Kerala – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 12:11:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala – malayalees.ch https://malayalees.ch 32 32 അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും,സർക്കാർ ജോലിയും നൽകണം; രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-demand-50-lakh-compensation-for-ajeesh/ Sat, 10 Feb 2024 12:10:53 +0000 https://malayalees.ch/?p=96209 മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്പോമോത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്. സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നത്.

വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ചയാണ് വിലപ്പെട്ട ഒരുജീവൻ കൂടി നഷടപ്പെടാൻ കാരണം. ആന ജീവനെടുത്ത അജീഷിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതോടൊപ്പം കൂടുംബത്തിൽ ഒരംഗത്തിന് സർക്കാർ ജോലി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

]]>
‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി https://malayalees.ch/suresh-gopi-wedding-anniversary-wishes-to-wife-2/ Sat, 10 Feb 2024 04:35:44 +0000 https://malayalees.ch/?p=96184 ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.

ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.

1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ.

]]>
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം; രാമക്ഷേത്ര ഉദ്ഘാടന ദിനത്തില്‍ ഭരണഘടന ആമുഖം പങ്കുവെച്ച് താരങ്ങൾ https://malayalees.ch/parvathy-thiruvoth-rima-kallingal-shared-preamble-of-constitution/ Mon, 22 Jan 2024 12:02:09 +0000 https://malayalees.ch/?p=95106 അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് പ്രമുഖ താരങ്ങള്‍.നടിമാരായ റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, രശ്മി സതീഷ്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവരാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

‘ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്യുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി രൂപീകരിക്കാനും അതിലെ എല്ലാ പൗരന്മാർക്കും സുരക്ഷിതമാക്കാനും ഇന്ത്യൻ ജനതയായ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തു,’ തുടങ്ങുന്ന ഭരണഘടനാ ആമുഖമാണ് പങ്കുവെച്ചത്.

നീതി. സ്വാതന്ത്ര്യം. സമത്വം. സാഹോദര്യം എന്നാണ് പോസ്റ്റ് പങ്കുവെച്ച റിമ കുറിച്ചത്. നമ്മുടെ ഇന്ത്യ എന്നാണു പാര്‍വതി കുറിച്ചത്. ഇന്ത്യ, പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നാണു ആഷിഖ് അബു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിൻ്റെ പരിപാടിയായി ആഘോഷിക്കുന്നു. ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്. ഒരു രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഇന്ത്യയുടെ സ്വത്വമാണിത്. വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. ഓരോ പൗരനും ഭരണഘടനാ സ്വാതന്ത്ര്യം തുല്യമായി അനുഭവിക്കണം. മത വിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.

ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മതം വലുതും മറ്റൊന്ന് ചെറുതും എന്ന് പറയാൻ കഴിയില്ല. ഇന്ത്യൻ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്നതാണ് എന്ന് ജവഹർലാൽ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരമ്പര്യം നമ്മുടെ ചരിത്രത്തിലുണ്ടെന്നും എന്നാൽ ഇപ്പോൾ മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്ന രേഖ കുറഞ്ഞു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇത് അസ്വസ്ഥത സൃഷ്ടിക്കും. ഒരു മതപരമായ ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിൻ്റെ പരിപാടിയായി ആഘോഷിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് ക്ഷണം ലഭിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവർ എന്ന നിലയിൽ തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കണം. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

]]>
റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് ; തടഞ്ഞത് വാളയാറിൽ വച്ച് https://malayalees.ch/robin-bus-restart-service-from-valayar/ Tue, 26 Dec 2023 10:30:53 +0000 https://malayalees.ch/?p=93532 റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു.

പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു. ഒരു മാസത്തിനു ശേഷമാണ് റോബിൻ ബസ് നിരത്തിലിറങ്ങുന്നത്. യാത്രക്കാരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്താണോ യാത്ര ചെയ്യുന്നതെന്ന് അറിയാനായിരുന്നു പരിശോധന. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചു. എല്ലാം നിയമപരമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.

നിയമലംഘനം ഉണ്ടായാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അടുത്ത മാസം അന്തിമ വിധിയുണ്ടാകും.

