആക്ഷന്‍ പ്ലാന്‍ വേണമന്ന് എസ്ആര്‍ഐടിയോട് ആവശ്യപ്പെട്ടിരുന്നു. ഉപകരാര്‍ നല്‍കിയ കമ്പനികളുടെ മേല്‍ എസ്ആര്‍ഐടിക്ക് നിയന്ത്രണമില്ലെന്നും ഭാരത് ഇലക്ട്രോണിക്സ് ചൂണ്ടിക്കാട്ടി. ഇതെല്ലാം എസ്ആര്‍ഐടിയും അംഗീകരിച്ചു. കെഫോണ്‍ പദ്ധതി വൈകാന്‍ കാരണം എസ്ആര്‍ഐടിയുടെ ഗുരുതര വീഴ്ച കാരണമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും എ.ജിയുടെ കത്തില്‍ പറയുന്നു.

]]>
സർക്കാരിന് 36 കോടിയുടെ നഷ്ടം; കെ-ഫോണിൽ വിശദീകരണം തേടി സി.എ.ജി https://malayalees.ch/cag-seeks-explanation-kerala-government-k-fon/ Sat, 19 Aug 2023 11:23:45 +0000 https://malayalees.ch/?p=86460 കെ.ഫോൺ പദ്ധതിയിൽ സി.എ.ജി വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി. പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിലൂടെ നഷ്ടം വന്നുവെന്നാണ് സി.എ ജിയുടെ നിഗമനം. സർക്കാരിന് 36 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് സി.എ.ജിയുടെ പരാമർശം.

കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. കെ ഫോൺ നടത്തിപ്പിന് ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം ചൂണ്ടിക്കാണിക്കുന്നത്. 1531 കോടിക്കായിരുന്നു ടെൻഡർ ഉറപ്പിച്ചത്.

എന്നാൽ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ സി.എ.ജി തീരുമാനിച്ചിരിക്കുന്നത്.

2013ലെ സ്‌റ്റോർ പർച്ചേസ് മാന്വൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്. പലിശ ഒഴിവാക്കി നൽകണമെങ്കിൽ കരാർ നൽകുന്നവരുടെ ഡയരക്ടർ ബോർഡിൽ ചർച്ചചെയ്യണം. എന്നാൽ, കെ-ഫോണിന്റെ കാര്യത്തിൽ അത്തരമൊരു ചർച്ചയുമില്ലാതെ പലിശരഹിതമായി മൊബിലൈസേഷൻ അഡ്വാൻസായി കരാർ തുകയുടെ പത്തു ശതമാനം പണം അനുവദിക്കുകയായിരുന്നു. ഇതുവഴി സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടമാണു വരുത്തിവച്ചിരിക്കുന്നതെന്നാണ് സി.എ.ജി കണ്ടെത്തൽ. ജൂൺ മാസത്തിലാണ് സി.എ.ജി ഇക്കാര്യത്തിൽ കെ.എസ്.ഐ.ടി.ഐ.എല്ലിനോാട് വിശദീകരണം തേടിയത്. സർക്കാർ എന്തു മറുപടി നൽകിയെന്ന കാര്യം വ്യക്തമല്ല.

]]>