keralam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:44:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png keralam – malayalees.ch https://malayalees.ch 32 32 ‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ https://malayalees.ch/nirmala-sitharaman-praised-keralam/ Sat, 16 Dec 2023 08:27:22 +0000 https://malayalees.ch/?p=92987 കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

]]>
ഹൈഡല്‍ ടൂറിസം പദ്ധതികളില്‍ അഴിമതി; എം.എം മണിക്കെതിരെ കോണ്‍ഗ്രസ് https://malayalees.ch/allegation-against-mm-mani/ Fri, 15 Nov 2019 11:22:26 +0000 https://malayalees.ch/?p=19005 ഹൈഡല്‍ ടൂറിസം പദ്ധതികളുടെ മറവില്‍ മന്ത്രി എംഎം മണിയും ബന്ധുക്കളും കോടികളുട അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്ത്രിയുടെ ബന്ധുക്കള്‍ക്കും കെ.എസ്.ഇ.ബിയിലെ മുന്‍ ഉദ്യോഗസ്ഥർക്കുമാണ് പദ്ധതികള്‍ കൊണ്ട് ലാഭമുണ്ടായതെന്നാണ് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അഴിമതി രേഖകളില്‍ വ്യക്തമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

പൊന്‍മുടി, മാട്ടുപ്പെട്ടി, മൂന്നാർ, ആനയിറങ്കല്‍, കല്ലാർകുട്ടി, ചെങ്കുളം, ബാണാസുരാ സാഗർ എന്നിവിടങ്ങളിലെ ഹൈഡല് ടൂറിസം സെന്‍ററുകളുടെ നടത്തിപ്പിലും ടെന്‍ഡർ നടപടികളിലുമാണ് മന്ത്രി എം.എം മണിയും ബന്ധുക്കളും മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ബിനാമികളും വ്യാപക അഴിമതി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊന്‍മുടിയില് എം.എം മണിയുടെ മരുമകന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കിന് 21 ഏക്കർ റവന്യു ഭൂമി നല്‍കിയതിന് പുറമെ മറ്റ് ഹൈഡല് ടൂറിസം പദ്ധതികളിലും അഴിമതിയുണ്ടെന്നാണ് ആരോപണം. മൂന്നാർ ഹൈഡല് പാർക്കിനായി കരാർ ലഭിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശി അധ്യക്ഷനായ ബാങ്കിനാണ്. ആനയിറങ്കലില് മള്‍ട്ടി ഡയമെന്‍ഷന്‍ തിയറ്റർ സ്ഥാപിക്കാന്‍ കരാർ നല്‍കിയത് സ്പർശം ചാരിറ്റബിള് ട്രസ്റ്റ് എന്ന കടലാസ് സംഘടനയ്ക്കാണ്. മാട്ടുപ്പെട്ടിയിലെ റോപ് വേ കരാർ ലഭിച്ച സൊസൈറ്റിയും, കല്ലാർകുട്ടിയിലെ പദ്ധതി നടത്തിപ്പിന് ടെന്‍ഡറിയില്‍ പങ്കെടുത്ത സൊസൈറ്റിക്കും ഓഫീസ് പോലും ഇല്ലാത്തവയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഹൈഡല്‍ ടൂറിസം ചെയർമാന്‍ എന്ന നിലയില് മന്ത്രി എം.എം മണി കുടുംബാംഗങ്ങള്‍ക്കും, മുന്‍ ഡയറക്ടർ കെ.ജെ ജോസ് ബിനാമികള്‍ക്കും പദ്ധതികള്‍ തീറെഴുതി നല്‍കിയതായാണ് കോണ്‍ഗ്രസ് ആരോപണം. വിവരാവകാശ രേഖയുടെ പരിധിയില്‍ ഹൈഡല്‍ടൂറിസം പദ്ധതികളെ കൊണ്ടുവരാത്തത് അഴിമതിക്ക് കളമൊരുക്കാനാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

]]>
പത്ത് രൂപയ്ക്ക് നഗരം ചുറ്റി കറങ്ങാം; 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; വരുന്നു കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സര്‍വീസ് https://malayalees.ch/pathrupaykknagaramchutikarangam15kilomeetarvaresancharikkamvarunnukeesaardisiyudeotananayamsarvees-newsid-147568218/ Fri, 15 Nov 2019 04:54:03 +0000 https://malayalees.ch/?p=18955 പാലക്കാട്: വെറും പത്തു രൂപ കൊണ്ട് ഇനി പാലക്കാട് നഗരമാകെ ചുറ്റി കറങ്ങാം. കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി ഈ ഓഫര്‍ തുടങ്ങിവെയ്ക്കുന്നത്. 10 രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലക്കാട് ഡിപ്പോയില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്.

നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തീയ്യേറ്റര്‍ തുടങ്ങി പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് വിവരം.

ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇത്തരത്തില്‍ 3 ബസുകള്‍ ഡിപ്പോയിലുണ്ട്. ബസിനു പ്രത്യേക നിറം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കു കണ്‍സഷന്‍ നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി ഉബൈദ് അറിയിച്ചു. ജില്ലാ ആശുപത്രിയേയും പാലക്കാട് മെഡിക്കല്‍ കോളേജിനേയും ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് ആരംഭിക്കാനും നീക്കമുണ്ട്

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു നഗരത്തിലെ പ്രധാന ഇടങ്ങള്‍ വഴി പാലക്കാട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ അവസാനിക്കുന്ന രീതിയിലാണ് ആദ്യ സര്‍വീസ് ഒരുക്കിയിട്ടുള്ളത്. പ്രായമായവര്‍, രോഗികള്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ തുടങ്ങി അവശത അനുഭവിക്കുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കും സര്‍വീസ് ഗുണം ചെയ്യും. പദ്ധതി വിജയം കണ്ടാല്‍ ജില്ലയിലെ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും തുടര്‍ന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കും.
ബസിനു റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കേണ്ടതുള്ളതിനാല്‍ റെയില്‍വേയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതര്‍.

]]>
വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് കുമ്മനം https://malayalees.ch/kummanam-on-sabarimala-verdict/ Thu, 14 Nov 2019 08:45:19 +0000 https://malayalees.ch/?p=18928 വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കുമ്മനം രാജശേഖരന്‍. വിധിയില്‍ സംസ്ഥാന സർക്കാർ കൈകടത്തരുത്. പുനഃപരിശോധന വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും കുമ്മനം പറഞ്ഞു.

സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ലെന്നത് സാങ്കേതികം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു‍. വിധി അയ്യപ്പ വിശ്വാസികളുടെ വിജയമാണ്. അരാജകവാദികളെയും നിരീശ്വര വാദികളെയും കയറ്റാൻ സർക്കാർ ശ്രമിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

]]>