Kerala Tourism – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Jan 2023 04:09:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Tourism – malayalees.ch https://malayalees.ch 32 32 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം https://malayalees.ch/kerala-among-ny-times-52-places-travel-2023/ Fri, 13 Jan 2023 04:08:51 +0000 https://malayalees.ch/?p=74387 ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ( kerala among ). ന്യൂയോർക്ക് ടൈംസ് ( ny times 52 places travel 2023 ) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്‌ലൻഡിലെ കിൽമാർട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലൻഡിലെ ഓക്ക്‌ലൻഡുമാണ്.

ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംനേടിയ ഏക സംസ്ഥാനമാണ് കേരളം. കുമരകം, മറവൻതുരുത്ത് എന്നീ പ്രദേശങ്ങളെ കുറിച്ചുള്ള പ്രത്യേക പരാമർശവും ലേഖനത്തിൽ നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു.
കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരള സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങൾ നൽകി വരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു.

]]>
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം https://malayalees.ch/special-team-investigate-on-fake-tourism-projects/ Thu, 28 Apr 2022 04:30:03 +0000 https://malayalees.ch/?p=60856 ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നു കർശന നിർദ്ദേശം നൽകി. ഭരണാനുമതി കിട്ടിയ പദ്ധതികൾ എന്ത് കൊണ്ട് വൈകുന്നുവെന്നു കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.അപ്രായോഗികമായ നിരവധി പദ്ധതികൾക്ക് ഭരണാനുമതി നേടിയെടുത്തെന്നു കണ്ടെത്തലിനെ തുടർന്ന് മന്ത്രി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നലെ വിളിച്ചു ചേർത്തിരുന്നു.

ഭരണാനുമതി ലഭിച്ചു പത്തുവർഷത്തിലധികം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത നൂറിലധികം പദ്ധതികളുണ്ടെന്നു ടൂറിസം വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു.ചില പ്രത്യേക ഏജൻസികൾക്ക് പദ്ധതി നടത്തിപ്പ് സ്ഥിരമായി ലഭിക്കുന്നതിനെക്കുറിച്ചും സംശയങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ അടിയന്തിര ഇടപെടൽ.ഇന്നലെ മന്ത്രി വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

പല പദ്ധതികളും നീളുന്നത് അനാസ്ഥ കൊണ്ടാണെന്നും,പരിശോധനയും തുടർ പരിശോധനകളും ഉറപ്പാക്കുമെന്നും മന്ത്രി.

നടക്കാത്ത പദ്ധതികൾക്ക് വേണ്ടി ഏജൻസികൾക്ക് മുൻകൂർ നൽകിയ പണം തിരിച്ചു പിടിക്കലടക്കം പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്.ചില ഏജൻസികൾക്ക് മാത്രം തുടർച്ചയായി പദത്തി നടത്തിപ്പ് ലഭിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും.പെരിയാർ കടുവ സങ്കേതത്തിൽ 150 കറ്റാമാരൻ ബോട്ടുകൾക്കായി 1.25കോടി മുടക്കിയുള്ള പദ്ധതിയും,കോവളത്തെ കൾച്ചറൽ ആൻഡ് ടൂറിസം ഫെസിലിറ്റി സെന്ററും,ചൊവ്വരയിൽ 4.70 കോടി മുടക്കിയുള്ള സസ്‌പെൻഷൻ പാലവും ഇഴയുന്ന പദ്ധതികൾ ചിലതാണ്.

]]>
കൊവിഡ് ഏറ്റവും ബാധിച്ചത് ടൂറിസം മേഖലയെ; പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി https://malayalees.ch/pa-muhammad-riyas-kerala-tourism-covid/ Fri, 28 Jan 2022 09:19:18 +0000 https://malayalees.ch/?p=56168 കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കും. ഓരോ പഞ്ചായത്തിലും ടൂറിസം ഡെസ്റ്റിനേഷന്‍ തുടങ്ങാനുള്ള പദ്ധതി ആലോചനയിലുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒന്നില്‍ കുറയാത്ത ഡെസ്റ്റിനേഷന്‍ ഉണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശേഷം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചുജീവിക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതിയുണ്ടാകും. സംസ്ഥാനത്തിന്റെ ഭാവി ഇനി ആഭ്യന്തര ടൂറിസത്തിലായിരിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ലോകത്താകെ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം മേഖലയെ ആണെങ്കിലും നഷ്ടം തിരികെ കൊണ്ടുവരാനും മേഖലയെ ശക്തിപ്പെടുത്താനും ഈ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്. മൂന്നാം തരംഗത്തിന്റെ വ്യാപനം കുറയുന്നതോടെ മികച്ച പുതിയ പദ്ധതികള്‍ക്ക് തുടക്കമിടും. കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മേഖലയാണ് ടൂറിസം. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.