]]>
‘മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇത്രയും അത്‌ലെറ്റുകളുണ്ടായത്’; അഞ്ജു ബോബി ജോര്‍ജ് https://malayalees.ch/anju-boby-george-praises-narendra-modi/ Tue, 26 Dec 2023 10:28:44 +0000 https://malayalees.ch/?p=93528 കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അഞ്ജു മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചത്.(Anju Boby George Praises Narendra Modi)

മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇപ്പോൾ ഇത്രയും അത്‌ലെറ്റുകളുണ്ടായത്. ഇപ്പോഴത്തെ താരങ്ങളെ കാണുമ്പോൾ അസൂയയാണ്. താനൊരു തെറ്റായ കാലത്താണു കളിച്ചതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.

ഇപ്പോഴത്തെ കായികതാരങ്ങളെ ആലോചിച്ച് അസൂയയാണ്. ഞാൻ കളിച്ചതൊരു തെറ്റായ കാലത്തായിരുന്നു. 25 വർഷത്തോളം ഞാൻ കായികരംഗത്തുണ്ടായിരുന്നു. അന്നും ഇന്നും നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ കാണാനാകുന്നുണ്ട്.

20 വർഷം മുൻപ് ഞാൻ ഇന്ത്യയ്ക്ക് ആദ്യ അന്താരാഷ്ട്ര മെഡൽ സമ്മാനിക്കുമ്പോൾ എന്റെ വകുപ്പ് പോലും എനിക്ക് സ്ഥാനക്കയറ്റം തരാൻ ഒരുക്കമായിരുന്നില്ല. എന്നാൽ, നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ അതിലൊക്കെ മാറ്റങ്ങൾ കാണുന്നു.

സ്ത്രീശാക്തീകരണം ഇപ്പോൾ വെറും വാക്കോ വർത്തമാനമോ അല്ല. മുഴുവൻ ഇന്ത്യൻ പെൺകുട്ടികളും സ്വപ്‌നം കാണുകയാണിപ്പോൾ. അതൊരിക്കൽ യാഥാർത്ഥ്യമാകുമെന്ന് അവർക്ക് അറിയാം.

2036ലെ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാൻ രാജ്യം ഒരുക്കമാണെന്നു താങ്കൾ പ്രഖ്യാപിച്ചത് ഒരു സ്വപ്‌നസാഫല്യം പോലെയാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നമ്മൾ ആരംഭിച്ചുകഴിഞ്ഞുവെന്നും അഞ്ജു ബോബി ജോർജ് കൂട്ടിച്ചേർത്തു.

]]>
ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം; ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും https://malayalees.ch/mohanlal-into-guest-list-for-ram-temple-inauguration-2/ Tue, 26 Dec 2023 07:41:02 +0000 https://malayalees.ch/?p=93520 അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.(Mohanlal Into Guest List for Ram Temple Inauguration)

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്.

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങൾക്ക് ക്ഷണമുണ്ട്. ബോളിവുഡിലെ അമിതാഭ് ബച്ചൻ മുതൽ രജനികാന്ത് വരെ പട്ടികയിലുണ്ട്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നടൻ മോഹൻലാൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്.

ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, മോഹൻലാൽ, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങൾക്ക് മുൻപേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള ഏക സാന്നിധ്യമാകും മോഹൻലാൽ.

ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.

വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉദ്‌ഘാടന ദിവസം നടക്കും.

]]>
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍ https://malayalees.ch/minnu-mani-in-indian-t20-squad/ Tue, 26 Dec 2023 05:24:14 +0000 https://malayalees.ch/?p=93483 ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.(Minnu Mani in Indian T20 Squad)

5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. നേരത്തേ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും ക്ഷണം ലഭിച്ചു. അവസാന മത്സരത്തില്‍ കളിയിലെ താരവുമായിരുന്നു.

ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, കനിക അഹൂജ, മിന്നു മണി.

