kerala university – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Nov 2022 04:15:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala university – malayalees.ch https://malayalees.ch 32 32 കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; നിർണായക സെനറ്റ് യോഗം ഇന്ന് https://malayalees.ch/kerala-university-vice-chancellor-appointment-crucial-senate-meeting-today/ Fri, 04 Nov 2022 04:15:15 +0000 https://malayalees.ch/?p=70721 കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച നിർണായക സെനറ്റ് യോഗം ഇന്ന്. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാനാണ് പ്രത്യേക യോഗം. അജണ്ടയിൽ ഇല്ലെങ്കിലും സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും.

ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഗവർണർക്കെതിരായ ഈ നിലപാടിൽ പുനഃപരിശോധന ആവശ്യമാണോ എന്ന് ഇന്നത്തെ പ്രത്യേക യോഗം തീരുമാനിക്കും. വൈസ് ചാൻസലറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ മോഹനൻ കുന്നുമ്മൽ യോഗത്തിൽ അധ്യക്ഷനായിരിക്കും.

പ്രമേയം പിൻവലിക്കുന്നത് ഗവർണർക്ക് കിഴടങ്ങുന്നതിന് തുല്യമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്. സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് യോഗത്തിന്റെ അജണ്ടയിൽ ഇല്ലെങ്കിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും.

]]>
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ്; ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല കോടതിയിലേക്ക് https://malayalees.ch/kerala-university-against-governor-arif-mohammad-khan/ Thu, 20 Oct 2022 05:09:07 +0000 https://malayalees.ch/?p=69909 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഗവര്‍ണറുടെ നടപടി സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 15 അംഗങ്ങളെ സെനറ്റില്‍ നിന്ന് പിന്‍വലിച്ച് ഉത്തരവിറക്കിയ നടപടിക്കെതിരായാണ് സര്‍വകലാശാല കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സെനറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ട രണ്ട് അംഗങ്ങളാണ് കോടതിയെ സമീപിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. കേസില്‍ ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് സര്‍വകലാശാല കൈക്കൊള്ളുക. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും കോടതിയില്‍ പ്രധാനമായും ആവശ്യപ്പെടുക. സ്റ്റേ അനുവദിച്ചാല്‍ അടുത്ത സെനറ്റ് യോഗത്തില്‍ ആ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയും. ഇതിലൂടെ ഗവര്‍ണര്‍ക്ക് തിരിച്ചടി നല്‍കാന്‍ കഴിയുമെന്നാണ് സിപിഐഎം നീക്കം.

സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 പേരെ ഗവര്‍ണര്‍ അയോഗ്യരാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാല വി സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. എന്നാല്‍ സര്‍വകലാശാല ഇത് തള്ളുകയായിരുന്നു. വി സി സ്ഥലത്തില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല രാജ്ഭവനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസത്തിന് പിന്നാലെ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ടുള്ള അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടിയിരുന്നു. ഇത് ലഭിച്ചതോടെയാണ് അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിന്‍വലിക്കല്‍’ നടപടിയിലേക്ക് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നത്.

]]>
കലകളുടെ പൂരത്തിനായി പൂത്തൊരുങ്ങി കൊല്ലം; കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം https://malayalees.ch/kerala-university-youth-festival-today/ Sat, 23 Apr 2022 04:39:12 +0000 https://malayalees.ch/?p=60578 കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. 9 വേദികളിലായി 250ലധികം കോളേജുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. യുവജനോത്സവം ഈ മാസം 27 നാണ് സമാപിക്കുക.

