KERALA STATE FILM AWARDS – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Aug 2023 08:13:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KERALA STATE FILM AWARDS – malayalees.ch https://malayalees.ch 32 32 ‘രഞ്ജിത്ത് കേരളം കണ്ട മാന്യനായ ചലച്ചിത്ര ഇതിഹാസം’; പുരസ്കാര നിർണയ വിവാദം തള്ളി മന്ത്രിസജി ചെറിയാൻ https://malayalees.ch/saji-cheriyan-reaction-on-kerala-state-film-awards-controversy/ Tue, 01 Aug 2023 08:12:55 +0000 https://malayalees.ch/?p=85406 അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകൻ വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാൻ രംഗത്ത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ല. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹരായവർക്കാണ്. ഇതിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. നമ്മുടെ നാട്ടിൽ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കിൽ നിയമ നടപടിയുമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. സംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്. നിഷ്പക്ഷമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് സജി ചെറിയാൻ പറഞ്ഞു.

അതേസമയം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെ ചൊല്ലി വിവാദം ശക്തമാകുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് സംവിധായകൻ വിനയൻ. കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്ന് വിനയൻ അറിയിച്ചു.

അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം സംവിധായകൻ വിനയൻ പുറത്തുവിട്ടു. ഇക്കാര്യത്തിൽ രഞ്ജിത് മറുപടി പറയണമെന്നും വിനയൻ ആവശ്യപ്പെട്ടു.ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നും വിനയൻ ആവശ്യപ്പെട്ടു.

]]>
അതിതീവ്ര മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് മാറ്റി https://malayalees.ch/kerala-state-film-awards-ceremony-shifted-due-to-heavy-rain/ Tue, 02 Aug 2022 08:32:32 +0000 https://malayalees.ch/?p=65764 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

തിരുവനന്തപുരം നിശാഗന്ധിയിലാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് നടത്താനിരുന്നത്. ചടങ്ങ് മഴമൂലം മാറ്റിവെച്ചിരിക്കുന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കേരളത്തില്‍ അനുഭവപ്പെടുന്നതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പറയുന്നു. അതീവ ഗൗരവ സാഹചര്യമാണ് കേരളത്തിലേതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, സീനിയര്‍ സൈന്റിസ്റ്റ് ഡോ. ആര്‍.കെ ജെനമണി പറഞ്ഞു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിനും, മണ്ണിടിച്ചിലിനും സാധ്യതയും ഏറെയാണ്.

അറബി കടലില്‍ നിന്നും കൂടുതല്‍ മഴ മേഘങ്ങള്‍ കേരളത്തിന് മുകളിലേക്കാണ് നീങ്ങുന്നത്. തെക്കന്‍ കേരളത്തിലാണ് ഇനിയുള്ള മണിക്കൂറിലും കൂടുതല്‍ ശക്തമായ മഴക്ക് സാധ്യത. 2018 ലെ സമാനമായ സാഹചര്യം നിലവിലുള്ളതെന്ന് ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

]]>
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം; നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും https://malayalees.ch/52nd-kerala-state-film-awards-2022-ceremony/ Tue, 02 Aug 2022 04:25:55 +0000 https://malayalees.ch/?p=65737 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്നാണ് ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരന് സമ്മാനിക്കും.

മികച്ച നടനുള്ള അവാർഡിന് അർഹരായ ബിജു മേനോൻ, ജോജു ജോർജ്, നടി-രേവതി, സംവിധായകൻ-ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ- കൃഷാന്ദ് ആർ.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകൻ-വിനീത് ശ്രീനിവാസൻ, അവലംബിത തിരക്കഥയ്‌ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട 50 പേർ മുഖ്യമന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങും.

പുരസ്കാര സമർപ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകൾ കോർത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പിന്നണി ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ സംഗീതപരിപാടിയുടെ ഭാഗമാകും. സിതാര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, ബിജിബാൽ, സൂരജ് സന്തോഷ് തുടങ്ങിയവരും സംഗീതപരിപാടിയുടെ ഭാഗമാകും.