]]>
ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡിഗാർഡുകൾ, അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കും; കെ സുധാകരൻ https://malayalees.ch/k-sudhakaran-against-pinarayi-vijayan-17/ Sat, 16 Dec 2023 08:25:15 +0000 https://malayalees.ch/?p=92983 അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡി ഗാർഡുകൾ. ക്രിമിനലുകളാണ് എന്ന് പറഞ്ഞതിൽ തെറ്റുണ്ടോയെന്ന് പരിശോധിക്കണം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലുള്ള ക്രിമിനൽ ഗുണ്ടകളെയും കൊണ്ട് ഒരു മുഖ്യമന്ത്രി യാത്ര ചെയ്‌തതായി അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ഇതൊക്കെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പൊതു ഫണ്ട് ദൂർത്ത് അടിച്ചു നടത്തുന്ന ജാഥയ്ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. ഈ നെറികെട്ട പ്രവർത്തന ശൈലി പിണറായി നിർത്തണം. ഇല്ലെങ്കിൽ അതേരീതിയിൽ പ്രതിഷേധിക്കും. കേരളത്തിലെ ലക്ഷക്കണക്കിന് യൂത്ത് കോൺഗ്രസ് കുട്ടികൾ പ്രതിഷേധിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ സാഡിസ്റ്റാണെന്നും ക്രിമിനലുകളെ കൊണ്ടുനടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സമനില തെറ്റി. ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അധികാരത്തിന്‍റെ ധാര്‍ഷ്ടവും അഹങ്കാരവും മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചു. ജനജീവിതം ദുരിതത്തിലാക്കിയ മുഖ്യമന്ത്രി നാട്ടുകാരുടെ പൈസയില്‍ രാഷ്ട്രീയം പറഞ്ഞ് നടക്കുകയാണെന്നും ആരാന്‍റെ മക്കളെ റോഡിലിട്ട് ചവിട്ടുമ്പോള്‍ ആനന്ദിക്കുകയാണെന്നും ആനന്ദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

]]>
ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരളാ സദസ് റദ്ദാക്കി; പകരം പുതിയ വേദിയായി https://malayalees.ch/new-venue-for-navakerala-sadas-in-chakkuvally-html/ Sat, 16 Dec 2023 04:47:07 +0000 https://malayalees.ch/?p=92943 കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദിയായി. പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനം വേദിയായി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി.(New Venue For Navakerala Sadas in Chakkuvally)

കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കുന്നത്തൂരിലെ നവകേരള സദസ്.

തയ്യാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയായപ്പോഴാണ് നടപടി. ഈ കോടതി വിധി മറ്റു രണ്ടു വേദികളുടെ കേസിനെ ബാധിക്കും. കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനം, ശാർക്കര ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലെ വേദികൾക്കെതിരായ കേസ് തിങ്കളാഴ്ച പരിഹരിക്കാനിരിക്കെയാണ് ഈ ഉത്തരവ്.

]]>
ശബരിമലയില്‍ തിരക്ക് കുറഞ്ഞു; ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ദര്‍ശനം https://malayalees.ch/sabarimala-rush-decreased-html/ Sat, 16 Dec 2023 04:40:07 +0000 https://malayalees.ch/?p=92939 ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം. അവധി ദിവസമായതിനാൽ ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാം ദിവസവും കുറവുണ്ട്.

മണ്ഡല-മകരവിളക്ക് കാലത്തെ സാധാരണരീതിയിലുള്ള തിരക്ക് മാത്രമാണ് ഇപ്പോൾ സന്നിധാനത്തുള്ളത്. ഭക്തർക്ക് പമ്പയിൽനിന്ന് അഞ്ചും ആറും മണിക്കൂറിനുള്ളിൽ സന്നിധാനത്തെത്തി ദർശനം നടത്താൻ കഴിയുന്നുണ്ട്.

പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി. ഇന്നലെ രാത്രി 12 മണി വരെ 84,793 പേർ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയിൽ തിരക്കായതോടെ സത്രം – പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇന്നലെ വൈകീട്ട് 6 മണി വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ് . പുല്ലുമേട് വഴി 31935 പേർ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം (ഡിസംബര്‍ എട്ട്) വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 88,744 ആണ്.

ഡിസംബർ അഞ്ചിന് 59872 പേരും, ഡിസംബര്‍ ആറിന് 50776 , ഡിസംബര്‍ ഏഴിന് 79424 , ഡിസംബര്‍ ഒൻപതിന് 59226 , ഡിസംബര്‍ പത്തിന് 47887 എന്നിങ്ങനെയാണ് വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം. കാനനപാതയായ പുൽമേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ്.

]]>