കൊല്ലം എസ് എന്‍ കോളേജിലെ കെപിഎസി ലളിത നഗര്‍ ആണ് കലോത്സവത്തിന്റെ പ്രധാന വേദി. ഇതിന് പുറമെ എസ് എന്‍ കോളേജിലെ തന്നെ ബിച്ചു തിരുമല നഗര്‍, എസ് എന്‍ വനിത കോളേജില്‍ ക്രമീകരിച്ചിട്ടുള്ള നെടുമുടി വേണു നഗര്‍, എസ് പി ബാലസുബ്രഹ്മണ്യം നഗര്‍, ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ലതാ മങ്കേഷ്‌കര്‍ നഗര്‍, പി എസ് ബാനര്‍ജി നഗര്‍, ടി കെ എം ആര്‍ട്ട്‌സ് കോളേജിലെ വി എം കുട്ടി നഗര്‍, പി ബാലചന്ദ്രന്‍ നഗര്‍, ഫാത്തിമ മെമ്മോറിയല്‍ ടെയിനിങ് കോളേജിലെ കൈനകരി തങ്കരാജ് നഗര്‍ എന്നി വേദികളിലും മത്സരങ്ങള്‍ നടക്കും. 102 മത്സര ഇനങ്ങളാണ് ഉള്ളത്. ഇതില്‍ മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിനായി കൊല്ലം നഗരം ഒരുങ്ങി കഴിഞ്ഞു. പ്രതിഭകള്‍ പരിശീലന തിരക്കിലാണ്.

ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കൊല്ലം എസ്എന്‍ കോളേജിലെ പ്രധാനവേദിയില്‍ കലോത്സവത്തിന് തിരിതെളിയും. മത്സരാര്‍ത്ഥികള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്യാമ്പസുകളില്‍ ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് മോഹിനിയാട്ടം, കഥകളി, ഗസല്‍ എന്നീ മത്സരങ്ങള്‍ നടക്കും.

]]>
രാജിക്കൊരുങ്ങി കേരള സർവകലാശാല വി സി; രാജി സന്നദ്ധ ഗവർണറുടെ വിമർശനത്തിന് പിന്നാലെ https://malayalees.ch/kerala-university-vc-resigns/ Thu, 13 Jan 2022 11:46:31 +0000 https://malayalees.ch/?p=55462 രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വി സിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു. എന്നാൽ വി സിയെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിൻഡിക്കേറ്റ്‌ അംഗങ്ങൾ. വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

അതേസമയം കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിസിയുടെ കത്തിലെ പരാമര്‍ശത്തെ കുറിച്ചായിരുന്നു വിമര്‍ശനം. പക്ഷേ എല്ലാവരും വിസിയുടെ ഭാഷയെയാണ് പരിഹസിച്ചത്. സര്‍വശാലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലാണ് സിന്‍ഡിക്കേറ്റ് വിളിക്കാന്‍ ആവശ്യപ്പെട്ടതെന്നും സിന്‍ഡിക്കേറ്റ് ചേരാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദം കൊണ്ടെഴുതിയതാണെന്ന് വി സി വിശദീകരിച്ചിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചിരുന്നു. വി സി അയച്ച കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിനാണ് വിശദീകരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

]]>
കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു https://malayalees.ch/kerala-university-exam-postponed/ Tue, 19 Oct 2021 08:18:35 +0000 https://malayalees.ch/?p=51217 കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. തിയറി , പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ എംജി യൂണിവേഴ്സിറ്റിയും നടത്താനിരുന്ന പരീക്ഷകളും മാറ്റിയിരുന്നു.

ഇതിനിടെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചിരുന്നു. ഒക്ടോബർ 21 , ഒക്ടോബർ 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.

]]>
കേരള സർവകലാശാല നൽകിയ വ്യാജ ബിരുദം രണ്ട് വർഷമായിട്ടും റദ്ദാക്കിയില്ലെന്ന് പരാതി https://malayalees.ch/beware-of-fraud-in-digital-payment/ Tue, 24 Aug 2021 04:52:51 +0000 https://malayalees.ch/?p=48509 കേരള സർവകലാശാല നൽകിയ വ്യാജ ബിരുദം രണ്ട് വർഷമായിട്ടും റദ്ദാക്കിയില്ലെന്ന് പരാതി .രണ്ടു വർഷം മുൻപ് 23 വിദ്യാർത്ഥികൾക്ക് നൽകിയ വ്യാജ ബിരുദങ്ങൾ റദ്ദാക്കുന്നതിന് സർവകലാശാല ചട്ട നിർമ്മാണത്തി നൊരുങ്ങുകയാണ്. ഇതിനുവേണ്ടി സെനറ്റിന്‍റെ പ്രത്യേക യോഗം വ്യാഴാഴ്ച ചേരും. സർട്ടിഫിക്കറ്റുകൾ റദ്ദ് ചെയ്യാൻ നിലവിൽ നിയമമുണ്ടായിരിക്കേയാണ് നടപടി വൈകിപ്പിക്കാൻ സർവകലാശാല യോഗം ചേരുന്നത്.

