KERALA VARMA COLLEGE – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 04:47:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KERALA VARMA COLLEGE – malayalees.ch https://malayalees.ch 32 32 പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ് https://malayalees.ch/kerala-varma-election-police-ksu-bandh/ Tue, 07 Nov 2023 04:47:39 +0000 https://malayalees.ch/?p=90686 സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. തൃശ്ശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്‌യുവിൻ്റെ നടത്തിയ മാർച്ചിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. (kerala varma ksu bandh)

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയം ഔദ്യോഗികമായി പ്രതിപക്ഷം ഏറ്റെടുക്കാനിരിക്കെയാണ് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിലും കൂടുതൽ സമര പരിപാടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ കെഎസ്.യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകളാണ്ചുമത്തി കന്റോൺമെന്റ് പൊലീസ് ചുമത്തിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ ആദ്യ 4 പേരെ റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ താക്കോൽ ഉൾപ്പെടെ നശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്റെ പകർപ്പ് 24 ന് ലഭിച്ചു. ‌വഴിയോരത്ത് സ്ഥാപിച്ച ഫ്ലക്സുകൾ തകർത്തു, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറി തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തൃശ്ശൂർ കോർപ്പറേഷനു മുന്നിലെ എമ്മോ റോഡ് ഉപരോധിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. കോർപ്പറേഷനു മുന്നിൽ സ്ഥാപിച്ചിരുന്ന നോ പാർക്കിംഗ് ബോർഡുകൾ കെഎസ്‌യു പ്രവർത്തകർ തകർത്തു.

കോഴിക്കോട് നഗരത്തിലും കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. കമ്മീഷ്ണർ ഓഫീസിന് സമീപം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാനാഞ്ചിറ റോഡും കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു.

]]>
കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറി; രാഷ്ട്രീയ തിമിരം ബാധിച്ച അധ്യാപകർ അതിനു കൂട്ടുനിന്നു: വിമർശിച്ച് പ്രതിപക്ഷ നേതാവ് https://malayalees.ch/kerala-varma-college-election-vd-satheesan/ Thu, 02 Nov 2023 04:36:24 +0000 https://malayalees.ch/?p=90443 കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ തിമിരം ബാധിച്ച അധ്യാപകർ അതിനു കൂട്ടുനിന്നു. വൈദ്യുതി നിലച്ചപ്പോൾ ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്തു എന്നും സതീശൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളവർമ്മയിൽ ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. KSU വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു SFI. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.

എന്ത് കാരണത്താൽ KSU ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ SFI വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ KSU ന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന DYFI നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.

ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.

KSU പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

]]>
ആദ്യം ഒറ്റ വോട്ടിൽ കെഎസ്‌യു ജയിച്ചു; റീകൗണ്ടിൽ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ ജയിച്ചു; കേരളവർമ്മയിൽ നാടകീയം https://malayalees.ch/keralavarma-college-sfi-ksu-election/ Thu, 02 Nov 2023 04:31:13 +0000 https://malayalees.ch/?p=90440 തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ചെയർമാൻ സ്ഥാനത്ത് എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടൻ ഒരു വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്ഐ വിജയിച്ചത്.

എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും കെഎസ്‌യു എതിർപ്പറിയിച്ചു. ഇടതുപക്ഷ സംഘടന അധ്യാപകർ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കി എന്ന് കെഎസ്‌യു ആരോപിച്ചു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് റീകൗണ്ടിംഗ് നിർത്തിവെപ്പിച്ചു. ഉന്നതരുടെ സാന്നിധ്യത്തിൽ മാത്രം റീകൗണ്ടിംഗ് നടത്തിയാൽ മതിയെന്ന് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ നിലപാടെടുത്തു. കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവർ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, പ്രിൻസിപ്പളിന്റെ എതിർപ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിൻ്റെ നേതൃത്വത്തിൽ ഏറെ വൈകാതെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു റീകൗണ്ടിംഗ് ബഹിഷ്കരിച്ചു. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ നിന്ന് മടങ്ങുകയും ചെയ്തു.

അതേസമയം, കെഎസ്‌യു സ്ഥാനാർഥി ചെയർമാൻ സ്ഥാനത്ത് വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ഹസൻ മുബാറക്ക് അറിയിച്ചിരുന്നു. ശ്രീക്കുട്ടൻ വിജയിച്ചു എന്നത് തെറ്റായ പ്രചരണമാണ്. ഇരു സ്ഥാനാർത്ഥികളും 895 വോട്ടുകൾ നേടിയപ്പോൾ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. ഇടതുപക്ഷ അധ്യാപകരും കോൺഗ്രസ് അധ്യാപകരും ഒന്നിച്ചു നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അവിടെ അട്ടിമറിക്ക് ശ്രമിച്ചു എന്നത് കെഎസ്‌യുവിന്റെ കുപ്രചരണം മാത്രം എന്നും എസ്എഫ്ഐ പറഞ്ഞു.

]]>
എ വിജയരാഘവന്റെ ഭാര്യ വൈസ് പ്രിൻസിപ്പൽ; കേരളവർമ്മ പ്രിൻസിപ്പൽ രാജി വെച്ചു https://malayalees.ch/thrissur-kerala-varma-college-principal-resigned/ Wed, 18 Nov 2020 04:33:37 +0000 https://malayalees.ch/?p=35271 തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജി വച്ചു. ഡോ. എ പി ജയദേവനാണ് രാജി വച്ചത്. വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചി ദേവസ്വം ബോര്‍ഡിന് പ്രിന്‍സിപ്പല്‍ രാജിക്കത്ത് നല്‍കി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. കോളജിലെ അധികാരം വൈസ് പ്രിന്‍സിപ്പിലിനും വീതിച്ച് നല്‍കിയിരുന്നു. കോളജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം.

അക്കാദമിക്, വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കോളജ് അക്രഡിറ്റേഷൻ തുടങ്ങി പ്രധാനപ്പെട്ട ചില ചുമതലകളും വൈസ് പ്രിൻസിപ്പലിന് നൽകി കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കി. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ജയദേവൻ
പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞത്. ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ജയദേവൻ പദവി രാജിവച്ചത്

തന്നോട് കൂടിയാലോചന നടത്താതെയായിരുന്നു നിയമനമെന്നും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യത്തെ കുറിച്ചും ജയദേവന്‍ കത്തില്‍ ചോദിച്ചു. യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി

]]>