അതേസമയം ടൂറിസം കേന്ദ്രങ്ങളിലടക്കം കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തു. ഏപ്രിലില്‍ പ്രാബല്യത്തിലാകാനിരിക്കുന്ന പുതിയ മദ്യനയത്തിലെ തീരുമാനങ്ങളുടെ ഭാഗമാണിത്.

]]>
മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് https://malayalees.ch/tourists-to-munnar/ Tue, 27 Oct 2020 04:38:25 +0000 https://malayalees.ch/?p=33949 വിനോദ സഞ്ചാര മേഖലയിലെ വിലക്കുകള്‍ നീങ്ങിയതോടെ മൂന്നാര്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. ദീര്‍ഘകാലം അടഞ്ഞ് കിടന്ന ഹോട്ടലുകളിലെ മുറികളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ചിന്നാര്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകള്‍ കൂടി തുറന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൂജാ അവധി പ്രമാണിച്ച് നൂറുകണക്കിന് സന്ദര്‍ശകരാണ് മാട്ടുപ്പെട്ടി, രാജമല, വട്ടവട എന്നിവിടങ്ങളില്‍ എത്തിയത്.

ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായെത്തിയവരെ ഇരുകയ്യും നീട്ടിയാണ് വ്യാപാരികള്‍ സ്വീകരിച്ചത്. മാട്ടുപ്പെട്ടിയിലെ വഴിയോരങ്ങളില്‍ സന്ദര്‍ശകരുടെ ഇഷ്ട വിഭവമായ ചോളവും ക്യാരറ്റും ഒക്കെയായി പെട്ടിക്കടകളും സജീവമാണ്. ആറ് മാസമായി പൂട്ടിക്കിടന്ന കടകളില്‍ വീണ്ടും ആളുകളെത്തി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് വ്യാപാരികളും.

അന്തര്‍ സംസ്ഥാന പാതിയിലൂടെയുള്ള സ്വകാര്യബസുകളുടെ ഗതാഗതം കൂടി പുനസ്ഥാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കും. ഇതോടെ കോവിഡ് കാലത്തെ തിരിച്ചടിയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് മൂന്നാര്‍.

]]>
തുറക്കാൻ അനുമതി; പക്ഷേ, സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല https://malayalees.ch/ourism-centers-in-the-state-will-be-open-from-tomorrow/ Mon, 12 Oct 2020 08:30:18 +0000 https://malayalees.ch/?p=33169 സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ബീച്ചുകള്‍ തുറന്നുകൊടുക്കുക നവംബര്‍ ഒന്ന് മുതല്‍.

സർക്കാർ അനുമതി ആയെങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം. ഹൗസ് ബോട്ടുകൾ ഓടി തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തുമോയെന്ന ആശങ്കയിലാണ് ബോട്ടുടമകൾ.

മലയോര, കായലോര ടൂറിസവും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാനാണ് സർക്കാർ അനുമതി. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മേഖലക്ക് സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സഞ്ചാരികളെത്താൻ ഇനിയും സമയമെടുക്കും.

അതേസമയം രോഗവ്യാപനം കണക്കിലെടുത്ത് മിക്ക ജില്ലകളിലും പല വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നില്ല. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം എടുക്കുക.

അതേസമയം തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. പ്രതിസന്ധിയിലായ ഹൗസ്ബോട്ട് മേഖലക്ക് സർക്കാർ തീരുമാനം ആശ്വാസമാണ്. സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.

പലിശരഹിത മൊറട്ടോറിയം നീട്ടി നൽകണമെന്നും ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ തുറന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരാഴ്ചയോടെ ആളുകൾ സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ബീച്ചുകൾ നവംബർ ഒന്നുമുതൽ പ്രവേശനം അനുവദിക്കും.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

]]>
ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും https://malayalees.ch/tourism-centers-in-the-state-will-be-open-from-tomorrow/ Mon, 12 Oct 2020 05:20:54 +0000 https://malayalees.ch/?p=33152 സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

]]>