keraleeyam – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Nov 2023 10:09:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png keraleeyam – malayalees.ch https://malayalees.ch 32 32 ‘കേരളീയം’ ലോഗോ തയാറാക്കിയത് ഒറ്റരാത്രികൊണ്ട് ; പ്രതിഫലം വാങ്ങിയിട്ടില്ല ; ബോസ്കൃഷ്ണമാചാരി https://malayalees.ch/keraleeyam-logo-bose-krishnamachari-with-explanation/ Wed, 08 Nov 2023 10:09:03 +0000 https://malayalees.ch/?p=90778
‘കേരളീയം’ പരിപാടിയുടെ ലോഗോ തയാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ബോസ് കൃഷ്ണമാചാരി. പ്രതിഫലം കൈപറ്റാതെയാണ് ലോഗോ തയ്യാറാക്കിയതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

വാസ്തവം ഇതായിരിക്കെ വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ബോസ് കൃഷ്ണമാചാരി അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ….

നമസ്കാരം… കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയല്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.

എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

]]>
‘സംഘാടകരോട് ചോദിക്കൂ’, കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ https://malayalees.ch/governor-expressed-his-displeasure-at-not-being-invited-to-keraleeyam/ Wed, 01 Nov 2023 10:41:09 +0000 https://malayalees.ch/?p=90430 കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് ചോദിക്കണം. മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

പ്രൗഡഗംഭീരമായ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കേരളം ആര്‍ക്കും പിന്നിലല്ലെന്ന ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ മലയാളികള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളം ലോകത്തിന് ഒപ്പം സഞ്ചരിക്കുന്നു എന്ന യാഥാര്‍ഥ്യം ലോകത്തെ അറിയിക്കുക എന്നതാണ് കേരളീയത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം, കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണം; മുഖ്യമന്ത്രി https://malayalees.ch/pinarayi-vijayan-inaugurated-keralayam-2023-mela/ Wed, 01 Nov 2023 07:20:17 +0000 https://malayalees.ch/?p=90421 സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും. (Pinarayi Vijayan inaugurated keralayam 2023 mela)

കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണം.

കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നാം അത് തിരിച്ചറിയാറില്ലെന്നും ആ രീതി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പല കാര്യത്തിലും കേരളം മുന്നിലാണെന്ന കാര്യം ഉയർത്തിക്കാട്ടാൻ നമുക്ക് കഴിയണമെന്നും പറഞ്ഞു.

പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി. എംഎ യൂസഫലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും.

മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാർഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

]]>