]]>
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി https://malayalees.ch/kerala-state-film-awards-announced/ Fri, 27 May 2022 12:40:50 +0000 https://malayalees.ch/?p=62526 അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്. മികച്ച പിന്നണി ഗായികയായി സിതാര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.

രണ്ടാമത്തെ ചിത്രം ചവിട്ട്, സജാസ് രഹ്മാന്‍ ഷിനോസ് റഹ്മാന്‍. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചിത്രം ചുരുളി). ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).

മികച്ച നടി: രേവതി (ചിത്രം: ഭൂതകാലം )
മികച്ച നടന്‍: ജോജു ജോര്‍ജ് ( ചിത്രം: നായാട്ട്, മധുരം തുറമുഖം, ഫ്രീഡം ഫൈറ്റ് ),
ബിജു മേനോന്‍ (ആര്‍ക്കറിയാം)
മികച്ച സംവിധായകന്‍: ദിലീഷ് പോത്തന്‍ (ചിത്രം: ജോജി)
മികച്ച ചിത്രം: ആവാസവ്യൂഹം
മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട്
മികച്ച കഥാകൃത്ത്: ഷാഹി കബീര്‍ ( നായാട്ട് )
മികച്ച സ്വഭാവ നടന്‍: സുമേഷ് മൂര്‍ (ചിത്രം: കള )
മികച്ച സ്വഭാവ നടി: ഉണ്ണിമായ പ്രസാദ് (ചിത്രം: ജോജി )
മികച്ച ബാലതാരം (ആണ്‍ ): മാസ്റ്റര്‍ ആദിത്യന്‍ (ചിത്രം: നിറയെ തത്തകള്‍ ഉള്ള മരം )
മികച്ച ബാലതാരം (പെണ്‍ ): സ്‌നേഹ അനു (ചിത്രം: തല )
മികച്ച ഛായാഗ്രാഹകന്‍: മധു നീലകണ്ഠന്‍ (ചിത്രം: ചുരുളി )
മികച്ച തിരക്കഥാകൃത്ത്: കൃഷാന്ദ്.ആര്‍.കെ (ചിത്രം: ആവാസവ്യൂഹം )
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍): ശ്യം പുഷ്‌കരന്‍ ( ചിത്രം: ജോജി)
മികച്ച ഗാനരചയിതാവ്: ബി.കെ.ഹരിനാരായണന്‍ ( ഗാനം: ‘കണ്ണീരു കടഞ്ഞു കടഞ്ഞൂല്‍ പെറ്റുണ്ടായ…’ ചിത്രം: കാടകലം)
മികച്ച സംഗീത സംവിധായകന്‍: ഹിഷാം അബ്ദുല്‍ വാഹാബ് (ചിത്രം: ഹൃദയം)
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തലം): ജസ്റ്റിന്‍ വര്‍ഗീസ് (ചിത്രം: ജോജി )
മികച്ച പിന്നണി ഗായകന്‍: പ്രദീപ് കുമാര്‍ ( ഗാനം: ‘രാവില്‍ മയങ്ങുമീ പൂമടിയില്‍’ ചിത്രം: മിന്നില്‍ മുരളി)
മികച്ച പിന്നണി ഗായിക: സിതാര കൃഷ്ണകുമാര്‍ ( ഗാനം: ‘പാല്‍നിലാവിന്‍ പൊയ്കയില്‍’ ചിത്രം: കാണെക്കാണെ )
മികച്ച ചിത്ര സംയോജകന്‍: മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (ചിത്രം: നായാട്ട് )
മികച്ച കലാസംവിധായകന്‍: ഗോകുല്‍ദാസ് എ.വി. (ചിത്രം: തുറമുഖം )
മികച്ച സിങ്ക് സൗണ്ട്: അരുണ്‍ അശോക്, സോനു.കെ.പി. ( ചിത്രം: ചവിട്ട് )
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ് (ചിത്രം: മിന്നല്‍ മുരളി )
മികച്ച ശബ്ദരൂപകല്‍പ്പന: രാംഗനാഥ് രവി (ചിത്രം: ചുരുളി )
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകര്‍, രംഗ്‌റേയ്‌സ് മീഡിയ വര്‍ക്‌സ് (ചിത്രം: ചുരുളി )
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: രഞ്ജിത് അമ്പാടി (ചിത്രം: ആര്‍ക്കറിയാം )