2019ലാണ് തോറ്റ 23 വിദ്യാർഥികളെ പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മോഡറേഷൻ നൽകി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ വിജയിപ്പിച്ചത്. പരീക്ഷ വിഭാഗത്തിലെ സ്ഥലം മാറിപോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് മാർക്ക്‌ തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തതാണ്. തുടർന്ന് ഡെപ്യൂട്ടി രജിസ്ട്രാറെ സർവകലാശാല സസ്‌പെൻഡ് ചെയ്യുകയും ഒരു സെക്ഷൻ ഓഫീസറെ സർവകലാശാല പിന്നീട് പിരിച്ചുവിടുകയുമുണ്ടായി.

അന്വഷണം സർവകലാശാല ക്രെയിം ബ്രാഞ്ചിനു കൈമാറിയെങ്കിലും ബന്ധപ്പെട്ട രേഖകൾ കൈമാറിയിട്ടില്ല. രണ്ടുവർഷം കഴിഞ്ഞിട്ടും തെറ്റായി നൽകിയ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനോ മടക്കി വാങ്ങാനോ സർവകലാശാല തയ്യാറായില്ല. വ്യാജമായോ പിഴവ് മൂലമോ തയ്യാറാക്കുന്ന ഡിഗ്രികൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ആവശ്യമില്ലെന്നിരിക്കെ ഇത്തരം ഡിഗ്രികൾ പിൻവലിക്കുന്നതിന് പ്രത്യേക വ്യവസ്ഥ ചട്ടങ്ങളിൽ(Statutes) കൂട്ടിചേർക്കണമെന്നതാണ് സർവകലാശാലയുടെ നിലപാട്. വ്യാജമായി നൽകപ്പെട്ട ഡിഗ്രികൾ സാ ധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഈ നിലപാട് സഹായകമാകും എന്ന ആക്ഷേപം ശക്തമാണ്.

]]>
കെ ടി ജലീലിന്‍റെ പിഎച്ച്ഡി ചട്ടപ്രകാരമെന്ന് വിസി https://malayalees.ch/kerala-university-vc-report-on-k-t-jaleel-phd/ Wed, 25 Nov 2020 11:53:49 +0000 https://malayalees.ch/?p=35737 കെ ടി ജലീലിന്‍റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. എല്ലാ പരിശോധനകളും പൂര്‍ത്താക്കിയാണ് ഡോക്ട്രേറ്റ് നല്‍കിയതെന്ന് വിശദീകരിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

ജലീലിന്‍റെ പിഎച്ച്ഡി സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല ഇക്കാര്യം പരിശോധിച്ചത്. പിഎച്ച്ഡിക്ക് ആധാരമായ പ്രബന്ധം മൌലികമല്ലെന്നും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടെന്നായിരുന്നു പരാതി. സംഭവം നിഷ്പക്ഷമായ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഗവര്‍ണറെ വീണ്ടും സമീപിച്ചു.

]]>
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതി തള്ളി https://malayalees.ch/kerala-university-assistant-appointment-case/ Sat, 19 Sep 2020 13:06:36 +0000 https://malayalees.ch/?p=32065 കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സർവകലാശാല മുൻ വി.സി, രജിസ്ട്രാർ, അഞ്ച് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

സിപിഐഎം ബന്ധം ഉള്ളവർക്ക് നിയമനം നൽകി എന്നതാണ് കേസ്. മുൻ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. അസിസ്റ്റന്റ് നിയമത്തിൽ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികൾക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയത്. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായി ക്രൈംബ്രാഞ്ചും അറിയിച്ചു.

]]>
കേരള സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ https://malayalees.ch/kerala-university-exam-begins-june/ Fri, 22 May 2020 04:07:28 +0000 https://malayalees.ch/?p=25898 ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം.

കേരള സര്‍വകലാശാല അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ നടക്കും. ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങി പോയ പരീക്ഷകളാണ് നടത്തുന്നത്.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. ഓരോ സര്‍വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികള്‍ തീരുമാനിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. സര്‍വകലാശാലയുടെ പരിധിയ്ക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതാത് ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

]]>