KEROSENE – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Jul 2022 04:25:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KEROSENE – malayalees.ch https://malayalees.ch 32 32 മണ്ണെണ്ണ വില നൂറ് കടന്നു; മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടി https://malayalees.ch/kerosene-price-increases/ Mon, 04 Jul 2022 04:25:38 +0000 https://malayalees.ch/?p=64258 മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡിയുൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ പൊതുസ്ഥിതി ഇതാണ്. മീൻ പിടുത്തമാണ് ഏക ഉപജീവനമാർഗമെങ്കിലും പലരുമിപ്പോൾ കടലിൽ പോയിട്ട് നാളേറെയായി. തീവിലയ്ക്ക് മണ്ണെണ്ണ വാങ്ങി വേണം വള്ളം കടലിലിറക്കാൻ. ഒരു മാസം ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റർ എങ്കിലും മണ്ണെണ്ണ വേണം. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും വിലക്കയറ്റത്തിൽ വലഞ്ഞ് പകുതി ബോട്ടുകൾ മാത്രമേ ഇനി കടലിറക്കാനാകൂ എന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങി മുന്നോട്ട് പോകാനാകില്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നുണ്ട്. ഇന്ധനം വാങ്ങിയ ഇനത്തിൽ സിവിൽ സപ്ലൈസും മത്സ്യഫെഡും നൽകേണ്ട സബ്‌സിഡി യുടെ കുടിശ്ശിക ഇനിയും നൽകിയിട്ടില്ല.

മണ്ണെണ്ണയുടെ സബ്സിഡി കുടിശിക എന്ന് കിട്ടുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് ഒരു ട്രോളിങ് നിരോധനകാലം കൂടി വറുതിയേകി കടന്ന് പോകുന്നത്. അതിനിടയിലാണ് ഇരുട്ടടി യായി മണ്ണെണ്ണ യുടെ വിലക്കയറ്റവും. ജീവിതം കരക്കടുപ്പിക്കാൻ സർക്കാർ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട് തീരദേശ ജനത.

]]>
‘മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ല’; കരുതലുള്ള മണ്ണെണ്ണ മഞ്ഞ കാര്‍ഡുകാര്‍ക്ക് പഴയ വിലയ്ക്ക് നല്‍കുമെന്ന് ജി ആര്‍ അനില്‍ https://malayalees.ch/minister-g-r-anil-on-kerosene-distribution/ Fri, 08 Apr 2022 07:55:00 +0000 https://malayalees.ch/?p=59761 സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ലെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതോടെ മുന്‍പ് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലമുണ്ടായ സാഹചര്യം മറികടക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. മാത്രമല്ല മണ്ണെണ്ണ കമ്പനികളുമായി സംസാരിച്ച് കൂടുതല്‍ മണ്ണെണ്ണ വാങ്ങാനുള്ള സാധ്യത നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കരുതല്‍ ശേഖരത്തിലുള്ള മണ്ണെണ്ണ ഈ മാസം 16 വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് പഴയ വിലയായ 53 രൂപയ്ക്ക് തന്നെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണെണ്ണയുടെ വില വര്‍ധനവ് അസഹനീയമാണെന്നാണ് മന്ത്രി പറഞ്ഞത്. വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് പൂര്‍ണമായും വിട്ടുകൊടുക്കുന്ന കേന്ദ്രത്തിന്റെ നയമാണ് വില ഈ വിധം വര്‍ധിക്കാനുള്ള കാരണം. വിഹിതം കുറച്ചുകൊണ്ടുവരികയാണ് കേന്ദ്രത്തിന്റെ നയമെന്നും മന്ത്രി വിമര്‍ശിച്ചു.

മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം കൂടുതല്‍ മണ്ണണ്ണ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം നേരത്തെ നല്‍കാനും നിര്‍ദേശമുണ്ട്. എന്നാല്‍ വില ലിറ്ററിന് 81 രൂപയില്‍ കുറയില്ല. കേന്ദ്ര മന്ത്രാലയവും ഉന്നതതല ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാനത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുമെന്ന തീരുമാനം കൈകൊണ്ടത്.

]]>
മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതം; ഭക്ഷ്യ മന്ത്രി https://malayalees.ch/central-govt-reduced-the-allocation-for-kerosene-in-kerala-g-r-anil/ Tue, 05 Apr 2022 04:20:48 +0000 https://malayalees.ch/?p=59574 കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതമാണ്. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി മുരളിധരൻ ഇടപെടുകയാണ് വേണ്ടതെന്ന് ഭക്ഷ്യ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
മണ്ണെണ്ണ വില കുത്തന കൂടുകയും ചെയ്‌തു. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിച്ചു. 59 രൂപയായിരുന്നത് 81 രൂപയാണ് ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും.

]]>
മണ്ണെണ്ണയുടെ വില കൂട്ടി; ഒറ്റയടിക്ക് വർധിപ്പിച്ചത് 8 രൂപ https://malayalees.ch/increased-the-price-of-kerosene/ Tue, 02 Nov 2021 10:55:46 +0000 https://malayalees.ch/?p=51907 ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും.

ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ഗണനാ മുന്‍ഗണനേതര അങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരുക.

]]>