മികച്ച വസ്ത്രാലങ്കാരം: മെല്‍വി.ജെ (ചിത്രം: മിന്നല്‍ മുരളി )
മികച്ച ഡബ്ബിങ് ആര്‍ട്ടിസറ്റ് (പെണ്‍): ദേവി.എസ് (ചിത്രം: ദൃശ്യ 2 )
മികച്ച നൃത്തസംവിധാനം: അരുണ്‍ലാല്‍ (ചിത്രം: ചവിട്ട് )
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം: ഹൃദയം
മികച്ച നവാഗത സംവിധായകന്‍: കൃഷ്‌ണേന്ദു കലേഷ് (ചിത്രം: പ്രാപ്പെട)
മികച്ച കുട്ടികളുടെ ചിത്രം: കാടകലം
മികച്ച വിഷ്വല്‍ എഫക്ട്‌സ്: ആന്‍ഡ്രൂ ഡിക്രൂസ് (ചിത്രം: മിന്നല്‍ മുരളി)
സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്: നേഘ.എസ് (ചിത്രം: അന്തരം )
പ്രത്യേക ജൂറി അവാര്‍ഡ്: കഥ, തിരക്കഥ: ഷെറി ഗോവിന്ദന്‍ (ചിത്രം: അവനോവിലോന )
പ്രത്യേക ജൂറി പരാമര്‍ശം: ജിയോ ബേബി (ഫ്രീഡം ഫൈറ്റ് )
മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (ഗ്രന്ഥകര്‍ത്താവ്: പട്ടണം റഷീദ് )
മികച്ച ചലച്ചിത്ര ലേഖനം: ‘മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം’ (ലേഖകന്‍: ജിതിന്‍ കെ.സി)
ചലച്ചിത്രഗ്രന്ഥം പ്രത്യേക ജൂറി പരാമര്‍ശം: നഷ്ട സ്വപ്‌നങ്ങള്‍ (ഗ്രന്ഥകര്‍ത്താവ്: ആര്‍.ഗോപാലകൃഷ്ണന്‍)
ചലച്ചിത്രഗ്രന്ഥം പ്രത്യേക ജൂറി പരാമര്‍ശം: ഫോക്കസ്:സിനിമാപഠനങ്ങള്‍ (ഗ്രന്ഥകര്‍ത്താവ്: ഡോ.ഷീബ എം.കുര്യന്‍ )
ചലചിത്ര ലേഖനം പ്രത്യേക ജൂറി പരാമര്‍ശം: ജോര്‍ജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും (ഗ്രസ്ഥകര്‍ത്താവ്: ഡോ.രാകേഷ് ചെറുകോട്.

]]>
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് https://malayalees.ch/kerala-state-film-award-announcement-today/ Tue, 13 Oct 2020 05:01:03 +0000 https://malayalees.ch/?p=33206 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ. കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. 119 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനികൾ കണ്ടു കഴിഞ്ഞു. കൊവിഡിനെ തുടർന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചവയിൽ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആർ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദർശന്റെ മരക്കാർ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങൾക്കായുള്ള മത്സരത്തിൽ മുന്നിലുള്ളത്.

കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സൗബിൻ ഷാഹിർ, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ൻ നിഗം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്. ഉയരെയിലൂടെ വീണ്ടു പാർവതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പ്രതി പൂവൻകോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയിൽ മുന്നിലെത്തിയിട്ടുണ്ട്. ബിരിയാണിയിലൂടെ മോസ്‌ക്കോ മേളയിലെ ബ്രിസ്‌ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌രം നേടിയ കനി കുസൃതി ഇവിടെയും നേട്ടം ആവർത്തിക്കുമോ എന്നതും നോക്കികാണേണ്ടതുണ്ട്.

]]>