KERALA TECHNICAL UNIVERSITY – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Nov 2022 04:08:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KERALA TECHNICAL UNIVERSITY – malayalees.ch https://malayalees.ch 32 32 കെടിയു വി സിയായി ചുമതല ഏറ്റെടുത്ത സംഭവം: ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും https://malayalees.ch/government-may-take-action-against-ktu-vice-chancellor-ciza-thomas/ Sat, 05 Nov 2022 04:08:29 +0000 https://malayalees.ch/?p=70759 സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത സംഭവത്തില്‍ ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ സിസ തോമസ്. അനുമതി വാങ്ങാതെയാണ് സിസ തോമസ് ചുമതല ഏറ്റതെന്നാണ് സര്‍ക്കാരിന്റെ വാദം. താത്ക്കാലിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണ്. ഡോ സിസ തോമസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

സര്‍വീസ് ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തല്‍. ഡോ സിസ തോമസിനോട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം തേടും. അനുമതി വാങ്ങിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം സാങ്കേതിക സര്‍വകലാശാല അറിഞ്ഞില്ല.

സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് പേരുകള്‍ തള്ളിക്കൊണ്ടാണ് രാജ്ഭവന്‍ ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പദവിക്ക് പുറമെയാണ് വിസിയുടെ താത്ക്കാലിക ചുമതല.

ചുമതലയേറ്റടുത്ത കാര്യം രാജ്ഭവനെ രേഖാമൂലം അറിയിച്ചെന്ന് സിസാ തോമസ് പറഞ്ഞു. തുടര്‍ന്ന് ഓഫിസ് വിട്ട വിസിയെ ഗോബാക്ക് വിളികളോടെയാണ് ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ യാത്രയാക്കിയത്. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വിസി വരുന്നതുവരെ ചാന്‍സലര്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുമെന്നും സിസ തോമസ് പറഞ്ഞു.

]]>
സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ നടപടി; പുനപരിശോധന സാധ്യത തേടി കേരളം https://malayalees.ch/kerala-may-file-plea-against-sc-order-to-cancel-technical-university-vc-appointment/ Sat, 22 Oct 2022 11:01:28 +0000 https://malayalees.ch/?p=70063 സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കോടതി റദ്ദാക്കിയതിന് പിന്നാലെ പുനപരിശോധന സാധ്യത തേടി കേരളം. ചാന്‍സലറും യുജിസിയും നിയമനം അംഗീകരിച്ചതാണെന്നാണ് കേരളത്തിന്റെ വാദം. യുജിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാനം. 

ഡോ.എം എസ് രാജശ്രീയുടെ നിയമനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. വി സി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് കൈമാറുക മാത്രമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ ശ്രീജിത് പി എസ് ആണ് വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2013ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വി സി നിയമനം നടന്നതെന്ന് സുപ്രിംകോടതി പ്രധാനമായും ചൂണ്ടിക്കാട്ടി.

യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം. ഈ വാദമാണ് കോടതി തള്ളിയത്. യുജിസിയുടെ അനുമതിയോടെയാണ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയത്.

]]>
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല https://malayalees.ch/technical-university-b-tech-kerala-exam/ Tue, 13 Jul 2021 04:17:12 +0000 https://malayalees.ch/?p=46699 ബി ടെക് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല. ഈ അവസരത്തെ റെഗുലർ ചാൻസായി തന്നെ പരിഗണിക്കുമെന്നും സർവകലാശാല അറിയിച്ചു. കൊവിഡ്‌ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചിരുന്നു. പരീക്ഷകൾ ഓഫ്‌ലൈനായി തന്നെ നടത്തും. പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സർവകലാശാല വിലയിരുത്തി. പരീക്ഷ ഓൺലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

ബി ടെക് പരീക്ഷ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് എ.ഐ.സി.ടി.ഇ. നിർദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇ. നിർദേശിച്ചത്. അന്യ സംസ്ഥാനത്തുള്ള കുട്ടികൾക്ക് പരീക്ഷകൾക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ. ചൂണ്ടിക്കാണിച്ചു. അതിനാൽ ഓൺലൈനായി പരീക്ഷ നടത്താനാണ് എ.ഐ.സി.ടി.ഇ. നിർദേശിക്കുന്നത്. എ.ഐ.സി.ടി.ഇ.യുടെ നിർദേശം സാങ്കേതിക സർവകലാശാല തള്ളി.

]]>